Archives / January 2018

ദിവ്യ ഷിജു
ഓസ്‌ട്രേലിയൻപ്രവാസം

പ്രവാസം ഓരോ വ്യക്തിക്കും ഓരോ അനുഭവമാണ്.ലോകത്തിന്റെ ഏതു കോണിൽ, എന്ത്സാഹചര്യത്തിൽ, ഏതുകൂട്ടായ്മയിൽ, ഏതു മനസ്സുമായിജീവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഓരോ മനുഷ്യന്റെയും പ്രവാസം.മടുത്തു തുടങ്ങിയ ഹ്രസ്വമായ ഗൾഫ്പ്രവാസത്തിനൊടുവിൽ നാട്ടിലേക്കൊരു പറിച്ചുനടലിനെ കുറിച്ചുചിന്തിച്ചു തുടങ്ങിയ സമയം. ഒരു പരീക്ഷണം പോലെ തിരഞ്ഞെടുത്തതാണ്ഓസ്ട്രേലിയ. വർണ്ണവിവേചനം, അക്രമം, സ്കൂളിൽ കുട്ടികൾക്ക് നേരിടേണ്ടി വരുന്ന ഡിസ്ക്രിമിനേഷൻ തുടങ്ങി സുഹൃത്തുക്കൾ മനസ്സിൽ നിറച്ചു തന്ന ആശങ്കകളുടെ ഭാണ്ഡവുമായി പെർത്തിലേക്ക്. ഒറ്റപ്പെട്ട ചിലസംഭവങ്ങൾ ഒഴികെ മറ്റ്പേടികളൊക്കെ വെറുതെയാണെന്നു ചുരുക്കം ദിവസങ്ങൾ കൊണ്ട്തന്നെ ബോധ്യപ്പെട്ടു. വിഷമത്തോടെആണെങ്കിലും സത്യസന്ധമായി പറഞ്ഞോട്ടെ, ജാതിമതം, നിറം, ജോലി, പണം തുടങ്ങി വിവേചനത്തിന്റെയും അസമത്വത്തിന്റെയും വേലി കെട്ടു കേരളത്തോളം മറ്റെങ്ങും കാണാൻ കഴിഞ്ഞിട്ടില്ല. ഗൾഫിൽ സ്വദേശി വിദേശി എന്ന്അത്ചുരുങ്ങിയപ്പോൾ ഓസ്‌ട്രേലിയയിൽ അത്എല്ലാവരും തുല്യർ എന്നായി മാറി. ഡിസ്ക്രിമിനേഷൻആക്ട്, ഈക്വൽഓപ്പർട്യൂണിറ്റിആക്ട്, സീറോടോളറൻസ്, ആന്റിബുള്ളിയിങ്തുടങ്ങി നിയമ പരമായി തന്നെ അത്ഉറപ്പാക്കുന്നുമുണ്ട്. മാനേജരുംക്ലീനറും പരസ്പരം പെരുവിളിച്ചു കപ്പ്ഓഫ്കോഫി, ഡിന്നർഒക്കെ ആയി സൗഹൃദം പങ്കുവക്കുന്നതിലപ്പുറം സമത്വത്തെ വിശദീകരിക്കുന്നില്ല.സമത്വം ഉണ്ടാകേണ്ടത്മനുഷ്യന്റെ മനസ്സിലാണെന്നത്കണ്ടുപഠിക്കേണ്ട പാഠമാണ്.

നാട്ടിൽ നിന്നകന്നു, നാടിനെ സ്നേഹിച്ചു ജീവിക്കുന്ന കുറച്ചു മലയാളികൾ. ഇവിടെ ഏതു സ്ട്രീറ്റിലും ഒരു മലയാളി ഫാമിലിയെ എങ്കിലും കാണാം. ഓരോ വീടിന്റെ പിന്നാപുറത്തും ഉണ്ടാകും ഒരുകൊച്ചു കാർഷികകേരളം. ചീര, പയർ, വെള്ളരി, പടവലം, പാവൽ, പപ്പായ, കറിവേപ്പിലതുടങ്ങി മുല്ലയും പിച്ചിയും വരെയുള്ള കൊച്ചു കൊച്ചു തോട്ടങ്ങൾ. പങ്കുവയ്ക്കലിന്റെ ഉത്സാവമാണി വിളവെടുപ്പ് എന്റെ അദ്വാനത്തിന്റെ ഫലം എനിക്ക്മാത്രമല്ല അയല്പക്കത്തെ സുഹൃത്തിനും അവകാശപ്പെട്ടതാണെന്ന്വിശ്വസിക്കുന്ന ഓസ്‌ട്രേലിയൻ മലയാളികൾക്കിടയിൽ, എനിക്ക്എന്റേത്എന്ന ചിന്താഗതിക്കാർ വിരളമെന്നുതന്നെ പറയാം.ചെറുതും വലുതുമായ ഒരുപാടു മലയാളികൂട്ടായ്മകളിലൂടെ ആ ഒരുമയും സ്നേഹവും അവർ നിലനിർത്തുന്നു. കേരളത്തിന്റെ സംസ്കാരവും ആഘോഷങ്ങളും അടുത്തതലമുറക്ക്പകർന്നുകൊടുക്കാനും അവർമറക്കുന്നില്ല. പിറന്നനാടിനും വേരുറപ്പിച്ചനാടിനും ഒരേ ഇരിപ്പിടമാണ്മനസ്സിൽ.

