Archives / March 2020

അനീഷ് ആശ്രാമം
ചുപ്പൻ

            30 വര്‍ഷത്തെ നീ വിദേശവാസം, ചിലന്തിവലയില്‍ അകപ്പെട്ട ഷഡ്പദ ത്തിന്‍റെ അവസ്ഥയായിരുന്നു. കുടുംബത്തെ നല്ല നിലയില്‍ എത്തിക്കാനുള്ള കഷ്ടപ്പാട് തിരക്കു പിടിച്ച നഗര ജീവിതത്തിലെ തടവറ വാസം അവസാനിപ്പിച്ച് മാധവന്‍ നായര്‍ വീട്ടിലെത്തി. പനവിള കുടുംബത്തിലെ പഴയ തറവാട് വീടെല്ലാം പോയി പുതിയ വീടാണ്, നാലു ചുറ്റും മതിലുള്ള ഒരു ഇരുനില വീട് തെക്ക് കിഴക്ക് മൂലയ്ക്ക് ഒരു മുറിയുടെ വലിപ്പത്തില്‍ ഒരു പട്ടിക്കൂടും അതില്‍ ഘടോല്‍ക്കടിയനായ ഒരു German Shepherded  നായ കിടന്ന് കുരയ്ക്കുന്നു  ്. മക്കളും കൊച്ചുമക്കളും ഉള്ള ഒരു കുടുംബം രാവിലെ എല്ലാവരും തിരക്കിലാണ്. ഓഫീസില്‍ പോകണം. കുട്ടികള്‍ക്ക് സ്കൂളില്‍ പോകണം. എല്ലാവരും നല്ല തിരക്കിലാണ്. ആര്‍ക്കും സമയമില്ല. നായരുടെ ഭാര്യയാണെങ്കില്‍ അടുക്കളയിലും. നായര് ചാവടിയില്‍ ഒരു ചാരുകസേരയില്‍ അങ്ങനെ കിടക്കുകയാണ് തിരക്കൊന്നും ഇല്ലാത്തതിന്‍റെ ഒരു സുഖം, കിടക്കുന്നതിന് അഭിമുഖമായി നായരുടെ അച്ഛന്‍റെയും അമ്മയുടെയും ഫോട്ടോ മാലയിട്ട് ഭിത്തിയില്‍ വച്ചിരിക്കു  ന്നു. പഴയകാര്യങ്ങളെല്ലാം ഓര്‍മ്മയില്‍ മിന്നിമാഞ്ഞുകൊിരുന്നു. അങ്ങനെ കിടന്ന് ഒന്ന് മയങ്ങിപ്പോയി, ഒരു ഞെട്ടലോടെ പട്ടിയുടെ അസഹനീയമായ കുര ചെവി തുളച്ചു കയറി വന്ന് ഉറക്കത്തെ തട്ടി ഉണര്‍ത്തി. 40 വര്‍ഷം മുന്‍പ് തറവാട്ടില്‍ ഉായിരുന്ന നായയെ പെട്ടെന്ന് ഓര്‍മ്മയില്‍ വന്നു. എല്ലാവരോടും ഇണക്കമുള്ള ഒരു നാടന്‍ നായ. 

