Archives / January 2018

രണൻ
യുണൈറ്റഡ് ലൈബ്രറി, ഇരിഞ്ചയം

1950 കളിൽ ഇരിഞ്ചയം പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒത്തു കുടലുകൾ കൊണ്ട് ഒരു സാംസ്കാരിക സ്ഥാപനം ഉടലെടുക്കുന്നു അതാണ് ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറി .പഴയ ഒരു ഓല ഷെഡ്ഡിലാണ് തുടക്കം. പിന്നീട് 1970 ൽ ഇത് ഒരു ഇരുനില കെട്ടിടമായി പരിണമിച്ചു. സ്വന്തമായി സ്ഥലമില്ലായിരുന്ന ഗ്രന്ധശാലക്ക് ശ്രീ.കെ.മാധവൻ നായർ മുന്നര സെന്റ് സ്ഥലം സംഭാവനയായി നൽകിയതിലാണ് ഇരുനില കെട്ടിടം പണിതത് ഇതിന് മുന്നിലായി കൃഷ്ണൻ നായർ സർ ഒരു സെന്റ് ഭൂമി കുടി സംഭാവന ചെയ്തു .അങ്ങനെ ആകെ നാലര സെൻറ് സ്ഥലവും ഇരുന്നില കെട്ടിടവും ലൈബ്രറിക്ക് സ്വന്തമായി.ഈ സ്ഥാപനത്തെ ഒരു സാംസ്കാരിക കേന്ദ്രമായി വളർത്തിയെടുക്കുന്നതിൽ ഈ പ്രദേശത്തെ ജനങ്ങളുടെ പ്രയത്നം വളരെ പ്രധാനപെട്ടതായിരുന്നു. ഭൂരിപക്ഷം ആളുകളെയും ഇന്ന് അറിയില്ല. പലരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നതാണ് സത്യം. ആദ്യ പ്രസിഡന്റായ പി.പങ്കജാക്ഷൻ, സെക്രട്ടറി: അഡ്വ.ഭാനുവിക്രമൻ നായർ പട്ടമം, കെ.സുധാകരൻ നായർ,കെ.വേലായുധൻ നായർ ,ഇ.അലിയാരു കുഞ്ഞ് വാഴവിള, ഡി.കെ.ദാമോദരൻ പിളള ,ബി.സി. ബാലകൃഷ്ണൻ നായർ ,കെ.ശ്രീധരൻ പൂവത്തൂർ, കെ.രാമകൃഷ്ണൻ നരിക്കൽ, എം.കെ. കൃഷ്ണൻ, ജി.മധുസൂദനൻ, കെ.ബാലകൃഷ്ണൻ (മണിയൻ) ,എ.ഗോപിനാധൻ നായർ, പരമേശ്വരൻ, കെ.രാഘവൻ, പി .ഭാസ്കരൻ ,കെ.കൃഷ്ണൻ നായർ ഇന്ദ്രനീലം, എം.സെബാസ്റ്റ്യൻ, കെ.വി.ഗംഗാധരൻ മഞ്ഞപ്പാറ, ഷിനിലാൽ, ഡോ.ബി.ബാലചന്ദ്രൻ, സജിത്ത് ഇരിഞ്ചയം, ഇരിഞ്ചയം രവി, എം.എ.സലാം എന്നിവരാണിതിൽ പ്രധാനികൾ. ലൈബ്രറിയുടെ അറുപത്തേഴ് കൊല്ലത്തെ ചരിത്രത്തിൽ ഇനിയും ഒരുപാട് പേരെ ഓർക്കാനുണ്ട് പലരുടേയും വിവരങ്ങൾ പോലും ലഭ്യമല്ല. ലൈബ്രറിയുടെ സജീവ പ്രവർത്തകരായിരുന്ന പലരും ഇന്ന് സാമൂഹിക സാംസ്കാരിക സാഹിത്യ. തലങ്ങളിൽ കഴിവ് തെളിയിച്ചവരാണ് .ഇതിൽ, പ്രശസ്ത ഫോക്ക്ലോർ സാഹിത്യകാരനും അന്വേഷകനുമായിരുന്ന എം.സെബാസ്റ്റ്യൻ സർ, ബി.സി.ബാലകൃഷ്ണൻ സർ, ഇരിഞ്ചയം രവി, പ്രധമ കാരൂർ പുരസ്കാര ജേതാവ് ഷിനിലാൽ, ഡോ.ബി.ബാലചന്ദ്രൻ സർ, സാമൂഹിക പ്രവർത്തകയും സാഹിത്യകാരിയുമായ ആനന്ദിരാമചന്ദ്രൻ എന്നിവർ പ്രമുഖരാണ്.ഇവരിൽ പലരുടെയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞകാലങ്ങളിൽ ലൈബ്രറി അറിവ് എന്ന പേരിൽ ഗ്രാമോത്സവവും പുസ്തകോത്സവവും സംഘടിപ്പിച്ചു .വായനക്കൂട്ടം എന്ന പേരിൽ പ്രതിമാസ പുസ്തകചർച്ചകൾ പുസ്തകാസ്വാദന സദസ്സുകൾ എന്നിവ സംഘടിപ്പിക്കുന്നു. മത്സര പരീക്ഷാ പരിശീലനത്തിലൂടെ 2000 മുതൽ യുണൈറ്റഡ് കരിയർ ഗൈഡൻസ് മുഖേന ജോലി നേടിയവർ അനേകമാണ്.ഇപ്പോൾ കുട്ടികൾക്കായി യുണൈറ്റഡ് ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ നൃത്ത പരിശീലനവും ആരംഭിച്ചിരിക്കുന്നു. ലൈബ്രറിയുടെ പരിസ്തിതി പ്രവർത്തനത്തിന്റെ ഭാഗമായി ആനന്ദിരാമചന്ദ്രൻ സംഭാവന ചെയ്ത അര ഏക്കറോളം സ്ഥലത്ത് മയിലാടുംകാവ് എന്ന പേരിൽ കാവ് (സ്വാഭാവികമായ ചെറു വനം )വെച്ചു പിടിപ്പിക്കുന്നു. അതോടൊപ്പം പ്രകൃതിയെ അറിയുവാനും കുട്ടികളിലും മുതിർന്നവരിലും പ്രകൃതി ബോധം ഉണർത്തുവാനും പശ്ചിമഘട്ട സാമീപ്യമുള്ള മലനിരകളിൽ എല്ലാ വർഷവും മഴനടത്തം സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടികൾ എല്ലാം തന്നെ വൻതോതിൽ ജനപിന്തുണയുള്ളതും സാമൂഹിക ശ്രദ്ധയാകർഷിച്ചതുമാണ്.ജനകീയമായ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനത്തിലൂടെ യുണൈറ്റഡ് ലൈബ്രറി അതിന്റെ ജൈത്രയാത്ര തുടരുന്നു.

Share :

Photo Galleries