ഇവിടുത്തെ സ്കൂളുകളെ കുറിച്ച്പറയാതെ വയ്യ. ഒരായിരം ആശങ്കകളുമായി കിൻഡർ ഗാർട്ടൻ ആദ്യദിനം. ഇംഗ്ലീഷ്അക്ഷരമാലമാത്രം അറിയുന്ന മകളും,ഇംഗ്ലീഷ്മാത്രം സംസാരിക്കുന്ന സഹപാഠികളും അദ്ധ്യാപകരും. .പുതിയ അത്ഭുത ലോകത്തേക്ക് പോകുന്ന നിഷ്കളങ്കയായ കുട്ടിയും, കുഞ്ഞിന്ടോയ്‌ലെറ്റിൽ പോകണമെങ്കിൽ എന്ത്ചെയ്യും അവൾ എങ്ങനെ കമ്മ്യൂണിക്കേറ്റ്ചെയ്യും എന്നൊക്കെ ആയിരം ചോദ്യങ്ങളുമായി ഒരമ്മയും സ്കൂളിലേക്ക്. ആശങ്ക മനസ്സിലാക്കി ടീച്ചറും ഒരു സ്കൂളിലെ മുഴുവൻ സ്റ്റാഫും സപ്പോർട്ടുമായി വന്നുനിന്നപ്പോൾ കിട്ടിയ ധൈര്യം ചെറുതല്ല. ഓരോ കുട്ടിക്കും അവർ നൽകുന്ന പ്രോത്സാഹനം അവരെ ആത്മവിശ്വാസമുള്ള പൗരനായി വളരാൻ വഹിക്കുന്ന പങ്കു വളരെ വലുതാണ്.
വീട്ടിൽ മലയാളം സംസാരിക്കണമെന്നും മാതൃ ഭാഷനിലനിർത്തണമെന്നും സ്കൂൾനിർബന്ധം പറഞ്ഞപ്പോൾ നാട്ടിലെ ചിലസ്കൂളുകളെ അറിയാതെ ഓർത്തു പോയി, മലയാളം പറഞ്ഞതിന്ശിക്ഷ കിട്ടിയ കുഞ്ഞുങ്ങളെയും. അഞ്ചു വർഷത്തിനിപ്പുറം ഇംഗ്ലീഷ്ലിറ്ററസിയിൽ അക്കാദമിക് അവാർഡും , മലയാളം എഴുതിയും വായിച്ചും അക്ഷരസ്ഫുടതയോടെരയുംഴയും വഴങ്ങി സംസാരിച്ചും മകൾ വളർന്നു എന്ന അഭിമാനത്തോളം വളർന്നു നിൽക്കുന്നു അന്നവർ എനിക്ക്തന്ന ധൈര്യം. ഇതു പോലെ ഒരു പാടു അമ്മമാർ, മക്കൾ, സ്കൂളുകൾ.

ചർച്മോസ്‌ക്‌ അമ്പലം ബുദ്ധക്ഷേത്രങ്ങൾ, നിരീശ്വരവാദികൾ തുടങ്ങി വിശ്വാസങ്ങൾക്കോ ആചാരങ്ങൾക്കോ അനുഷ്ടാനങ്ങൾക്കോ (അവഅന്യർക്ക്ദോഷകരമല്ലെങ്കിൽ) ഒരുതരത്തിലും വിലക്കോ വിലങ്ങോ ഇല്ലാത്തനാടാണ്ഓസ്ട്രേലിയ. ഒരു അപ്പ്ലിക്കേഷനിലും ഡോക്യൂമെന്റിലും ജാതിയും മതവും ചോദിക്കാത്ത, ഒരേ വീട്ടിൽ ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും ആയി ജീവിക്കാം എന്ന്കാണിച്ചു തന്ന, നിന്റെ വിശ്വാസംനിന്റെ പ്രൈവസി ആണെന്ന്പഠിപ്പിച്ചു തന്ന സമത്വത്തിന്റെ നാട്. അതാണ്എനിക്ക്ഓസ്ട്രേലിയ. അബൊറിജിനൽസ്ആൻഡ്ടോറസ്സ്ട്രൈറ്ഐലൻഡേർസ്എന്ന ഈ മണ്ണിന്റെ അവകാശികളെ ബഹുമാനിച്ചേ ഇവിടെ എന്ത്ചടങ്ങും ആരംഭിക്കൂ റിമെംബറൻസ്ഡേ, ANZAC ഡേ, വിവിധ നാടുകളിൽ നിന്ന്വന്നവർക്കായി ഹാർമണിഡേ തുടങ്ങി സ്നേഹത്തിന്റെ നിറമനസ്സുമായാണ്ഓസ്ട്രേലിയ ഞങ്ങളെ സ്വീകരിച്ചത്. നാടിനോടാണോ ഓസ്‌ട്രേലിയയോടാണോ കൂടുതൽ ഇഷ്ടംഎന്ന്ചോദിച്ചാൽ ഒറ്റഉത്തരമേയുള്ളൂ അച്ഛനെയും അമ്മയെയും ഒരു പോലെ ഇഷ്ടമാണ്.

Share :

Photo Galleries