Archives / 2020 january

ഇരവി
കൊച്ചുമോൾ

          എന്റെരണ്ടു വയസൂകാരി കൊച്ചുമോൾ കുഞ്ചി വന്നു. ബാംഗ്ലൂരിൽ നിന്നും മോന് ടെക്നോപാർക്കിൽ സ്ഥലം മാററം കിട്ടി. ഞങ്ങളുടെ വീട് ദീർഘ മൗനത്തിൽ നിന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേററു. അവൾ കിലുക്കാംപെട്ടിപോലെ ഓടി നടന്നു, കളിപ്പാട്ടങ്ങൾ എറിഞ്ഞുടച്ചു, പത്രമാസികകൾ വാരിവലിച്ചിട്ടു, പാത്രങ്ങൾ തള്ളിയിട്ടു  കസേരകൾ അങ്ങുമിങ്ങും വലിച്ചു നീക്കി. അവൾക്കൊപ്പം അവളുടെ അച്ഛമ്മ ഓടി നടന്നു. മധുവിധു കാലത്തെ ആ ചുറുചുറുക്ക് തിരിച്ചുകിട്ടിയതു കണ്ട് ഞാൻ അൽഭുതപ്പെട്ടു. എന്നെക്കുറിച്ച് അവളും ഇതു തന്നെയാണ് പറഞ്ഞത്.

                        അതുവരെ ഞങ്ങൾ എങ്ങനെയായിരുന്നു?  ഒരുമിച്ചിരുന്നാഹാരം കഴിക്കും, സംസാരിക്കില്ല. ഒരുമിച്ചു നടക്കാൻ പോപകും,  സംസാരിക്കില്ല,  സിനിമയ്കു പോകും, സംസാരിക്കില്ല, ഒരുമിച്ചു ഷോപ്പിംഗിനനും കലൃാണത്തിനും പോകും, സംസാരിക്കില്ല, ഒരുമിച്ചു പത്റം വായിക്കും, സംസാരി്ക്കില്ല. ഇതു ഞങ്ങൾ തമ്മിൽ അലോഹൃമൊന്നുമുള്ളതു കൊണ്ടല്ല. സംസാരിക്കാൻവിഷയങ്ങളില്ലാത്തതുകൊണ്ടും ചർച്ച ചെയ്യാൻ പ്രശ്നങ്ങളില്ലാത്തതു കൊണ്ടുമാണ്. പ്രശ്നങ്ങളില്ലാതിരിക്കുന്നതും പ്രശ്നമാണെന്നെനിക്ക് ആയിടെ തോന്നാറുണ്ടായിരുന്നു.

                    കൊച്ചുമോൾ എല്ലാം മാററി മറിച്ചെന്നു പറഞ്ഞാൽ മതിയല്ലോ!  ഭാഷയെ അവളുടെ കുരുന്നു ചേതനയിൽ തിരുകിക്കയററാൻ മകനും മകളും പരിശ്രമിച്ചു. 

                  പൂച്ചയെ യും പട്ടിയെയുംമററും കാണിച്ചു കൊടുത്തിട്ട് മോനും മോളും എപ്പോഴും കുഞ്ചിയോട് പറയും:"cat, dog, crow എന്നൊക്കെ. അത് കേൾക്കുമ്പോൾ എനിക്കു എന്തോ ഒരു ഏനക്കേട്. ക്ഷമ കെട്ടപ്പോൾ ഞാൻ അവരെ തിരുത്തി. അവസരം കിട്ടിയപ്പോഴൊക്കെ ഞാൻ പറഞ്ഞുകൊടുത്തു :" പട്ടി, പൂച്ച, കാക്ക..." പറയാനുള്ള എളുപ്പം കൊണ്ടോ പൈതൃക വിശേഷം കൊണ്ടൊ ആ വാക്കുകൾ ഉച്ചരിക്കാൻ അവൾക്കു ഉൽസാഹമായിരുന്നു. അവൾ അതൊക്കെ വിളിച്ചു പറഞ്ഞ് തുള്ളിച്ചാടി നടന്നു.                 

