Archives / March 2020

ബി. ഇന്ദുലേഖ വയലാർ
വേരുകൾ

പടരുന്നു വേരുകൾ പരക്കെ ,

പാരിൽ അതിരുകളില്ലാതെ,

പഴമയുടെ , പാരിതോഷികം .

പടരുന്ന വിദ്വേഷ നാളങ്ങളിൽ

പാരിൽ വേരറ്റു മാറുന്നു.

 

ഫലേഛ കൂടാതെ, ചെയ്തെല്ലാം ,

ഫണം വിടർത്തിയാടുന്നു , നീളേ

ഫലമോ, പ്രാണസങ്കടമായി നിത്യം

ഫാഷൻ തരംഗങ്ങൾ പോലെ .

 

ബന്ധങ്ങൾ, മോക്ഷം തേടുന്നു ,

ബന്ധുക്കളകലം മോഹിച്ചു

ബന്ധനങ്ങൾ , ചില ബന്ധങ്ങൾ,

ബലൂൺ വാനിലുയരും പോലെ,

 

ഭയo , ശക്തിപ്രാപിയ്ക്കു o കാലം,

ഭാവങ്ങൾ, രൂപങ്ങൾ, കഠിനം,

ഭാവനകളിലും, ഉഗ്രവിഷങ്ങൾ

ഭാരേ മേറുന്നു ജീവീതങ്ങൾ

 

മനസ്സിന്റെ വേരുകൾ മുറിഞ്ഞില്ല ,

മാതൃത്വം മണ്ണിൽ വേരോടി ,

മാറുന്ന ഭിപ്രായ ഭിന്നതകൾ,

മർത്ത്യൻ നല്കും കുളി ർമ്മകൾ

 

വേരുകൾ പരക്കെ പടരട്ടേ,

അതിരുകൾ അകന്നു മാറട്ടെ ..

പ്രതീക്ഷകൾ പുതുനാമ്പുമായി ,

സ്നേഹം വിളയിച്ചു കൊയ്യട്ടെ . .....

 

Share :