Archives / January 2018

നന്ദിത. ബി.എസ്
നിലാവിന്‍റെ വേദന

സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞു. എന്നാലും ഇപ്പോള്‍ മങ്ങിയ വെളിച്ചം കിട്ടുന്നുണ്ട്. അത് നിലാവിന്‍റെ സ്പര്‍ശനത്താല്‍ ഉണ്ടായതാണ്. അമ്മ തന്‍റെ ഉണ്ണിയെ, നഗ്നമായ ചുമരിലെ ചെറിയ ജനാലയില്‍ കൂടി പുഞ്ചിരിയ്ക്കുന്ന താരകത്തിനേയും, മേഘത്തിന്‍റെ മടിയില്‍ വിശ്രമിക്കുന്ന ചന്ദ്രനേയും, എല്ലാവരേയും ഒന്നു സ്പര്‍ശിച്ച് അവരെ ഇക്കിളിയാക്കുന്ന നിലാവിനേയും പരിചയപ്പെടുത്തി.
അതിനിടയില്‍ ഉണ്ണിയ്ക്കൊരു സംശയം. അത്, ഇന്ന് ക്ലാസ്സില്‍ അവന്‍റെ അടുത്തിരിക്കുന്ന രഘു ചോദിച്ചതാണ്. ആ ചോദ്യം ഇതാണ് നിന്‍റെ അച്ഛനെന്താണ് ജോലി അപ്പോള്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. ഉണ്ണി ഒന്ന് അമ്മയുടെ മുഖത്തേക്ക് നോക്കി. എന്നിട്ട് തുടര്‍ന്നു \'അമ്മേ എന്‍റെ അച്ഛനാരാണ്. ക്ലാസ്സിലെ എല്ലാവര്‍ക്കും അച്ഛനുണ്ട്. ആ അഞ്ചുവയസ്സുകാരന്‍റെ സംശയം തീര്‍ക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞില്ല.
അമ്മയുടെ മനസ്സില്‍ ദു:ഖം പെയ്തിറങങി. ആ ചോദ്യവും അതിന്‍റെ ഉത്തരവും തന്‍റെ ചെവിയില്‍ തിരമാലകളായി അടിച്ചുകയറി. അതിനെ തടുത്തു നിര്‍ത്താന്‍ ആ അമ്മയ്ക്ക് കഴിഞ്ഞില്ല.
അമ്മ ആ ഉണ്ണിയോട് പറഞ്ഞു അത് അമ്മ നിന്നോട് പറയാം ഇപ്പോള്‍ നീ പോയി കിടന്ന് ഉറങ്ങ്! അമ്മ ഉണ്ണി ഉറങ്ങുന്നത് വരെ നിലാവിനെ നോക്കി ഇരുന്നു. അമ്മയുടെ ദു:ഖത്തില്‍ നിലാവും പങ്കുചേര്‍ന്നു. അത് നിലാവിന്‍റെയും ദു:ഖമായി മാറി. സ്വന്തം കുട്ടിയുടെ ഈ ചോദ്യത്തിനൊരു ഉത്തരം നല്‍കാന്‍ കഴിയുന്നത് കാലന് മാത്രമാണ്. സന്തോഷത്തിന്‍റെ നാളുകളിലേക്ക് താനും തന്‍റെ കുടുംബവും കൈപിടിച്ച് കയറിക്കൊണ്ടിരുന്നപ്പോള്‍, തന്‍റെ ഭര്‍ത്താവിന്‍റെ കഴുത്തില്‍ കയറിട്ട് മുറുക്കിക്കൊണ്ട് പോയ കാലന് മാത്രം തന്‍റെ കുടുംബത്തെ സന്തോഷത്തിന്‍റെ പടിക്കെട്ടില്‍ നിന്നും തള്ളി താഴെയിട്ട കാലന് മാത്രം.
ആ അമ്മയുടെ കണ്ണുനീര്‍ പതിയെ ഒഴുകി തുടങ്ങിയപ്പോള്‍, നിലാവും പതിയെ മങ്ങി തുടങ്ങി. അവസാനം അമ്മയുടെ സ്ങകടം ആ അമ്മ തന്‍റെ സാരിതുമ്പില്‍ മറച്ചപ്പോള്‍ നിലാവിന്‍റെ സങ്കടം മേഘങ്ങള്‍ മറച്ച് പുതിയ ഉേډഷപൂര്‍ണ്ണമായ നിലാവിനെ സമ്മാനിച്ചു. ആ അമ്മയ്ക്ക് ആ സങ്കടത്തെ തന്‍റെ മുഖത്തില്‍ നിന്നും അകറ്റാനായി. പക്ഷേ അമ്മയ്ക്ക് ആ സങ്കടത്തെ തന്‍റെ മനസ്സില്‍ നിന്നും അകറ്റാനായില്ല.

നന്ദിത. ബി.എസ്
8 A
ജി.എം.ജി.എച്ച്.എസ്.എസ്
പട്ടം, തിരുവനന്തപുരം

Share :