            മോൾ ('മരുമകൾ)' അത്കണ്ടുപ്പിടിച്ചു. ഒരു ദിവസം പറഞ്ഞു: "അച്ചാ   അവൾക്കു ഞങ്ങൾ ഇംഗ്ളീഷിലാ എല്ലാം പറഞ്ഞു കൊടുക്കുന്നത്"

 "അതു കൊണ്ടല്ലേ ഞാൻ,,,... "

        "അതെന്തിനാ?  മലയാളം താനേ പഠിച്ചോളും. ഇംഗ്ലീഷാപഠിപ്പിക്കേണ്ടത്"   

"താനേ പഠിക്കാറാകും മുൻപ് ഇംഗ്ളീഷ് കൊണ്ടതിനെ തടയുകയല്ലേ" 

"എന്തു നോൺസെൻസാ അച്ഛൻ പറേണെ?"

മോൻ എത്തിക്കഴിഞ്ഞു. ഞാൻ അനുനയപൂർവം പറഞ്ഞു:" മോനേ മോളൂട്ടിയുടെ നിഷ്കളങ്കമനസിൽ മാത്രഭാഷയുടെ സംസ്കാരംതന്നെആദ്യം അലിഞ്ഞുചേരണം, അതിൻമേലാണ് അനൃഭാഷകൾ മുളപ്പിക്കേണ്ടത്. ആ മുളക്കേ ആരോഗൃമുണ്ടാകു, "

"അച്ചൻ അവളെ മലയാളം മുൻഷിയാക്കാൻ പോവാണോ" അവൻ പറഞ്ഞിട്ടുസ്ഥലംവിട്ടു. അവൻ പോയപ്പോൾ ഭാരൃ എൻറഅടുക്കൽ വന്നു. 

അവൾക്കെന്തോ വിഷമമുള്ളളതുപോലെ തോന്നി. അവൾ ഒരു താക്കീതു പോലെ പറഞ്ഞു :

"വേണ്ടാ തീനത്തിനൊന്നും പോണ്ടേ! നിങ്ങടെ ഈ ഇംഗ്ളീഷ് വിരോധം പിള്ളാർക്കിഷ്ടപ്പെടുന്നില്ല"

"എനിക്ക് ഇംഗ്ളീഷ് വിരോധമോ? കൊള്ളാമല്ലോ.“

‌സൊല്പംസാഹിതൃ വാസന ഉണ്ടായിരുന്നതുകൊണ്ട് കോളേജിൽ മലയാളം എെച്ഛിക വിഷയമായെടുത്തു.  അപ്പോഴും ഇംഗ്ളീഷ് വായന തുടർന്നു. മററു വിഷയങ്ങളെടുത്തവർ ഞങ്ങളെ ശീലാവതികൾ എന്നു വിളിച്ചു. ഞാൻ അതിന്റെ പകരം വീട്ടിയത് ഇംഗ്ളീഷ് പ്രസംഗമൽസരത്തിന് ഒന്നാം സമ്മാനം വാങ്ങിക്കൊണ്ടാണ്. മാത്രഭാഷയെ  സ്നേഹിക്കുന്നത് ഇംഗ്ളീഷ് ഭാഷാ വിരോധം കൊണ്ടാണെന്ന് വിചാരിച്ചാലെന്തു ചെയ്യും! നനമുണ്ടും, ഞാററടി്യും, പൂവാലിപ്പശുവും കുട്ടത്തിപ്രാവും ഒഴക്കോലും പൊടോടയുമൊക്കെ നമുക്ക് നഷ്ടപ്പെട്ടത് സഹിക്കുന്നില്ലെ! 

ഞാൻ പക്ഷേ ഭാര്യ യുടെ ഉപദേശമൊന്നും ചെവിക്കൊണ്ടില്ല. കുഞ്ചിയെ.,,,മലയാളംപാട്ടുകൾ പഠിപ്പിച്ചു, മലയാള കഥകൾ പഠിപ്പിച്ചു. 

