Archives / february 2020

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
ശില്പി

ലിംഗനീതിയെന്നോതും
ലൈംഗികവിദ്യയോതാം.
ജന്തുക്കളെ വാർത്തെടുക്കാം
ജീവിതം രോഗാതുരം.
ജന്തുക്കൾക്കില്ല വിദ്യാലയം.
ജന്തുക്കൾക്കില്ല ജാതകം.
കോശങ്ങൾ തകർന്നടിയും
ക്ലേശമീ ജീവിതഭാരം.
ശൈശവം കാർന്നൊടുക്കും
ശീലമശ്ലീലമാക്കും കാഴ്ചകൾ!
ശില്പചാതുരിയടങ്ങും
ശില്പം കണ്ടുയരുമകക്കണ്ണുമറയ്ക്കും.
ശില്പിയന്ധകാരത്തിലായ്,
പണിയും ശില്പങ്ങളെല്ലാം
പാഴ്വേലയെന്നോതുമോ!
കാമലഹരിയിലടരാടും
കാമശിലകൾ കണ്ടുമയങ്ങും.
സത്യം ചൊല്ലരുതാരും
സദാ നാവടപ്പിക്കുമാധിപത്യം.
അന്ധരെയൂട്ടിവളർത്തു-
മന്തഃകരണം മറയ്ക്കും.
മർത്ത്യധർമ്മം മറയ്ക്കാതെ
മാന്യരായ് പൗരധർമ്മമേല്ക്കാം.

Share :