Archives / March 2020

ശുഭശ്രീപ്രശാന്ത് ശ്രീവിനായകം
വെള്ളായണി ദേവീക്ഷേത്രം.

    

 

                                                    

 

ഭദ്രകാളി ക്ഷേത്രങ്ങൾക്ക് കേരള ചരിത്രത്തിൽ പ്രത്യേക സ്ഥാനം തന്നെയുണ്ട്. തിരുവനന്തപുരത്തെ ആറ്റുകാൽ, വെള്ളായണി മുടിപ്പുര,ആലപ്പുഴയിലെ പനയന്നാർകാവ്, ചെട്ടിക്കുളങ്ങര, കൊല്ലത്തെകാട്ടിൽമേക്കതിൽ, പത്തനംതിട്ടയിലെ മലയാലപ്പുഴ എന്നിവ കേരളത്തിലെ പ്രസിദ്ധമായ ഭദ്രകാളീ ക്ഷേത്രങ്ങൾ ആണ്
              തിരുവനന്തപുരം ജില്ലയില്‍ കല്ലിയൂര്‍ പഞ്ചായത്തിലായി സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുക്കള്‍ പഴക്കമുള്ള ഭദ്രകാളി ക്ഷേത്രമാണ്വെള്ളായണി ദേവീക്ഷേത്രം. എട്ടു നൂറ്റാണ്ടുകളും എണ്ണമറ്റ തലമുറകളുംതൊഴുതുവലം വച്ചുപോയ വെള്ളായണി ദേവീ ക്ഷേത്രം കേരളത്തിലെ മഹാക്ഷേത്രങ്ങളുടെ ഗണത്തിൽപ്പെടുന്നു. മഹാദേവീ ചൈതന്യം കൊണ്ടും ആചാരവിശേഷങ്ങൾ കൊണ്ടും നിരവധി അപൂർവ്വതകളുള്ളതാണ് ദേവീമാഹാത്മ്യം നിറഞ്ഞതാണ് ഈ പുണ്യക്ഷേത്രം.മേജർ വെള്ളായണി ദേവി ക്ഷേത്രം എന്ന് നാമകരണമുള്ള ഈ ദേവിക്ഷേത്രം തിരുവുതാംകൂർ ദേവസത്തിന്റെ കീഴിലാണ് .

