Archives / 2020 january

അനീഷ് ആശ്രാമം
മോഹമുള്ള്

 

വിണ്ണിലെ പൊന്‍താരവും
നീലാകാശവും എങ്ങോ പോയ് മറഞ്ഞു
അകലെ കിനാവില്‍ കൊഴിഞ്ഞു-
പോയെന്‍ സ്നേഹസ്മരണകള്‍ മിന്നിമാഞ്ഞു.

അലയും നോവില്‍ ഹൃദയം
തേങ്ങുമീ പാട്ടിനീണമായ്
അറിയാ തന്ത്രീകള്‍ മീട്ടി നിന്നു
മാനമകലുന്നു കൂരിരുള്‍ മൂടിയാ-
മോഹ ജാലകം തുറന്ന്
പ്രേയസീ നീ പറന്നകന്നു.

മണ്‍ചെരാതില്‍ കരിഞ്ഞുപോയ
തിരിപോലൊരമ്മതന്‍ ആശ
ഇടനെഞ്ചിലൊരായിരം നോവുകള്‍ പടര്‍ത്തി
എരിവേനലില്‍ പെരുമഴയായ്
മിഴികള്‍ നിറഞ്ഞു തുളുമ്പിയല്ലോ
സത്യമിതെന്നറിയുമിന്നെന്‍ മനം കൊതിക്കുന്നു.

 

Share :