Archives / March 2020

ശുഭശ്രീ പ്രശാന്ത്
പ്രകാശം പരത്തുന്ന അന്തകൻ


പ്രകാശം പരത്തുന്ന ജീവൻന്‍റെ ആധാരമായവൻ മനുഷ്യയാസിസിന്‍റെ
അന്ധകാനായി ഭൂമിയെ ചുട്ടെരിച്ചു കൊണ്ടിരിക്കുവാണിന്ന്. ദൈവത്തിന്‍റെ
സ്വന്തം നാടായ മലയാള നാടിനു അന്യമായ കാലാവസ്ഥയാണ് ഇപ്പോൾ
സംജാതമായിരിക്കുന്നതു . ഗൾഫ് നാടുകളിലും മറ്റ് വടക്കൻ സംസ്ഥാനങ്ങളിലും കേട്ട്
പരിചരിച്ച 40ഡിഗ്രി ചൂട് ഇന്ന് നമുക്കും അന്യമല്ലാതാകുന്നു . ജലദൗർഭല്യവും,
വൈറൽ രോഗങ്ങളും തുടങ്ങി സൂര്യാഘാതം , സൂര്യതാപം, ചൂടുകുരു , ചർമരോഗങ്ങൾ ,
നിർജലീകരണം , ചിക്കൻപോക്സ് , മീസിൽസ് , വയറിളക്കം , മഞ്ഞപിത്തം ,
നേത്രരോഗങ്ങൾ എന്നിങ്ങനെ നീണ്ട പട്ടികയുണ്ട് രോഗങ്ങളുടെകൂട്ടത്തിൽ.
ജ്വലിച്ചു നിൽക്കുന്ന സൂര്യ താപത്തെ എറ്റുവാങ്ങി ക്ഷീണിച്ച മനസും
ശരീരവുമായി നിൽക്കുന്ന കുടബത്തിലുള്ളവരെ സന്തോഷിപ്പിക്കാനുള്ള
ബാധ്യതയും അവരുടെ ആരോഗ്യവും സ്വന്തം ആരോഗ്യവും സംരക്ഷിക്കുക എന്ന
ബാധ്യതയും സ്ത്രീകൾക്ക് കൂടും .അങ്ങനെ വരുമ്പോൾ ഇതിനു പരിഹാരം
അടുക്കളയിൽ നിന്നും തന്നെ തുടങ്ങാം .
അന്തരീക്ഷ ഊഷ്മാവ് വർധിച്ചു വരുന്ന ഈ കാലയളവിൽ നമ്മുടെ ആന്തരിക
ഊഷ്മാവിനെ തണുപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ദൈനംദിന ജീവിതത്തിൽ
ഉൾപെടുത്താൻ ശ്രദ്ധിക്കുക.നല്ല ഭക്ഷണം നല്ല ആരോഗ്യം അത് ഏത്
കാലാവസ്ഥയിലും നമ്മെ ആരോഗ്യ പൂർണമാക്കും.
വ്യക്തി ശുചിത്വം അനിവാര്യം
ശരീരത്തെ തണുപ്പിക്കാനും രോഗങ്ങളെ തടയാനും വ്യക്തി ശുചിത്വം
പാലിക്കണം . ദിവസേന സ്നാനം അനിവാര്യം ,രണ്ടു നേരം ആയാൽ ഉത്തമം. ഒപ്പം
എല്ലായിപ്പോഴും കൈകാലുകൾ വൃത്തിയായി പൊടിപടലങ്ങൾ ഇല്ലാതെ
സൂക്ഷിക്കുക . വസ്ത്രങ്ങൾ വൃത്തിയാക്കി ഉപയോഗിക്കുക

