Archives / 2020 january

ജ്യോതിലക്ഷ്‌മി നമ്പ്യാർ, മുംബൈ
ഒറ്റപ്പെട്ടവരും കയ്യൊഴിഞ്ഞവരും /ലേഖനം

 

‘കാണ്മാനില്ല’ എന്ന വലിയ അക്ഷരത്തിലുള്ള വയോജനങ്ങളുടെ ചിത്രം അടങ്ങുന്ന പോസ്റ്ററുകൾ റെയിൽവേസ്റ്റേഷനുകളിലും ബസ്സ്സ്റ്റാന്റുകളിലും ദിനംപ്രതി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിയ്ക്കുന്നു വഴിയരികിൽ ഭിക്ഷക്കാരി എന്ന് തോന്നുന്ന ഒരു വൃദ്ധയുടെ ശവശരീരംകണ്ടുകിട്ടി. അവരുടെ പക്കലുള്ള തുണിഭാണ്ഡത്തിൽ നിന്നും രണ്ടു ലക്ഷംരൂപ പോലീസ് കണ്ടെടുത്തു. വീട്ടിൽ തനിയെ താമസിച്ചരുന്ന വയോജനങ്ങളെ പട്ടാപ്പകൽ കൊലചെയ്ത് കവർച്ച നടത്തി. വൃദ്ധയെ വായിൽ തുണിതിരുകി കെട്ടിയിട്ട് പണവും ആഭരണവും എടുത്ത് വേലക്കാരി കടന്നു കളഞ്ഞു ഇത്തരം വാർത്തകൾ ഇന്ന് വളരെയേറെ സുപരിചിതമാണ്.

ഈ വയസ്സായ ആളുകൾ അപ്രത്യക്ഷരാകുന്നെങ്കിൽ അവർ എവിടെ പോകുന്നു? ഇത്രയും പണം കയ്യിലുള്ളപ്പോൾ വൃദ്ധ എന്തിനു ഭിക്ഷക്കാരിയായി അലയുന്നു? വയസ്സായവർ എങ്ങിനെ ഇത്രയും വലിയഫ്ലാറ്റിൽ തനിയെ താമസിയ്ക്കുന്നു? കൂട്ടിനു വേലക്കാരിയെ നിർത്തിതനിയെ വിട്ടതുകൊണ്ടല്ലേ അവർ പണമെടുത്ത് കടന്നു കളഞ്ഞത്? അങ്ങിനെ ഒരുപാട് ചോദ്യങ്ങൾ നമ്മിൽ തലപൊക്കിയേയ്ക്കാം. എല്ലാം സാഹചര്യങ്ങൾഎന്നതാണ് ഇതിനുള്ള ഉത്തരം. എന്നാൽ ഈ ഉത്തരം തൃപ്തികരമല്ല. ജരാ-നരകൾ ബാധിക്കുമ്പോൾ, കായികശേഷിയും മനശേഷിയും ദുർബലമാകുമ്പോൾ അത്തരം അവസ്ഥയിൽ സംരക്ഷിക്കാൻ ആരും ഇല്ലാതെ വരുമ്പോൾ ആണ്വ യോജനങ്ങൾ എന്ന് തിരിച്ചറിയപ്പെടുന്നവർ ഒറ്റപ്പെടുന്നത്, അവരെ സ്വന്തക്കാർ കയ്യൊഴിയുന്നത്. സ്വന്തമെന്ന പദത്തിന് എന്തർത്ഥം എന്ന്കവികൾ ചോദിച്ചെങ്കിലും ഇന്നും അതിനു ഉത്തരമില്ല. പാലൂട്ടി വളർത്തിയ മാതാപിതാക്കൾ വൃദ്ധരാകുമ്പോൾ അവരിൽ പലരും ഇങ്ങനെ ചുമർ അറിയിപ്പുകളിൽ സ്ഥലം പിടിക്കുന്നു.

