Archives / 

ഡോ. നീസാ..കരിക്കോട് 
സ്വപ്നസഞ്ചാരി


സ്വപ്നങ്ങൾക്കതിരില്ലാത്തത് പുണ്യം
സ്വർഗസുന്ദര നിമിഷങ്ങളിലലിയാം;
നിദ്രാദേവി തൻ മടിത്തട്ടിൽ
നിർവൃതിയോടെ തലചായ്ക്കാം.

ആശകൾ മറക്കാം, മോഹങ്ങൾ ത്യജിക്കാം
നിത്യജീവിതത്തിൻ വെല്ലുവിളികൾ
പാടെ കണ്ടില്ലെന്ന് നടിക്കാം
പുകചുരുളുകളായ് പറന്നുയരാം.

പുതുജീവന്റെ പുതുനാമ്പുകളായി
ഉദയസൂര്യനെ എതിരേല്ക്കാം;
മന്ദമാരുതന്റെ കരസ്പർശമേറ്റ്
ആകുലതകളില്ലാതെ കുളിരണിയാം.

നന്മകൾ നിറഞ്ഞൊരു ലോകം
സത്കർമങ്ങൾ കൊണ്ട് സമ്പന്നം
അതിലൊരു അണിയായി നീങ്ങാം
കാലത്തിൻ കവിതയായി മാറാം.

 

Share :