Archives / March 2020

ജോയിഷ് ജോസ്
 സുകുമാര്‍ അഴീക്കോട് ഓർമ്മ

‘എന്റെ പുറകില്‍ പുസ്തകങ്ങള്‍ സഞ്ചരിക്കുകയാണ്. കുറെ കഴിയുമ്പോള്‍ ഞാന്‍ യാത്ര അവസാനിപ്പിക്കും. അപ്പോള്‍ യാത്ര തുടരുന്നത് ഈ പുസ്തകങ്ങളായിരിക്കും'.
                                   സുകുമാര്‍ അഴീക്കോട്

ശബ്ദങ്ങള്‍ കൊണ്ട് വസന്തകാലം തീര്‍ത്ത മഹാനുഭാവന്‍ മലയാളികളുടെ സ്വന്തം അഴീക്കോട് മാഷ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് എട്ട് വര്‍ഷം പൂര്‍ത്തിയാവുന്നു.മലയാളികളുടെ ചിന്താധാരയിലേക്ക് യുവത്വത്തിന്റെ പ്രസരിപ്പും ഊര്‍ജവും നല്‍കിയ വാഗ്മിയായിരുന്നു അഴീക്കോട് മാഷ്, പറയുന്നത് വാക്ക് എങ്കില്‍ വാക്കിലെ യാഥാര്‍ത്ഥ കല പ്രഭാഷണമാണെന്ന് മലയാളികളെ അദ്ദേഹം പഠിപ്പിച്ചു. സ്വയം മറന്നു കൊണ്ട് അധ്യാപനത്തെ സ്‌നേഹിച്ച അഴിക്കോട് മാഷ്, ഗാന്ധിയും യേശുദേവനും വഴിയും വെളിച്ചവുമാണെന്നും അത് തന്നെയാണ് തന്റെ ഊര്‍ജവുമെന്നും സ്വന്തം ജീവിതം കൊണ്ട് മാഷ് തെളിയിച്ചു.

ഇരുപതാമത്തെ വയസില്‍ മഹാത്മാ ഗാന്ധിയെ നേരിട്ട് കണ്ടത് തനിക്ക് ഒരു പുതിയ പിറവി നല്‍കിയെന്ന് തന്റെ ആത്മകഥയിലെഴുതി. ഔദ്യോഗിക ജീവിതത്തില്‍ നിന്നും പിരിഞ്ഞതിനു ശേഷം പ്രഭാഷണം തന്നയായി മാഷിന്റെ മുഖ്യ ആവിഷ്‌കാരമാര്‍ഗം. സാഹിത്യത്തേക്കാള്‍ രാഷ്ട്രീയം ഉള്‍പ്പടെയുള്ള പൊതുവിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടുള്ള നിശബ്ദമായ വിമര്‍ശനങ്ങളിലൂടെ അഴീക്കോട് സമൂഹത്തിന്റെ ശബ്ദമായി. അത് പലപ്പോഴും അവസരവാദപരമായി കൂറുമാറ്റം നടത്തുന്നയാള്‍ എന്ന നിലയില്‍ കണക്കാക്കപ്പെടുന്നതിനും കാരണമായി. ഗാന്ധിയനായ താന്‍ കോണ്‍ഗ്രസുകാരനായി മരിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും തനിക്ക് മുമ്പേ കോണ്‍ഗ്രസ് മരിച്ചു പോയെന്ന പരമാര്‍ശം ഇതിന് ഉദാഹരണം മാത്രം.

ആരോടും വിധേയത്വം പുലര്‍ത്താതിരിക്കുകയും ധീരതയോടെ വിമര്‍ശിക്കുകയും ചെയ്യുന്നതിനാല്‍ കേരളത്തിന്റെ സഞ്ചരിക്കുന്ന മനസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെട്ടു. എന്നാല്‍ എതിരാളികള്‍ അവസരവാദത്തിന്റെ അപ്പോസ്തലനായും അഴീക്കോടിനെ വിശേഷിപ്പിച്ചു. അര്‍ബുദരോഗബാധയെ തുര്‍ന്ന് ചികിത്സയിലായിരുന്ന അഴീക്കോട് മാഷ് 2012 ജനുവരി 24 ന് ഓര്‍മയായി.

 

                           

Share :