Archives / March 2020

ശുഭശ്രീപ്രശാന്ത് ശ്രീവിനായകം
എന്‍റെ ബാർബി ഡോൾ


നനുത്ത കൺപീലികളും, ഇടതൂർന്ന നീളൻ തലമുടിയും ,
തുമ്പപ്പൂവിന്‍റെ നിറവും, എല്ലാം ഭംഗിയുള്ള ഒരു പാവക്കുട്ടിയെ പോലെ
തോന്നിക്കും അവളെ കണ്ടാൽ അതു കൊണ്ട് ഞാൻ അവളെ വിളിച്ചു
ബാർബി ഡോൾ .
അവൾ നീലിമ , എന്‍റെ പാവക്കുട്ടി !!!!!!!!!!!!!!!!! ,പക്ഷേ അവൾ ഇന്ന്
നൊമ്പരപ്പെടുത്തുന്ന ഒരു ഓർമ്മ മാത്രമാണ് , രംഗബോധമില്ലാത്ത ആ
കോമാളി അവളെയും കൊണ്ട് എങ്ങോട്ടോ പോയി മറഞ്ഞു .
അധികമായില്ല അവളെ പരിചയപ്പെട്ടിട്ടു , വൈകിയ വേളയിലെ
എന്‍റെ കലാലയജീവിതത്തിലെ ഒരു പകൽ , അന്ന് ആദ്യമായി അവളെ
ഞാൻ ശ്രദ്ധിച്ചു , നാൽപ്പതോളം കുട്ടികൾ പലപ്രായത്തിലും ഉള്ളവർ
നിറഞ്ഞിരുന്ന ആ ക്ലാസ്സിൽ തട്ടമിട്ട രണ്ടു തലകൾക്കിടയിലായി അഴിച്ചിട്ട
നീളൻ മുടി, ഭംഗിയുള്ള ആ മുടിയിഴകൾ ആരും ഒന്ന് നോക്കി പോകും .
ആ മുടിയിഴകൾക്കു പിന്നിലെ മുഖം ഒന്ന് കാണാനായി ഞാൻ
അവർക്കിടയിലേക്ക് ചെന്നു. ആ മൂവർസംഘം വർഷങ്ങളായി ഒന്നിച്ചാണ് .
ഞാൻ കരുതിയപോലെ അവർ കുട്ടികളായിരുന്നില്ല ,അവരും
വൈകിയെത്തിയ വിദ്യാർത്ഥിനികളായിരുന്നു . ഞങ്ങളുടെ കെമിസ്ട്രി ഒരു
പോലെയായതിനാൽ ഞങ്ങൾ പെട്ടെന്ന് സുഹൃത്തുക്കളായി . അങ്ങനെ ആ
മൂവർസംഘത്തെ നാൽവർസംഗമാക്കി ഞങ്ങൾ . വിവാഹിതരും
അമ്മമാരുമാണ് ആണ് ഞങ്ങൾ , എന്നാൽ അവൾക്ക് ഒരു അമ്മയാകാൻ
കഴിഞ്ഞിട്ടില്ല . പക്ഷേ അവൾ!!!! എത്ര സമാധാനമായി കാര്യങ്ങൾ കാണുന്നു,
ചിരിച്ചല്ലാതെ ആ മുഖം ഞാൻ കണ്ടിട്ടില്ല . എപ്പോഴും പോസിറ്റീവായി
മാത്രം ചിന്തിക്കുകയും ഞങ്ങളെയും അത്തരത്തിൽ ചിന്തിക്കാൻ
പ്രേരിപ്പിക്കുകയും ചെയ്യും.
ചിരിച്ചും ,ചിന്തിച്ചും , കളിച്ചും ഞങ്ങൾ വീണ്ടും വിദ്യാർത്ഥിനികളായി
, ആ നാളുകൾ അങ്ങനെ അവസാനിച്ചുങ്കിവെലും ഞങ്ങളുടെ സൗഹൃതം
തുടർന്നു , ഇനിയും ഒരു വർഷം ബാക്കി അടുത്ത വർഷം കാണാംമെന്ന
കരാറിൽ എല്ലാവരും പിരിഞ്ഞു.
എന്നാൽ അവൾ എന്നെ അത്ഭുതപ്പെടുത്തി ഇടവേളകളിൽ അവൾ
എന്നെ വിളിച്ചു , എനിക്ക് സാന്ത്വനമേകി , ആ മൂവർസംഗത്തിൽ ഞാനും
അവർക്കൊപ്പമായി , ഞങ്ങളുടെ സൗഹൃതം ദൃഢമായി . തട്ടമിട്ടവളിൽ
ഒരാൾ എന്‍റെ ആത്മാർത്ഥ സുഹൃത്തായി , ഞങ്ങളുടെ സൗഹൃതം അത്