ജലം ശ്രദ്ധയോടെ

ചൂട് കാലത്തു നിർജലീകരണം സംഭവിക്കാതിരിക്കാൻ ശരീരത്തെ ഹൈഡ്രേറ്റഡ്
ആകുന്നതു നല്ലതാണു . ദിവസേനെ 12 ഗ്ലാസിൽ കൂടുതൽ വെള്ളം കൊടികുന്ന്ത്
നല്ലതാണ് .വീട്ടമ്മമാർ ശ്രദ്ധിക്കുക ജലം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം .
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ വെള്ളം കുടിച്ചുകൊണ്ടാകട്ടെ തുടക്കം
തിളപ്പിച്ചു തണുപ്പിച്ച ശുദ്ധമായ വെള്ളം കുടിക്കുക . രാവിലെ വെറുംവയറ്റില്‍
വെള്ളം കുടിക്കുന്നത് തളര്‍ച്ചകള്‍ ഒഴിവാക്കാനും ശരീരപ്രവര്‍ത്തനങ്ങള്‍ക്ക്
ആരോഗ്യകരമായ തുടക്കമേകാനും നല്ലതാണ്.

അധികമായി ചായ , കാപ്പി, തുടങ്ങിയവ ഒഴിവാക്കുക . തണുപ്പ്
കിട്ടണനയി റഫ്രജിറേറ്ററിൽ നിന്നും നേരിട്ട് വെള്ളം കുടിക്കരുത് , അമിതമായി
തണുപ്പിച്ച പാനീയങ്ങൾ ഗുണത്തേക്കാൾ ഏറെ ദോക്ഷം സംഭിവിക്കാൻ ഇടയാകാം
.നിറങ്ങളും , അമിതമായ പഞ്ചസാരയും , പ്രിസർവേറ്റീസും അടങ്ങിയ പാനീയങ്ങൾ
കഴിവതും ഒഴിവാക്കുക . ഇവ ഡൈയൂറിറ്റിക്കുകൾ ആണ് ശരീരത്തിൽ നിന്നും ജലം
കൂടുതലായി നഷ്ട്ടമാകാൻ ഇവ കാരണമാകാം .
ശുദ്ധമായ പഴചാറുകൾ നല്കാൻ ശ്രദിക്കുക. കരിക്കിൻ വെള്ളം , നാരങ്ങാ
വെള്ളം , പാഷൻഫ്രിറ്റ് ജ്യൂസ് , തണ്ണിമത്തൻ , ഓറഞ്ച് , വെള്ളരിക്ക , തുടങ്ങിയവ
ഉത്തമം ചൂട് കൂടുന്നതോടെ ഉണ്ടാകാൻ സാധ്യതയുള്ള ലവണ നഷ്ട്ടം ഒഴിവാക്കാനും
പഴച്ചാറുകൾ സഹായിക്കും.
ദഹനം എളുപ്പം ആക്കുന്നവ തിരഞെടുക്കുക
അമിതമായ ചൂട് ദഹനശേഷി കുറയ്ക്കും . അതിനാല്‍ വേഗം ദഹിക്കുന്ന
ഭക്ഷണയിനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. മാംസം, നെയ്യ്, വറുത്തതും
പൊരിച്ചതുമായ ഇനങ്ങള്‍, പൊറോട്ട തുടങ്ങിയവ ഒഴിവാക്കണം. ചൂടിനെ
മറികടക്കാൻ സഹായിക്കുന്ന നല്ല ഭക്ഷ്യയിനങ്ങളിലൊന്നാണ് നമ്മുടെ കഞ്ഞി.
കൂടാതെ ഇലക്കറികൾ , പച്ചക്കറികൾ , പഴവർഗ്ഗങ്ങൾ തുടങ്ങിയവ ഉത്തമം .മോര്
തൈര് എന്നിവ ഉപയോഗിക്കുന്നത് നല്ലതാണു ,കറികളിൽ എരിവ്, പുളി എന്നിവ
നിയന്ദ്രിക്കുന്നതും ഉത്തമം.
വേനൽക്കാലത്ത് ആഹരത്തിന്റെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. കാരണം ഈ
സമയത്ത് ദഹനരസങ്ങളുടെ ഉത്‌പാദനം കുറയുന്നതിനാൽ കുറച്ച്‌ വിശപ്പേ
അനുഭവപ്പെടുകയുള്ളൂ.
ജലാംശവും പോക്ഷാംശവും ഒന്നിച്ചിണങ്ങിയ ഭക്ഷ്യ വസ്തുക്കൾ ഈ
കാലയളവിൽ ഗുണം ഏറെ നൽകും .