                   വെള്ളായണി കവലയുടെ പടിഞ്ഞാറ്, വശത്തായുള് വെള്ളായണികായലിന്റെകിഴക്ക്ഭാഗത്ത്തിരുവനന്തപുരത്തിന്റെ തെക്ക് കിഴക്ക് 12  കിലോമീറ്റർ കിഴക്കുഭാഗത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് കായലിന്റെ പരിസരത്തെ തെങ്ങുകളില് കള്ളുചെത്തിയിരുന്ന ഒരു ചെത്തുകാരന്‍. അയാള്‍ കള്ളെടുക്കാനെത്തുമ്പോഴേക്കും കലത്തില്‍ കള്ളു കാണാനില്ല. ഇതു പതിവായപ്പോള്‍ കള്ള് ആമോഷ്ടിക്കുകയാണെന്ന് ചെത്തുകാരന് മനസിലായി ,കള്ളനെ കയ്യോടെ പിടികൂടാനായി അയാൾ രാത്രിയിൽ കാവൽ നിന്നു അയാളുടെ മുന്നില്‍പ്പെട്ടത് ഒരു തവളയായിരുന്നു. അത് ഒരു തെങ്ങില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ചാടി കള്ളൂറ്റിക്കുടിക്കുന്നു.
താവളയ്‌ക്കൊപ്പം തെങ്ങുകൾ ചാടിയെങ്കിലും തവളയെ പിടിക്കാൻ സാധിച്ചില്ല . തവള കായലിലേക്ക് ചാടി , കോപത്താൽ ചെത്തുകാരൻ കൈയ്യിലിരുന്ന തേര്‍ കൊണ്ട് താവളയയ്ക്കു ഒരു ഏറുകൊടുത്തു.കാലില്‍ ഏറുകൊണ്ട തവള കായലിൽ മറഞ്ഞു .           തവളയില്‍ അസാധാരണത്വം ദർശിച്ച ചെത്തുകാരൻ മഹാമാന്തികൻ ആയ കേളൻകുലശേഖരനോട് തൻറെ അനുഭവം അറിയിച്ചു. അദ്ദേഹം തൻറെ അതുല്യമായ ശക്തിയാൽ അത് വെറുമൊരു തവളയല്ല ലോകമാതാവായ ശ്രീഭദ്രയാണെന്ന് കണ്ടെത്തി.തുടർന്ന് ഏഴുദിവസത്തെ തിരച്ചലിനുശേഷം ദേവിയെ കണ്ടെത്തി പിന്നെ എട്ടുനായര്‍ തറവാട്ടുകാരുടെ സഹായത്തോടെ മുടിപ്പുരപണിത് ഭദ്രകാളിയെ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം. വെള്ളായണി കൊട്ടാരത്തില്‍ കഴിയുമ്പോള്‍ മഹാറാണി സേതുലക്ഷ്മിഭായി തമ്പുരാട്ടി തങ്കത്തിരുമുടി നിര്‍മ്മിച്ച് ദേവിക്ക് സമര്‍പ്പിച്ചു 
                        പ്രധാന ശ്രീകോവിലില്‍ ഭദ്രകാളി വടക്കോട്ടാണ് ദര്‍ശനം.ശ്രീകോവിലിനോട് ചേര്‍ന്ന് വടക്കോട്ടും കിഴക്കോട്ടും നടപ്പുരയുണ്ട്. നിത്യവും വൈകിട്ട് ആറുമണിക്ക് നട തുറക്കും. ഏഴരയ്ക്ക് ദീപാരാധന നടക്കും ക്കുകയുണ്ടായി .മൂന്നുവര്‍ഷത്തിലൊരിക്കലാണ് ഇവിടെ പ്രധാന ഉത്സവം നടക്കുന്നത് നടക്കുന്നത് . ഏറ്റവും ദൈർക്യം മുള്ള ഉത്സവവും ഇതാണ് . കാളിയൂട്ട് എന്നാ പേരിൽ പ്രസിദ്ധമായ ഉത്സവം കുംഭമാസം ഒടുവില്‍ തുടങ്ങി മേടം പത്തിന് അവസാനിക്കുന്ന കാളിയൂട്ട് ദക്ഷിണകേരളത്തില്‍ അറിയപ്പെടുന്ന ഉത്സവങ്ങളില്‍ ഒന്നാണ്. ഉല്സവത്തിന്റെ ആദ്യനാൾ പുറത്തിറങ്ങുന്ന ദേവി മേടം പത്തിന്
ധാരിത നിഗ്രഹത്തിനു ശേഷം ആറാട്ടു കഴിഞ്ഞുമാത്രമേ ശ്രീകോവിലിൽ തിരികെ പ്രവേശിക്കൂ. ഈ നാളുകളിൽ ദേവിക്കായി പ്രതേയകം തയ്യാറാക്കിയ പന്തലിലാണ് ദേവി ഇരിക്കുന്നത് .നാല് ദിക്കുകളിലും ദാരികൻ എന്ന അസുരനെ തിരയുന്നു ഇതിനെ
ദിക്കുബലി എന്ന് പറയുന്നു. ദിക്കുകൾ തോറും അന്വേഷിച്ചിറങ്ങുന്ന ദേവിക്ക് ഭക്തർ വീടകളിൽ പ്രതേകം തയ്യാറാക്കിയ പുരയിൽ ഇരുത്തി പൂജ നൽകുന്നു ഇതിനെ നിറപറ പൂജ എന്ന് പറയുന്നു.ഓരോ ദിക്കുബലിക്ക് മുൻപും നാഗരൂട്ട്, ഉച്ചബലി എന്നീ പൂജകൾ ഉണ്ടാവും. നാഗങ്ങളെയും അഷ്ടദിക്ക്പാലകരെയും പ്രീതിപ്പെടുത്തുന്നതിനായി ആണ് ഈ പൂജകൾ. ദിക്കുബലി കഴിഞ്ഞെത്തിയാൽ ദേവീ സന്നിധിയിൽ കളംങ്കാവൽ,പപ്പരുകളി,മാറ്റുവീശ് എന്നീ ചടങ്ങുകളും ഉണ്ടാവും.നാടാകെ ചുറ്റിക്കറങ്ങിയശേഷം ക്ഷേത്രത്തിനു പുറത്ത് പ്രതേകം തയ്യാറാക്കിയ അണിയറപുരയിൽ ദേവി വിശ്രമിക്കും. ദാരികനെ