കുടുംബബന്ധമായി . തട്ടമിട്ട എന്‍റെ സുന്ദരി നിന്നെ കുറിച്ച് പിന്നീട്
ഒരഅവസരത്തിൽ ഞാൻ പറയാം .
എന്‍റെ പാവക്കുട്ടി അവൾ മെസ്സേജുകളിൽ കൂടി ഞാനുമായി
സംവദിച്ചു . അവളുടെ പുരുഷനൊപ്പം വിദേശത്താണെങ്കിലും സമയം
കണ്ടെത്തി അവൾ ഞങ്ങൾ ഓരോരുത്തരോടും സംസാരിക്കും . ഞങ്ങളെ
കുറിച്ച് ഞങ്ങളെക്കാൾ അവൾ അറിഞ്ഞു . അങ്ങനെ രണ്ടാം വർഷ
പരീക്ഷയും കഴിഞ്ഞു. വർഷങ്ങൾ വളരെ വേഗം പോയി
നിനച്ചിരിക്കാതെ ഒരു നാൾ അവൾ വിളിച്ചു ," ഞാൻ വരുന്നു
നാട്ടിലേക്ക്", എനിക്ക് സന്തോഷമായി അവളെ ഒന്ന് കാണാമല്ലോ. "വന്നിട്ട്
വിളിക്കാം” അവൾ ഫോൺ വച്ചു".
എനിക്ക് അവളുമായി ചുരുങ്ങിയെ ഇടവേളയിലെ പരിചയം
മാത്രമാണ് , ഞാൻ തട്ടമിട്ട എന്‍റെ സുഹൃത്തിനെ വിളിച്ചു അവൾ പറഞ്ഞു
“അതേ അവൾ വരുന്നു ,എന്നാൽ ആ വരവ് ഒരു ചികിത്സയുടെ ഭാഗമായി
മാത്രം”
ഞാൻ ചിന്തിച്ചു !!!! ഓ കുട്ടികൾക്ക് വേണ്ടിയുള്ള ചികിത്സയുടെ കാര്യം
അവൾ പറഞ്ഞിരുന്നല്ലോ!!!!! , എന്‍റെ ചിന്തകളെ ഉണർത്തി മറുതലക്കൽ
നിന്നും “അവൾവരുന്നത് ഒരു സർജറിക്കായാണ്, മേജർ സർജറി” ,
ഞാൻ വീണ്ടും ചോദിച്ചു “എന്തു സർജറി”,
മറുതലയ്ക്കൽ നിന്നും മറുപടി വന്നു ,” ഇത് രണ്ടാം തവണയാണ്, ഇതിനു
മുൻപ് ഒരിക്കൽ അവൾക്കു ഇതുപോലെ ചെയ്തിട്ടുണ്ട് , ബട്ട് അന്ന് ഇനി
ഗ്രോത്ത്‌ ഉണ്ടാവില്ല എന്നാണ് കരുതിയത്’’
ഞാൻ ചോദിച്ചു , “എവിടെ’’,
“,ബ്രയിനിൽ, പക്ഷെ പേടിക്കേണ്ട അത് മാലിഗ്നന്റ് അല്ല” .
ഞാൻ ഏതെങ്കിലും പറയുന്നതിന് മുൻപ് തന്നെ മറുതലയ്ക്കൽ നിന്നും
പറഞ്ഞു “അവളുടെകൂടെ ഇതേ കുറിച്ച് ചോദിക്കണ്ട , അവൾ അത്
ഇഷ്ട്ടപെടുന്നില്ല അവൾ ഒരു രോഗിയായി അറിയപ്പെടാൻ
ആഗ്രഹിക്കുന്നില്ല . നാളെയാണ് അവൾക്കു സർജറി , പോകേണ്ട അവൾ
വിളിക്കും , അപ്പോൾ നമുക്ക് പ്രതികരിക്കാം , ഇപ്പോൾ പ്രാർത്ഥിക്കാം ”.
ഏകദേശം ഒരു മാസമായി , ഒരു ദിവസം ഒരു മെസ്സേജ് ,
സുഖമാണോ ഇയാൾക്ക്, അത് അവൾ ആയിരുന്നു , അതേ , എന്തുണ്ട്
തന്‍റെ വിശേഷം , ഒത്തിരി നാളായല്ലോ, മറുപടിയെന്താകും എന്ന്
ചിന്തിച്ചിരിക്കെ അവൾ പറഞ്ഞു “സോറി , ഡിയർ , ഞാൻ നിന്നെ
വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചു , ;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;; ഇപ്പോൾ
ഞാൻ ഒക്കെ യാണ്”