തക്കാളി

ആന്റിഓക്സിഡന്റ് ആയ ജീവകം സി യുടെയും phytochemical ആയ
ലൈകോപീനിയന്റെയും സാനിദ്ധ്യം ചൂടുകാലത്തു ഇവയ്ക്കു പ്രാധാന്യം കൂട്ടുന്നു
സൂക്കിനി
പെക്ടിൻ യെന്ന ഫൈബർ അടങ്ങിയ ഇവയ്ക്കു കൊളെസ്ട്രോൾ നിയന്ദ്രിച്ചു
ഹൃദ്യയാരോഗ്യം സംരക്ഷിക്കാൻ സാധിക്കും.

തണ്ണീർമത്തൻ

പേരിൽ തന്നെ യുണ്ട് അവയുടെ ഗുണം. ച്ചുടുകാലത്തു ഏറ്റവും അധികം
ഉപയോഗിക്കാവുന്ന ഭഗസ്യ വസ്തു. ഇതിലെ ജലാംശം നമ്മെ ഹൈഡ്രേറ്റഡ് ആയി
ഇരിക്കാൻ സഹായിക്കുന്നു . ഇതിലെ ആന്റിഓക്സിഡന്റ് ഘടകങ്ങൾ നമ്മെ
ഫ്രീറാഡിക്കല്സില് നിന്നും സംരക്ഷിക്കുന്നു . ഇവ നാരുകളുടെ സ്രോതസ്സു
കൂടിയാണ്. അതിനാൽതന്നെ ഇവ നല്ല ദഹനാരോഗ്യവും തരുന്നു

ഓറഞ്ച്

ജീവകം സി അടങ്ങിയ സിട്രസ് വർഗ്ഗത്തിൽ പെട്ട ഇവയോരോന്നും
ശരീരത്തിലെ പൊട്ടാസിയം നഷ്ടമാകാതെ സംരക്ഷിക്കുന്നു. വിയർപ്പിലൂടെയും മറ്റും
ധാരാളം പൊട്ടാസിയം ചൂട് കാലത്തു നക്ഷ്ട്ടമാകാറുണ്ട് . ഓറഞ്ചിൽ ധാരാളം
നാരടങ്ങിയിട്ടുണ്ട് അതിനാൽതന്നെ ഇവ ദഹനത്തെ സഹായിക്കുന്നു.

പപ്പായ

പപ്പായ വേനലിൽ കഴിക്കുന്നത് നല്ലതാണു . വൈറ്റമിനുകളായ സി, എ, ബി
എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ ധാരാളം ജലാംശമുണ്ട് ദഹനപ്രശ്നങ്ങൾ
പരിഹരിക്കാനും പപ്പായ ഉത്തമം . നടൻ പപ്പായ ആയാൽ അത്യിഉത്തമം

മാമ്പഴം

മാമ്പഴത്തിന്റെ കാലമാണ് വേനല്‍ക്കാലം. വൈറ്റമിനും അയണും ധാരാളം
അടങ്ങിയ മാമ്പഴച്ചാറ് വേനലില്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ദഹനപ്രശ്‌നങ്ങളെയും കാന്‍സറിനെയും പ്രതിരോധിക്കാന്‍ ഇതിന് സാധിക്കും