         അച്ഛനാണ് അവനെ എവിടെ നിന്നോ കൊുവന്നത് അവന് ഒരു പേരും ഇട്ടു "ചുപ്പന്‍". അച്ഛന്‍ റിട്ടേര്‍ഡ് മിലിട്ടറിയാണ്. അച്ഛന്‍ അതിരാവിലെ നടക്കാനിറങ്ങും കാലന്‍കുടയും കുത്തിപ്പിടിച്ച് പറമ്പിലൂടെ കടന്ന് റോഡില്‍ വന്ന് കവലയില്‍ നിന്ന് ഒരു ചായ കുടിക്കും, 4.30, 5 മണി സമയം അച്ഛന്‍റെ കൂടെ ചുപ്പനും കാണും, സ്ഥിരം പരിചയക്കാരോട് ചുപ്പന്‍ കയര്‍ക്കാറില്ല. ഓലമേഞ്ഞ വിറകടുപ്പുള്ള പുക നിറഞ്ഞ ഒരു ചായക്കട, ചായക്കാരന്‍ എരപ്പന്‍ കുറച്ച് നാട്ടുവാര്‍ത്തകള്‍ രാവിലെ തന്നെ വിളമ്പും, അത് കേള്‍ക്കാന്‍ ആ സമയത്ത് കുറച്ച് പ്രായമാവര്‍ കാണും. അമ്മാഞ്ചന്‍ പട്ടാള ജീവിതത്തിലെ ചില പുളുക്കഥകളും അടിച്ചു വിടും, അമ്മാച്ചന്‍ എന്നാണ് നാട്ടുകാര്‍ അച്ഛനെ വിളി ക്കുന്നത്. ഇതെല്ലാം കും കേട്ടും പ്രതികരിക്കാനാവാതെ ചുപ്പന്‍ ചെവിയും കൂര്‍പ്പിച്ച് അങ്ങനെ സ്റ്റെഡിയായി ഇരിക്കും. സ്ഥിരം പരിചയക്കാര്‍ ചിലര് ചുപ്പനെ ഒന്ന് ഞോും, പരമു മൂപ്പര്‍ തലയില്‍ തടവിയിട്ട് "എടാ ചുപ്പാ"എന്നൊന്ന് വിളിക്കും. അത് അവന് വലിയ ഇഷ്ടമാണ്. ഇതെല്ലാം ആസ്വദിച്ച് പാടത്തൂടയും പറമ്പിലൂടെയും കറങ്ങി 7 മണി ആവുമ്പോളേക്കും വീട്ടിലെ ത്തും. പ്രഭാത ഭക്ഷണ സമയത്ത് ചുപ്പന്‍ അങ്ങ് അടുക്കള ഭാഗത്തെത്തും എന്നിട്ട് അമ്മയെ നോക്കി ഒരു വിളിയാണ്. ഒരു പ്രത്യേകതരം സ്നേഹത്തിന്‍റെ ഭാഷ. സിഗ്നല്‍ കേള്‍ക്ക താമസം അമ്മ ചുപ്പനുള്ള ഭക്ഷണം കൊു കൊടുക്കും. ഭക്ഷണം കഴിച്ച് ചെറിയ ഒരു വിശ്രമം, എനിക്ക് ര് സഹോദരിമാരാണ്. അവരില്‍ ഒരാള്‍ കോളജിലും ഒരാള്‍ ടൈപ്പും പഠിക്കുന്നു. വീട്ടില്‍ നിന്ന് കുറച്ചു ദൂരം നടന്ന് വേണം ബസ് സ്റ്റോപ്പില്‍ എത്താന്‍ അവര്‍ പോകാനിറങ്ങു ന്നതും ചുപ്പന്‍ റെഡിയാണ്. അവര്‍ക്ക് അകമ്പടിയായി, ബസ് സ്റ്റോപ്പ് വരെ അങ്ങനെ നടക്കും. അവര്‍ ബസ് കയറി പോകുന്നതുവരെ ചുപ്പന്‍ കാവലായി അങ്ങനെയിരിക്കും, തിരിച്ചും ഈ അകമ്പടി കാണാം. അന്ന് വീടിന് ചുറ്റമതിലു  കളില്ല 50 സെന്‍റില്‍ ഒരു വലിയ ഓട് മേഞ്ഞ വീടാണ്. ചുറ്റുവട്ടത്തുള്ള വീടുകളില്‍ അച്ഛന്‍റെ സഹോദരങ്ങളാണ് താമസം. ഭാഗം വച്ച പുരയിടത്തില്‍ അവര്‍ വീട് വച്ച് താമസിക്കുന്നു. ചുപ്പന്‍റെ അധികാര പരിധിയിലുള്ള സ്വൈര്യ വിഹാര കേന്ദ്രങ്ങള്‍. പരിചയക്കാരല്ലാതെ ആര് പറമ്പിലേക്ക് കടന്നാലും ചുപ്പന്‍ ചീറ്റ പ്പുലി കണക്ക് നില്‍ക്കും കുരയോട് കുരയാണ് ആരെങ്കിലും വീട്ടില്‍ നിന്ന് ഇറങ്ങി വന്ന് "ടാ ചുപ്പാ മിാതിരിക്കടാ" എന്ന് പറയുന്ന് വരെ ആ കുര തുടരും, അന്നെനിക്ക് ഒരു സൈക്കിള്‍ ഉ് അതിലാണ് കറക്കം എവിടെ പോയാലും ചുപ്പന്‍ കുറെ ദുരം പുറകേ ഓടി വരും കൂടെപ്പിടിക്കാന്‍ പറ്റാതാകുമ്പോല്‍ തിരികെ മടങ്ങും, അവന് എന്നോട് അത്ര ചങ്ങാത്തം ഇല്ല കാരണം അവനെ ഞാന്‍ ഇടയ്ക്കൊക്കെ തല്ലാറു്, എവിടെ പോയിട്ടു വന്നാലും കയ്യില്‍ സഞ്ചിയോ, കവറോ ഉങ്കെില്‍ ചുപ്പന്‍ മണംപിടിച്ച് അടുത്തു കൂടും പിന്നെ അവനെ തുറന്ന് കാട്ടണം, തിന്നാന്‍ വല്ലതും കിട്ടുമോ എന്നറിയാനാണ്, ഒടുവില്‍ എന്‍റെ കയ്യില്‍ നിന്ന് അടിയും മേടിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം വീടിനുള്ളില്‍ ഒരു സര്‍പ്പം കടന്നു. ഇത് ക് ചുപ്പനും പുറകേ കൂടി. മുറിയ്ക്കുള്ളില്‍ കടന്ന ചുപ്പനെ അമ്മ വഴക്കു പറഞ്ഞു, ഞാന്‍ പുറകേ ചെന്ന് ചുപ്പനെ തല്ലുകയും ചെയ്തു എന്നിട്ടും ചുപ്പന്‍ പിന്മാറിയില്ല. കട്ടിലിനടിയില്‍ കയറിയ സര്‍പ്പത്തെ അവന്‍ പിടിച്ചു, പക്ഷേ ചുപ്പന് കടിയേറ്റു. എന്നിരുന്നാലും അവന്‍ സര്‍പ്പത്തെ കടിച്ചു കൊന്നു. കുറച്ചു സമയത്തിനുള്ളില്‍ തന്നെ അവന്‍ അവശനിലയിലായി, സ്ഥിരം കിടപ്പ് സ്ഥലത്തേക്ക് പോയി കിടന്നു. ചെറിയ മൂളലും, കരച്ചിലും കണ്ണില്‍ നിന്ന് വെള്ളം വരുന്നു്. അച്ഛന്‍ അവനെ മടിയില്‍ എടുത്തു വച്ച് തലോടി യജമാനനോടുള്ള സ്നേഹം മരണശയ്യയിലും അവന്‍റെ കണ്ണുകളില്‍ പ്രകടമായി കാണാമായിരുന്നു. എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞു. വെള്ളം കൊടുത്തു, അവന് കുടിക്കാന്‍ പറ്റുന്നില്ല, ആഹാരവും കഴിച്ചില്ല, വിവരമറിഞ്ഞ പരിചയക്കാരെല്ലാം ചുപ്പനെ കാണാനെത്തി. വൈകുന്നേ രത്തോടെ ചുപ്പന്‍റെ അനക്കം നിലച്ചു. വീടിനുള്ളില്‍ ഉാകേിയിരുന്ന ഒരു വലിയ ആപത്താണ് ചുപ്പന്‍റെ യജമാന സ്നേഹത്തില്‍ ഇല്ലാായിരിക്കുന്നത്. ചുപ്പനോട് കാട്ടിയ ക്രൂരതകള്‍ ഓര്‍ത്ത് അന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. യജമാന സ്നേഹത്തിലെ പ്രഭുത്വം ചുപ്പന്‍ ഏത് സമയത്തും എന്‍റെ വീട്ടുകാരോട് കാട്ടിയിരുന്നു. 

