Archives / March 2020

ബാബു വിശ്വൻ
എഴുത്തിന്റെ വഴി

എഴുത്തിന്റെ വഴികളിൽ
എന്നൊ തിരിഞ്ഞു ഞാനും
എവിടെ തുടങ്ങണം എന്തെഴുതണം
എന്നെക്കുറിച്ചാദ്യമൊന്നെഴുതട്ടെ
എഴുതാനെനിയ്ക്കൊരിടം
എവിടയും തന്നതില്ലങ്കിലും
എഴുത്തിന്റെ വഴികളിൽ
 എഴുതട്ടെ ഞാനിനിഴുതട്ടെ
എഴുതിത്തിരാത്ത അക്ഷരങ്ങൾ
 എങ്ങോ മാഞ്ഞും മറിഞ്ഞും
എന്നയും തേടിയലയുന്നു
എതോ വരികൾ യാമങ്ങളൊർത്തിന്നു
ഏതോ സന്ധ്യകളിൾ മറയുന്നു
ഏതോ പുലർക്കാലയോർമ്മകൾ
എഴുതിത്തുടങ്ങാനെന്നെ തട്ടിയുണർത്തി
എഴുതാനിനിയെത്രയാണ്ടുകൾ
എഴുത്താണിയില്ലങ്കിലും
ഏതോ പുസ്തകത്താളിൽ മറിച്ചും തിരിച്ചും
എഴുതിത്തുടങ്ങട്ടെ മൗനമായ്
എഴുതാനേറയുണ്ടങ്കിലും
എല്ലാം ഓർത്തിരിയ്ക്കാൻ കഴിയാതെ
എങ്ങോ മറയുന്ന മനസുമായ്
ഏതോ തീരത്തിരിപ്പു ഞാനിന്നും
എഴുതിയ വക്കുകൾ ചിരിച്ചും ചിന്തിച്ചും
എങ്ങോ മറയുന്ന സൂര്യനും
എന്നെ മടി വിളിച്ചീടുന്നതെങ്ങോ
എഴുതിത്തുടങ്ങട്ടെ ഞാനിന്നു
എഴുത്തിനാദ്യാവസാനമറിയാതെ
എഴുതിയ വരികളിൽ ആത്മാവുണ്ടു
എഴിതിയ പേനയ്ക്കും ആത്മ ദുഖമുണ്ടു
എഴുതാപ്പുറങ്ങൾ മനസിലുണ്ടു
എഴുതാതെ മനസ്സു വിങ്ങുന്നു
എഴുതിതീർത്ത വാക്കിനർത്ഥം തിരഞ്ഞാരൊ
എന്നയാരോ തലോടി വിളിച്ചു
എൻ ആത്മനൊമ്പരമാരറിയുന്നു
എൻ മിഴികളാരെ തിരയുന്നു
എല്ലാം ശൂന്യമെന്നാരോ ചൊല്ലി
എന്റെ ഓർമ്മകൾ മരിയ്ക്കുന്നുവോ?
എല്ലാം ഓർത്തെടുക്കാൻ
എവിടെ തിരഞ്ഞാലും മറഞ്ഞ മുഖങ്ങൾ
എഴുതി മുഴുമിയ്ക്കാത്തവരികൾ
ഏതോ തീരത്തു മയങ്ങുന്നു
എഴുതി തീർത്ത വരികൾ വെസനത്താൽ
എന്റെ മിഴിനിറച്ചൊഴുക്കി
എഴുതി തീർക്കാത്ത അക്ഷരങ്ങൾ
എന്നെ അഗ്‌നിയിലെരിച്ചു
എന്റെ വരികൾ ഒരുപിടി ചാരമായ് 
ഏതേതോ തീരങ്ങളി പ്രതിധ്വനിച്ചു
എല്ലാം എല്ലാം ശുഭം മെഴുതിയാരോ
എന്റെ ചരമക്കോളത്തിത്താഴിട്ടു

 

Share :