.ഞാൻ അവളെ കൂടുതൽ അറിയുകയായിരുന്നു .ഇത്രയും
നൈർമല്യമുള്ള അവളുടെ ഉള്ള് ഇത്രയും സ്‌ട്രോങ് ആണെന്ന് , ആരെയും
ആശ്രയിക്കാൻ ഇഷ്ട്ടമല്ല അവൾക്ക് . സർജറി അവളിൽ ഒരുപാട്
മാറ്റങ്ങൾ വരുത്തി.
എന്‍റെ ബാർബി ഡോൾ അവൾ ഒരുപാട് മാറി , പക്ഷേ ഞങ്ങൾ
ഒരിക്കലും ആ മാറ്റങ്ങൾ കണ്ടില്ല . ഒന്നല്ല വീണ്ടും അവൾക്കു സർജറികൾ
ആവശ്യമായി വന്നു ഒന്നിലും തളരാതെ അവൾ പിടിച്ചു നിന്നു.
എന്‍റെ കൂടെ എന്നോടൊത്തു ഒരുമിച്ചു ജോലിനോക്കിത്തുടങ്ങിയപ്പോൾ
ഞങ്ങൾ കൂടുതൽ അടുത്തു, ഒന്നിച്ചുള്ള യാത്രകളും , കൂടിച്ചേരലുകളും
ഞങ്ങളെ കൂടുതൽ അടുപ്പിച്ചു .
പക്ഷേ അധികനാൾ അവൾ അവിടെ നിന്നില്ല , അവളുടെ
ഭർത്താവിനൊപ്പം അയാളുടെ ജോലിസ്ഥലത്തേക്ക് യാത്ര ആയി .ഞങ്ങളുടെ
സൗഹൃദം വളർന്നു . അവൾ എന്നോട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു ,
അവളുടെ വല്ലായ്കകൾ , അവൾ പറയുമ്പോൾ ഞാൻ കേട്ടില്ലെന്നു
ഭാവിച്ചു , അവൾക്കു കൂടുതൽ ധൈര്യം പകരാൻ ശ്രമിച്ചു . അവളിൽ
പരിതാപം കാട്ടാത്തതിനാലാവാം അവൾ എന്നോട് കൂടുതൽ കാര്യങ്ങൾ
പറഞ്ഞു തുടങ്ങിയത് , അവളെ ശാസിച്ചും, കളിയാക്കിയും എല്ലാം
കാലങ്ങൾ കടന്നു പോയി.
ഒരു നാൾ അവൾ എന്നെ കാണാൻ വന്നു , അന്ന് അവൾ വല്ലാതെ ,
താളം തെറ്റിയ മനസുമായി നിൽക്കുകയായിരുന്നു , അതു വരെ അവളിൽ
കാണാത്ത ഭാവം , മറ്റുള്ളവർക്ക് അവൾ ഒരു ബാധ്യതയായി അവൾക്കു,
അനുഭവപ്പെട്ടു, കാരണം വീണ്ടും ഒരു സർജറി , എല്ലാം പുഞ്ചിരിയോടെ
നേരിട്ടിരുന്ന അവൾക്ക് ഇത് എന്തു പറ്റി എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല .
.
“എനിക്ക് വേണ്ടി പ്രാർത്ഥിക്കണം”, എന്ന അവളുടെ ആ മെസ്സേജ്
എന്നെ അത്ഭുതപ്പെടുത്തി .
!!!അവൾ തീരുമാനിച്ചിരുന്നു ഇനി ഒരു തിരിച്ചുവരവ് വേണ്ട എന്ന്!!!
അവളുടെ വാക്കുകൾ പിനീട് കൂട്ടിവായിച്ചപ്പോൾ , ഞങ്ങൾക്ക് അങ്ങനെ
വായിക്കാനാണ് കഴിഞ്ഞത് .
ഒരിക്കലും ഇല്ലാത്തെ പോലെ അവളുടെ ആ മെസ്സേജ്, ഞങ്ങൾ
കാത്തിരുന്ന അവളുടെ ആ പുഞ്ചിരി തിരികെ തരാതെ, അവളുടെ ജീവൻ
എടുക്കാൻ അവൾ ഞങ്ങളെ കൊണ്ട് പ്രാർത്ഥിപ്പിച്ചപോലെയായി .