കണ്ടുപിടിക്കാനുള്ള വഴി അവിടെയിരുന്നാണ് ആലോചിക്കുക...
                       മേടം ഒന്നിന് കൊടിയേറുമ്പോൾ നല്ലിരിപ്പ് നാൾ ആരംഭിക്കുന്നു. ഈ ദിവസങ്ങളിൽ ഭക്തർക്ക് ദർശനം ലഭിക്കുമെങ്കിലും പൂജയും അർച്ചനയും നടക്കുകയില്ല .തുടർന്ന് ഒൻപതാം നാളിൽ ദേവിക്ക് ഒരു അരുളപ്പാടുണ്ടാവുന്നു. അങ്ങനെ ആകാശത്തിനും ഭൂമിക്കും ഇടയിലെ ലോകത്തിൽ ദേവി ദാരികനെ അന്വേഷിച്ചിറങ്ങുന്നു ഇതിനെ പറണേറ്റ് എന്ന് പറയുന്നു. നാല് തെങ്ങിൻ തടി തെങ്ങോളം ഉയരത്തിൽ നാട്ടിയാണ് പറണ് നിർമ്മിക്കുന്നത്. ദേവിയുടെ പറണിന് കുറച്ച് മാറി തെക്ക് ദിശയിൽ ദാരികന് പറണ് പണിയുന്നു. ദേവിയുടെ പറണിറ്റെ പകുതിയോളം ഉയരമേ ഇതിന് കാണുകയുള്ളു. പത്തടി അകലത്തില്‍ നാല് തെങ്ങുകള്‍ നാട്ടി അതിനുമുകളില്‍ പലക നിരത്തിയാണ് പറണ് കെട്ടുന്നത്. പറണിന്
എഴുപത്തിയഞ്ച് അടിയോളം ഉയരം വരും... പറണിലേക്ക് കയറാന്‍ കമുകുകൊണ്ടൊരു ഏണിയും ഉണ്ടാകും.
പറണുകള്‍ക്ക് മുകളിലിരുന്നാണ് പോര്‍വിളി നടത്തുക. ഇതിനെ തോറ്റംപാട്ട് എന്ന് പറയുന്നു. അങ്ങനെ അവസാനപോരിൽ ദാരികൻ ദേവിയെ ഭൂമിയിൽ വച്ചുള്ള യുദ്ധത്തിനായി വെല്ലുവിളിക്കുന്നു . തുടർന്ന് പറണിൽ നിന്നും
ഇറങ്ങിയ ദേവി പുലർച്ചെ യുദ്ധത്തിന് സജ്ജയാവുന്നു. ഭദ്രകാളിയും ദാരികനും മേടം പത്തിന് (പത്താമുദയത്തിൽ) ഏറ്റുമുട്ടുന്നു.. ആദ്യത്തെ നാല് പോരിൽ ദാരികനെ പരാജയപ്പെടുത്താൻ കഴിയാത്തതിൻറെ കാരണം കണ്ടെത്തുന്ന ദേവി ദിരികന്റെ ശക്തി സ്രോദസായ മണിമന്ത്രം കരസ്തമാക്കി ദരികനെ അഞ്ചാം പോരിൽ തളർത്തുന്നു. തുടർന്ന് പരാജിയ ഭീതി കാരണദാരികൻ രണഭൂമിയിൽ വച്ച് ആറാമത്തെ പോരിൽ മാപ്പിരക്കുന്നു.
കോപാകുലയായ ദേവി ഏഴാമത്തെ പോരിൽ ദാരികന്റെ തലയറുത്ത് ബ്രഹ്മസ്ഥാനത്ത് സമർപ്പിക്കുന്നു. തുടർന്ന് അവിടെ വിശ്രമിക്കുന്നു. വിശ്രമത്തിന് ശേഷം ദേവി ആറാട്ടിന് എഴുന്നള്ളുന്നു. തുടർന്ന് വെളളായണി കായലിലെ ആറാട്ടു കടവിൽ പ്രതേകം തയ്യാറാക്കിയ പുരയിൽ വച്ച് ആറാട്ട് നടക്കും.വാത്തി കുടുംമ്പത്തിലെ പെണ്‍കുട്ടിയായിരിക്കും അമ്മയ്ക്ക്
ആറാട്ടിനുള്ള വെള്ളംകോരി കൊടുക്കുന്നത്. ഇതൊരു വിശേഷചടങ്ങാണ്. നൂറ്റിയൊന്നു കലശംകൊണ്ട് ആറാടികഴിഞ്ഞാല്‍ താലപ്പൊലിയെന്തിയ ബാലികമാരാല്‍ ആനയിക്കപ്പെട്ട അമ്മയുടെ തിരിച്ചുള്ള യാത്ര തുടങ്ങും. വരുന്ന വഴിക്ക് തട്ടുപൂജയുമുണ്ടാകും. ക്ഷേത്രത്തിന് മൂന്നുവലം വച്ച് അമ്മയെ അകത്തേയ്ക്ക് എഴുന്നള്ളിക്കും. അതോടെ ഉത്സവചടങ്ങുകള്‍
അവസാനിക്കും.
                                ഈ നാടിന്റെ ഐശ്വര്യമായ അമ്മയ്ക്ക് മീനമാസത്തിലെ അശ്വതി നാളിൽ അമ്മയ്ക്ക് ഭക്തർ പൊങ്കാലയിടുന്നു . ഈ ദിവസങ്ങളിൽ ;അമ്മ ഭക്തർക്ക് അനിഗ്രഹം നൽകാനായി അമ്മയ്ക്കായി പ്രതേകം
തയ്യാറാക്കിയ പന്തലിൽ ഉണ്ടാകും .

          അരുണേ! ത്രിനേത്രേ! പ്രണവസ്വരൂപിണി
          നമോസ്തു ഭൈരവി ചിത്പീഠവാസിനി
         ഭയപാപനാശിനി അഭയസ്വരൂപിണി
         സമസ്തലോകേശ്വരി ചാരുവർണ്ണിനി
        വെള്ളായണിദേവി മാനസഹംസികേ
        പാലയപാലയ ത്രിഭുവനപാലികേ!

 

Share :