Archives / february 2020

   ദിവ്യ സി.ആർ
നക്ഷത്രത്തെ പ്രണയിച്ചവൾ..

    "ഒരുപാട് സങ്കടങ്ങളുള്ളവർക്കല്ലേ മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിയുക ?"

" അങ്ങനെയുള്ളവർക്കല്ലേ വേദനകളുടെ തീവ്രത നഷ്ടപ്പെടുത്താതെ പകർത്താനാവുക ?"

    പ്രീയപ്പെട്ടവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറാൻ തുടങ്ങിയപ്പോഴാണ് സന്തോഷത്തെ കുറച്ചും പ്രണയത്തെ കുറച്ചും എഴുതാൻ തോന്നിയത്. 

മകരമഞ്ഞ് പെയ്തിറങ്ങുന്ന രാവിലേക്ക് നോക്കി, നക്ഷത്രങ്ങളോട് കിന്നാരം ചൊല്ലിയിരിക്കവേ ;അതിലൊരു നക്ഷത്രത്തിൻെറ തിളക്കം വല്ലാതെ ഭ്രമിപ്പിക്കുന്നതു പോലെ..

മെല്ലെ മെല്ലെ കൺച്ചിമ്മി ആകർഷിക്കുന്നതു പോലെ..

 മേഘങ്ങളെയും ആകാശപ്പാളികളെയും വകഞ്ഞുമാറ്റി, നക്ഷത്രത്തെ തൊടാൻ കൊതിക്കുന്ന കുഞ്ഞു മനസ്സ്, വർണ്ണപ്പീലിയായ് ചാഞ്ചാടി. ആശകളും പ്രതീക്ഷകളും പിന്തുടർന്ന് നക്ഷത്രത്തെ കൈക്കുമ്പിളിൽ ചേർക്കവേ, തിളക്കം നഷ്ടപ്പെട്ട് കരിക്കട്ടയായ് അണയുവാൻ പിടഞ്ഞു...

അവസാന ശ്വാസവും വലിച്ചെടുത്ത് നക്ഷത്രം തെളിഞ്ഞു തീരവേ പ്രഭാതം കിഴക്കേ മലമേൽ ചോല വിരിച്ചിരുന്നു..!

 

Share :