ഇവയെ അകറ്റി നിറുത്താൻ ശ്രമിക്കാം

ചൂടുകാലത്ത എല്ലാവരും ആശ്രയിക്കുന്നത് ഐസ്‌ക്രീം, കൂള്‍ഡ്രിങ്ക്‌സ
മുതലായവയായിരിക്കും. എന്നാല്‍ ഇവ താല്‍ക്കാലിക ശമനം തരുമെങ്കിലും
ശരീരത്തിന്റെ ചൂടു വർധിക്കാൻ കാരണമാകുന്നു .ബിയറും മധ്യവും ഇവയിൽ പെടും .
ഇവയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ വികടിപ്പിക്കാൻ ശരീരത്തിന് കൂടുതൽ
ഊർജം ഉപയോഗിക്കേണ്ടതായി വരുന്നതിനാൽ ഇവയുടെ ഉപയോഗം ചൂട് വർധിക്കാൻ
കരണഹേതുവാകുന്നു .
ചായ, കാപ്പി തുടങ്ങിയവയും ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കുന്ന
ഭക്ഷണങ്ങള്‍ തന്നെ. ഇവ ഒഴിവാക്കി പകരം ഇളനീരു പോലുള്ളവ
ഉപയോഗിക്കുന്നയാരിക്കും ആരോഗ്യത്തിനു കൂടുതല്‍ നല്ലത്

ചർമ്മ സുരക്ഷ ശ്രദ്ധിക്കുക

മനോഹരമായ ചർമത്തിൽ നേരിട്ടുള്ള താപം ഏൽക്കാതെ ശ്രദ്ധിക്കുക
.വാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുക , മുഖം കോട്ടൻ വസ്ത്രം കൊണ്ട്
മറയ്ക്കുക , പുറത്തിറങ്ങുമ്പോൾ കുട ചൂടുക എന്നിവ ശീലമാക്കണം. ചർമ്മ
സംരക്ഷണാർത്ഥം പഴവർഗങ്ങൾക്കും, (റെയിന്ബോ), പച്ചക്കറികൾ, ശുദ്ധമായ ജലം
എന്നിവയ്ക്ക് പ്രാധാന്യം നൽകുക.
ചര്‍മസുരക്ഷയ്ക്കായി സണ്‍സ്‌ക്രീന്‍ ലോഷനുകളും ക്രീമുകളുമൊക്കെ
ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇവ തിരഞ്ഞെടുക്കുമ്പോള്‍ തികഞ്ഞ ജാഗ്രത
പുലര്‍ത്തണം എന്ന് മാത്രം . രാസവസ്തുക്കള്‍ നിറഞ്ഞ ക്രീമുകളെക്കാൾ നാച്ചുറൽ
ആയവ ഉപയോഗിക്കുന്നത് നല്ലതാണു . ലഘുവായ കോട്ടണ്‍ വസ്ത്രങ്ങള്‍
ഉപയോഗിക്കച്ചാൽ ഉത്തമം .

ശ്രദ്ധയോടെയും കരുതലോടെയും ഈ വേനൽ കാലം
ആരോഗ്യപൂർണമായി മാറാൻ നല്ല ശീലങ്ങൾ സ്വായക്തമാക്കുക .

