Archives / March 2020

പ്രേമാനന്ദൻ കടങ്ങോട്
പ്രണയവും വീഞ്ഞും

 

പ്രണയമൊരു

വീഞ്ഞല്ലേ?

വെള്ളം

ചേർക്കാത്ത

മധുരമുള്ള

ലഹരിയുള്ള 

ഒരു വികാരം

മാത്രമുള്ളൊരു

വീഞ്ഞ്

 

കുടിക്കുംതോറും

ലഹരിയൊടുങ്ങാത്ത

ദാഹം തീരാത്ത

ഓരോ സിപ്പിനും

മധുരമേറുന്ന

മനസ്സിനെ മത്തു

പിടിപ്പിക്കുന്ന

കീഴടക്കുന്ന

പിടി തരാതെ

പിടി വിട്ടോടുന്ന

പ്രണയത്തെ ഞാൻ

വീഞ്ഞെന്നു

വിളിച്ചോട്ടെ

 

 

 

Share :