Archives / March 2020

പ്രേമാനന്ദൻ കടങ്ങോട്
മായാവി

 നടന്നീടുന്നു

ഞാനിന്നും

നിന്നിലേക്ക്‌

വഴിയറിയാതെ

ദൂരമറിയാതെ

ഇനിയെത്രകാല

മെന്നറിയാതെ

 

മറന്നീടണ

മെനിക്കിനി

യാവഴികൾ

അന്നൊരിക്കൽ

നിന്നിലേക്ക്‌

നടന്ന വഴിയെ

 

ഓർത്തീടണമോ

മറന്നീടണമോ

മനസ്സിൽ പിടിച്ച

നീയെന്ന മാറാല

 

ഓർത്താലും

മറന്നാലും

കണ്ണിലീറനായി

വന്നെന്റെ

മനം കവർന്ന

മായാവിയാണ്

നീയെനിക്കെന്നും

 

 

Share :