     നാട്ടിന്‍ പുറത്തുള്ള നായ്ക്കള്‍ എല്ലാം ഇന്ന് തെരുവിലാണ് അവര്‍ക്ക് സമയത്ത് ആഹാരം കിട്ടിയില്ലെങ്കിലും വദ്ധ്യകരണം കൃത്യമായ സമയത്ത് നട ക്കുന്നു്. നാല് വശങ്ങളിലും മതില്‍ കെട്ടുകളായ വീടുകളില്‍ വിശാലമായ ഒരു മുറിയില്‍ വിദേശ നായ്ക്കള്‍ ഇന്ന് സ്ഥാനം പിടിച്ചിരിക്കുന്നു. സംസ്കാരത്തേയും നാടിന്‍റെ നന്മകളെല്ലാം പുറത്താക്കിക്കൊ് വിദേശ സംസ്കാരം സ്ഥാനം പിടിച്ചു. അണു കുടുംബങ്ങളായ കുടുംബങ്ങള്‍. ചുപ്പന്‍ എന്‍റെ കുടും ബത്തോട് കാട്ടിയ സ്നേഹം അങ്ങനെ എത്രയെത്ര ചുപ്പന്മാര്‍ ഈ നാട്ടിന്‍ പുറ ത്തുായിരുന്നു. അവറ്റകള്‍ സ്നേഹം കൊടുക്കാന്‍ മാത്രം പഠിച്ചിരുന്നു തിരികെ ആ സ്നേഹത്തെ അവര്‍ നിര്‍ബന്ധപൂര്‍വ്വം ആവക്യപ്പെട്ടിരുന്നില്ല. ഇന്ന് ലോകത്തില്‍ വാര്‍ദ്ധക്യത്തില്‍ എത്തിയ എല്ലാവര്‍ക്കും ചുപ്പന്‍റെ ജീവിതമാണോ സംഭവിച്ചു കൊിരിക്കുന്നത് എന്ന് ഞാന്‍ ആശങ്കപ്പെടുന്നു. സന്തുലിതമായ ആവാസവ്യവസ്ഥയേയും സംസ്കാരത്തേയും തകര്‍ക്കാന്‍ നാടെങ്ങും കരുയ്ക്കുന്ന വിദേശ ദല്ലാളന്മാരായ നായ്ക്കള്‍. വിദേശ സംസ്കാരത്തിന്‍റെUpdation ആയി. കുറച്ച് വൃദ്ധസദനങ്ങളും.

Share :