           ഒരു ദിവസം ഭാരൃ പറഞ്ഞു:"ഞാൻ പറഞ്ഞില്ലേ,.... അവരെന്തൊക്കയോ കുശുകുശുക്കുന്നുണ്ട്,,. എന്തു ണ്ടാവുമോ,"? പെണ്ണുങ്ങളുടെ കൂടപ്പിറപ്പല്ലെ സംശയം എന്നൊക്കെ വിചാരിച്ചു കൊണ്ട്പൂവെന്നും കായെന്നുംകിണ്ണമെന്നുമൊക്കെ കൊച്ചുമോളെ  ഞാൻപഠിപ്പിച്ചുകൊണ്ടിരുന്നു. വലിയ കുഴപ്പങ്ങളില്ലാതെ കാര്യങ്ങൾ മുന്നോട്ടു നീങ്ങി. എന്റെ നിലപാടുകൾ  പിള്ളാർ അംഗീകരിച്ചെന്ന് വിചാരിച്ചു ഞാൻസന്തോഷിച്ചിരിക്കുകയായിരുന്നു...      

                  ഒരു ദിവസം മോൻ വന്നു സെറ്റിയിൽ എന്നോട് ചേർന്നിരുന്നു. സാവകാശം പറഞ്ഞു:"അച്ഛാ ഞങ്ങൾ  കഴക്കൂട്ടത്തൊരുവീടെടുത്തു   "                 

  "എന്തിന്? "

"സ്ഥാപനത്തിൻറെ അടുത്തല്ലെ സൗകരൃമാണ്"

"സ്വന്തം വീട്ടിലില്ലാത്ത സൗകരൃമാണോ? "

"സൗകരൃമെന്ന് പറേംപോ.... അവൻ വിക്കി. 

" അതിൻറയൊന്നും ആവശ്യമില്ല മോനെ "

"അച്ചാ അഡ്വാൻസ് കൊടുത്തുപോയി..." അവൻ എൻറ വായ മൂടിക്കെട്ടി. 

  പിന്നെചോദിക്കലുംപറയലും ഒന്നും ഉണ്ടായില്ല. 

                     ഞങ്ങൾ പുതിയ വീട്ടിൽ  മക്കളെ പൊറുതിയാക്കി തിരിച്ചുവന്നപ്പോൾ  കാറിൽ വച്ച് അല്പം നീരസത്തോടെ അവൾപറഞ്ഞു:"ഇപ്പോൾ സമാധാനമായില്ലേ?" """""അവളോടെന്തുപറയണമെന്നെനിക്കറിയില്ലായിരുന്നു. കുററബോധം കൊണ്ടെൻറമനസ്  വിങ്ങി. 

അവളിരുന്നുപറയുന്നുണ്ടായിരുന്നു: "അപ്പൂപ്പനും അമ്മുമ്മയ്കും സ്നേഹിക്കാനും ലാളിക്കാനുമല്ലാതെ മറ്റൊന്നിനും അവകാശമില്ലെന്നിനി എന്നാ പഠിക്ക? "

അതു കേട്ട ഞെട്ടലിൽ ഞാൻ പരുങ്ങി.    വീട്ടിലെത്തി യപ്പോൾ   പിന്നെയും പഴയനിശ്ശബ്ദത വീടിനെ വലയം ചെയ്തു. 

                     മൊബൈൽ ഗാലറി യിൽ  നിന്നും കൂഞ്ചി്യുടെ ഫോട്ടോ കളെടുത്ത് നോക്കിയിരിക്കലായി പിന്നെ എൻറെ ഹോബി. സമയമുള്ളപ്പോൾ ഭാരൃയുംവന്ന് കൂടും. കുഞ്ചിയുടെ കളിയും ചിരിയും വർതമാനങ്ങളുംഓർക്കുംബോൾ  മനസ് വിഷാദം കൊള്ളും. 

      എങ്ങിനെയോ ഒരാഴ്ച കടന്നു കിട്ടി. ഒരു ദിവസം ഭാരൃ വയ്കുന്നേരം ചായ കൊണ്ടു തന്ന് സ്നേഹത്തോടെ അടുത്തിരുന്നിട്ടു പറഞ്ഞു:"നമുക്കൊന്ന്പോണ്ടേ?"അവളുദ്ദേശിച്ചതൊക്കെ മനസിലായെങ്കിലും ഞാൻ അഭിനയിച്ചു:" എവിടെ? "

"ഓ   മനസിലാകാത്തതു പോലെ"

