Archives / March 2020

ഡോ.നീസാ. കരിക്കോട്
  പ്രഭാതവിരുന്ന്


   പൂവണിഞ്ഞ മുല്ലകളും              
വിടരാൻ വെമ്പും മൊട്ടുകളും
പറഞ്ഞതെന്തെന്നറിയാൻ
വെറുതെയൊന്നു കാതോർത്തു.

മകരമാസ തണുവിൽ
മനസ്സാകെ കുളിരുമായി
മിഴിയോരത്തീ വിധം
വിടർന്നു വിലസി നില്പതല്ലോ.

കാറ്റിലുലയും കുസുമങ്ങളെ
തേടി വരും വണ്ടുകളും
തേൻനുകരും ശലഭങ്ങളും
ഈണം മൂളി പറക്കുകയായ്!

കണ്ണുകൾക്കിമ്പമേകും
മനം മയക്കും സൗരഭ്യം
പകർന്നുനല്കിയയുൻമേഷം
പ്രഭാതത്തിലുണർവായി.
സുപ്രഭാതം  ചൊരിയുകയായ്!

 

Share :