അതേ അവൾ വെന്റിലേറ്ററിൽ ,ആണെന്നും , കോമയിലാണെന്നു കേട്ട
നിമിഷം ആരെയും ആശ്രയിക്കാതെ ജീവിക്കണം എന്ന അവളുടെ
ആഗ്രഹത്തിന് മുൻ‌തൂക്കം നൽകാൻ ഞങ്ങൾ പ്രാർത്ഥിച്ചു . ഒരു വാക്ക്
പോലും പറയാതെ അവൾ , എന്‍റെ പാവക്കുട്ടി , ഞങ്ങളുടെ പ്രിയ
കൂട്ടുകാരി ആ യവനികക്കുള്ളിൽ മറഞ്ഞു . ആരോടും വാക്ക് കൊണ്ടോ
നോക്ക് കൊണ്ടോ ഒരു പരിഭവവും പറയാത്ത എന്‍റെ ബാർബിടോളിനെ
കൂടെകൂട്ടി ഞങ്ങളിൽ നിന്നും അകലേയ്ക്ക് കൊണ്ട് പോയ ആ
വ്യക്തിയെ രംഗബോധമില്ലാത്ത കോമാളി എന്നല്ലാതെ എന്തു വിളിക്കും.
അകലെ യാണെങ്കിലും ഇന്നും ഞങ്ങളുടെ കൂട്ടുകാരി ഞങ്ങൾക്ക് ഒരു
നൊമ്പരപ്പെടുത്തുന്ന ഓർമയാണ് .എവിടെയാണെങ്കിലും എൻ്റെ
ബാർബിഡോളെ നിനക്ക് നന്മകൾ ഉണ്ടാവട്ടെ . ഇനിയും ഒരു ജന്മം
ഉണ്ടെങ്കിൽ നിന്റെ സുഹിർത്തായി ഈ ഭൂമിയിൽ ഒരു നൂറു വർഷം
ജീവിക്കാം ഞങ്ങൾ .

 

Share :