Archives / 2020 january

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
ജീവനസന്ദേശം.

 

ജീവൻ മറഞ്ഞാൽ
ജീവിതമുണ്ടോ?
ജീവനെയറിയാതെന്തു
ജീവിതമിവിടെ?
ജീവമഹിമയറിയാതെ
ജന്തുധർമ്മത്തിലാഴും.
ജാതകം തേടിയോടും
ജീർണ്ണതയേറ്റടിയും,
ജന്മം തുലയും,
ജന്മദുഃഖം,
ജരാദുഃഖം,
ജീവിതഭാരമിതെന്നും.
ജീവനുമൊത്തൈക്യമായ്
ജീവിതസൗഖ്യം.
ജീവനിരിക്കും രഥമുടൽ
ജയിക്കാം കടിഞ്ഞാൺ പിടിക്കാം.
ജപതപാദികൾ പോരാ,
ജ്ഞാനം ധരിക്കാം,ജയിക്കാം.
ജിജ്ഞാസയേകും നാഥൻ
ജീവനസന്ദേശമേല്ക്കാം.
ജീവസത്യം മറക്കാതെ
ജീവിതയാത്രയെന്നും

Share :