‌ഞാനൊന്നുംമിണ്ടിയില്ല.അവൾ അമ്മമനസിൻറെ ആർദ്രത നിറഞ്ഞ ശബ്ദത്തിൽപറഞ്ഞു:"നമ്മുടെ മകനല്ലേപൊറുത്തൂടെ!"ഞാൻ വിതുമ്പിപ്പോയെങ്കിലും ഒരു  പരുക്കൻ നോട്ടവുമായി ഇരുന്നു. പിന്നെ അവൾ അപേക്ഷ യുമായി വന്നില്ല. പക്ഷേ പതുക്കെപ്പതുക്കെഞാനതാഗ്രഹിച്ചുതുടങ്ങി. വന്നെങ്കിൽ, വന്നെങ്കിൽ...ഒരു ദിവസംഅവൾകർശനനിലപാടുമായിവന്നു:"നിങ്ങൾ വന്നില്ലെങ്കിൽ ഞാൻ ഒറ്റയ്ക് പോകും." എൻറെ മനസ്സിൽ തിരതല്ലിയ ആഹ്ളാദം മറച്ചു പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു:

‌:" അത്ര നിർബന്ധമാണോ? "  "എന്താ സംശയം?". പിറ്റേ ദിവസം തന്നെ ഞങ്ങൾ മകൻറെ വാടക വീട്ടിൽ എത്തി                                                  മകൾഓടിഇറങ്ങിവന്ന്അമ്മായിയമ്മയെ കെട്ടി        പ്പിടിച്ചു.     അകത്തു കൊണ്ടുപോയി ചായ വിത്വട് ,  ഷുഗർഫ്റീ റസ്ക്,,,,മധുരമില്ലാത്ത എന്തൊക്കെയോ.,.,. സൽകാരം.                                                                                                               

കുഞ്ചി ഓടി വന്നു മടിയിലിരുന്നു . അച്ചാച്ചാ കഥ പാട്ട് എന്നൊക്കെ നിർബന്ധിച്ചു  കൊണ്ടിരുന്നു ,                                                                                                                                              അവിടേക്ക് ഒരു പൂച്ച മൃാവൂ മൃാവൂഎന്ന് കുശലം പറഞ്ഞു വാലും പൊക്കി ഓടി വന്നപ്പോൾ ഞാൻകുഞ്ചിയോടു  ചോദിച്ചു:" "അതെന്താ കുട്ടാ? "  കുഞ്ചി പറയുന്നതിനു മുൻപ് മോൻ തിടുക്കപ്പെട്ടു പറഞ്ഞു: "പൂച്ച എന്ന് പറമോളെ"

  ഞാനും ഭാരൃയും അമ്പരന്നു പരസ്പരം നോക്കി. പിന്നെ ഞാൻ പറഞ്ഞു:"  No no, this is a cat" ഇപ്പോൾ മോനും മരുമകളും പരസ്പരം അമ്പരന്നു നോക്കി.

          അമ്മായിയമ്മയും മരുമകളും കൂടി പരദൂഷണംപറഞ്ഞുകൊണ്ടിരുന്നപ്പോൾ ഞാൻ കുഞ്ചിയുടെ കയ്  പിടിച്ചുകൊണ്ടു  മുറ്റത്തു  ചുറ്റി, മരുമകളും മോനും കേൾക്കെ ഉച്ചത്തിൽകുഞ്ചിക്കു പാടിക്കൊടുത്തു":johny johny yes pappa   eating sugar?  No pappa. . Telling lies?no Pappa.

... തിരിച്ചു ഞങ്ങളുടെവീട്ടിലെത്തിയപ്പോൾ  ഭാരൃ സങ്കടം പറഞ്ഞു:"എന്തിനാ മക്കളോട് തോറ്റത്? "ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു :"തോററതല്ല. അവർ വീട്ടിൽ തിരിച്ചു വരണം. അല്ലെകിൽ നമ്മുടെകൊച്ചു മോൾ  നൂറു ശതമാനം മദാമ്മയായിപ്പോകും, കുഞ്ചിയെക്കൊണ്ട്  പൂച്ചയെന്നൊക്കെ പറേപ്പിച്ചത് അവൻറെ അടവാ.   അതുപോലെ ,ഞാൻ ഇംഗ്ളീഷ് പറഞ്ഞതും." എൻറെ ഭാര്യ  നേർത്ത ചിരിയോടെ  ആരാധനയുടെ കടകണ്ണുകൾ കൊണ്ട് എന്നെ നോക്കി. മിടുക്കാ!

Share :