 നിർജലിക്കരണം സംഭവിക്കാതെ ശ്രദ്ധിക്കുക
 ദിവസം 15 ഗ്ലാസ്‌ വെള്ളം കുടിക്കുക. രാവിലെ ഉണർന്നാൽ 2 ഗ്ലാസ് വെള്ളം
കുടിക്കുന്നത്, ഉറക്കസമയത്തുണ്ടാകുന്ന ജലനഷ്ടം വഴിയുള്ള ക്ഷീണം
കുറയ്ക്കും.
 AC ഉപയോഗിക്കുന്നവർ ഇടയ്ക്കിടക്ക് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
 നാര് അടങ്ങിയ പച്ചക്കറികൾ കഴിക്കാൻ ശ്രദ്ധിക്കുക
 മോരിൻ വെള്ളം ചേർത്തു തയാറാക്കിയ സംഭാരം വേനൽക്കാലത്ത് ഏറ്റവും
അനുയോജ്യമായ പാനീയമാണ്
 ധാതുലവണങ്ങളടങ്ങിയ കരിക്കിൻവെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം,
ജീരകവെള്ളം എന്നിവ ഇടയ്ക്കിടെ കുടിക്കാം.
 പുറത്തു നിന്നും എത്തിയയുടനെയോ, വെയിലത്തുള്ള യാത്ര മദ്ധ്യയോ
ഫ്രിഡ്ജില്‍ ഇരിക്കുന്ന തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല.
 ശരീരം ദുര്‍ബലമായിരിക്കുന്ന ഈ കാലത്ത് ബിയര്‍, മദ്ധ്യം തുടങ്ങിയവ
കഴിവതും ഒഴിവാക്കുക.
 സോഫ്റ്റ്ഡ്രിങ്ക്‌സ്, ചായ, കാപ്പി എന്നിവ പരമാവധി ഒഴിവാക്കുക.
 ദിവസം 2 നേരം കുളി നിർബന്ധമാക്കുക.

 ജലദൗർലഭ്യം രൂക്ഷമായതിനാൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ. ഇ)
പോലുള്ള ജലജന്യ രോഗങ്ങൾ വ്യാപകമാകാം. ഭക്ഷണം കഴിക്കും മുമ്പ് കൈ
കഴുകുക.
 നന്നായി തിളപ്പിച്ച് തണുപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക.
 ചൂടില്‍ നിന്ന് ആശ്വാസമേകാന്‍ സഹായിക്കുന്ന ഐസ്‌ക്രീം, ജ്യൂസ്, സോഡ
തുടങ്ങിയവയുടെ ഉപയോഗം കഴിവതും ഒഴിവാക്കുക
 കടകളില്‍ നിന്ന് ജ്യൂസുകള്‍ വാങ്ങിക്കഴിക്കുന്നത് കഴിവതും ഒഴിവാക്കുക
 ഭക്ഷണത്തിൽ എരിവ്, പുളി, ഉപ്പ് തുടങ്ങിയവ നിയന്ദ്രിക്കുക.
 ദ്രാവക രൂപത്തിലുള്ള ഭക്ഷണം കൂടുതൽ അനുയോജ്യം ∙
 വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവിഭവങ്ങൾ ഈ കാലയളവിൽ
നിയന്ദ്രിക്കുക.
 ഇലക്കറികൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കുക.
 മാംസാഹാരം പരമാവധി ഒഴിവാക്കുക.
 ചൂടുകാലത്തും മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു കുഴപ്പമില്ല
കാര്യമല്ല .
 പാകം ചെയുന്ന ഭക്ഷ്യ വസ്തുക്കൾ കേടാകാനുള്ള സാധ്യത കൂടുതൽ
ആയതിനാൽ കഴിക്കുന്നതിനു കുറച്ചു മുൻപേ മാത്രം പാകം ചെയ്യുകയോ
അല്ലെങ്കിൽ കേടാകാതെ സൂക്ഷിക്കാവുന്ന പത്രങ്ങളിൽ സൂക്ഷിക്കുകയോ
ചെയുക.
 കടുത്ത നിറമുള്ള വസ്ത്രങ്ങളും കറുത്ത വസ്ത്രങ്ങളും ധരിക്കുന്നത് ചൂടു
കൂടാനിടയാക്കും. അയഞ്ഞ വസ്ത്രങ്ങൾക്ക് മുൻതൂക്കം നൽകുക.

ശുഭശ്രീ പ്രശാന്ത്
ക്ലിനിക്കൽ നുട്രീഷനിസ്റ് ആറ്റുകാൽ ദേവി ഹോസ്പിറ്റൽ
ഡയറക്ടർ & നുട്രീഷനിസ്റ് ന്യൂട്രി യോ പ്ലസ്

Share :