Archives / March 2020

അനീഷ് ആശ്രമം
ടെൻഷൻ

ആംബുലൻസ് ശബ്ദം മുഴക്കി മാനേജരുടെ മുറിയുടെ മുന്നിൽ വന്നു നിന്നു . മൂന്നാലു പേര് മാനേജർ ശിവരാമകൃഷ്ണൻ സാറിനെ സ്ട്രക്ച്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റി . ആംബുലൻസ് പുറത്തേക്കു പോയി .അപ്പോഴാണ് വേണു ഇത് കണ്ടത് . ഇരുപതു വർഷത്തെ  അടുപ്പമാണ് വേണുവും ശിവരാമകൃഷ്ണൻ സാറും തമ്മിലുള്ളത്. വേണുവിന്റെ  സാഹിത്യപരമായുള്ള കഴിവുകളെക്കുറിച്ച് സാറിന് ഏറെ പ്രതീക്ഷയാണുള്ളത്. അത് കൊണ്ട് പല വിട്ട് വീഴ്ചകളും അയാളോട്  കാട്ടിയിട്ടുണ്ടു. പ്യൂൺ രവിയാണ് കാര്യങ്ങൾ പറഞ്ഞത്. പെട്ടെന്ന് സാറിന് ബോധം പോയി താഴെ വീണു.
          സാറിനെ കാണാൻ ആശുപത്രിയിൽ വേണു പോയിരുന്നു. ടെസ്റ്റ്കൾ പലതും കഴിഞ്ഞെന്ന് അദ്ദേഹത്തിന്റെ ഭാര്യയിൽ നിന്നും മനസിലായി. അവർ റിസൽട്ട് വാങ്ങാൻ പോയപ്പോഴാണ് വേണുവിന് ശിവരാമകൃഷണൻ സാറിനെ കാണാൻ കഴിഞ്ഞത്.  

           രണ്ടു മൂന്ന് ദിവസമായി ടെൻഷൻ കൂടുതലാണെന്ന്  സാർ പറയുമ്പോൾ വേണുവിനും തോന്നി  ഇക്കഴിഞ്ഞ ദിവസങ്ങളിൽ സാറിൽ പഴയ ഉത്സാഹം കാണുന്നില്ലെന്ന് .പ്രായവും മാറി വരുന്നു. 

      പൊള്ളയായ ഉപദേശത്തിന് നില്ക്കാതെ ,    വേണു വീട്ടിലേക്ക് നടക്കുമ്പോൾ  ,    അവന്റെ മനസ് ശുന്യമായിരുന്നു ഒപ്പം    അവന്റെ തന്നെ ബിംബമായിരുന്നുവോ ആ മനുഷ്യനുമെന്നും  തോന്നി...........

Share :