ചിലർ സമ്പന്നരാണ്. പക്ഷെ പണം കൊണ്ട് വാങ്ങാൻ കഴിയാത്തശരീരാരോഗ്യം ഇല്ലാത്തവരാണ്. പരസഹായം ആവശ്യമാണ്. ഇത് പണം കൊണ്ട് നേടാമെങ്കിലും അത് പൂർണമായി വിശ്വസനീയമല്ല. ആ ആശങ്കയിലും അസംതൃപ്തിയിലും നിരാശരായി വീട് വിട്ടിറങ്ങുന്നവർ ഉണ്ട്. അല്ലെങ്കിൽ താഴത്തും തലയിലും വയ്ക്കാതെ താൻ വളർത്തിയ മക്കൾ തങ്ങളെ വേലക്കാരെപ്പോൽ പരിഗണിയ്ക്കുന്നത് സഹിയ്ക്കവയ്യാതെ എവിടേക്കെന്നില്ലാതെ ഇറങ്ങി തിരിയ്ക്കുന്നു. സ്വത്തെല്ലാം മക്കൾക്ക് വീതിച്ചുകിട്ടി ക്കഴിയുമ്പോൾ മാതാപിതാക്കൾ അവർക്ക് ഭാരമാകുന്നു. അങ്ങനെ ഭാരം ചുമക്കുന്ന മക്കളുടെ മാനസികനില മനസ്സിലാക്കിഎന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതെടുത്ത് രക്ഷപ്പടുന്നവരുമുണ്ട്. ചിലർ സ്വമേധയാ വൃദ്ധാ ശ്രമങ്ങളിൽ അഭയം തേടുന്നു. മറ്റുചിലർ മക്കളാൽ പൊതുസ്ഥലങ്ങളിലും വൃദ്ധാശ്രമങ്ങളിലും ഉപേക്ഷിയ്ക്കപ്പെടുന്നവരാകുന്നു. ചിലർക്ക് എല്ലാ രാജകീയ സുഖങ്ങളും,പരിചാരകരും ഓൺലൈൻ സ്നേഹവും മക്കൾ നൽകുമ്പോൾ ജയിലറകളിൽഎന്നപോലെ വലിയ വീടുകളിൽ മാതാപിതാക്കൾ ഒറ്റപ്പെട്ടു പോകുന്നു.

എന്തായിരുന്നാലും ഇന്ത്യയിലെ വയോജനങ്ങൾ പൂർണ്ണ സംതൃപ്തരല്ല അല്ലെങ്കിൽ സുരക്ഷിതരല്ല അതൊരുപക്ഷെ സാമ്പത്തിക പരാധീനതകൊണ്ടാകാം, ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാകാം അല്ലെങ്കിൽ അരക്ഷിതത്വം കൊണ്ടാകാം.ഇന്ന് ഇന്ത്യയിലെ വയോജങ്ങൾ എവിടെ നിൽക്കുന്നു? ഈ അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ യുവാക്കൾക്കും ഗവണ്മെന്റിനും എന്ത് ചെയ്യാൻ കഴിയും?

ഏകദേശം 2025 ആകുമ്പോഴേയ്ക്കും ആകെ ജനസംഖ്യയുടെ 12 % വയോജനങ്ങൾ അല്ലെങ്കിൽ 60 വയസ്സിൽ കൂടുതലുള്ളവർ ആയിരിയ്ക്കും എന്ന് പഠനങ്ങൾ പറയുന്നു.  അതായത് 60 വയസ്സിൽ കുടുതലുള്ളവരുടെ എണ്ണം 5  വയസ്സിൽ താഴെയുള്ള കുട്ടികളുടേതിനേക്കാൾ കുടുതലായിരിയ്ക്കും എന്നതാണ്പ റയപ്പെടുന്നത്. ഇങ്ങനെയുള്ള ഒരു നിഗമനം നിലനിൽക്കെ വയോജങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചും ശുശ്രുഷയെക്കുറിച്ചും ആലോചിയ്ക്കേണ്ടതായുണ്ടെന്നു തോന്നുന്നു
 
ഞങ്ങൾ അനുഭവിയ്ക്കാത്ത എല്ലാ സുഖസൗകര്യങ്ങളും മക്കൾ അനുഭവിയ്ക്കണം അവർക്ക് ഒന്നിനും ഒരു കുറവും വരരുത്. ഞങ്ങൾക്കു നഷ്ടമായത് മക്കൾക്കായി നേടണം ഇതാണ് ഒരു ശരാശരി ഭാരതീയ മാതാപിതാക്കളുടെ ലക്‌ഷ്യം. ഇതിനുവേണ്ടി തനിയ്ക്ക് ആകും വിധം എന്നല്ല, അതിനുമപ്പുറത്തുള്ള നെട്ടോട്ടത്തിലാണ് മാതാപിതാക്കൾ.  ഇതിനായുള്ള ത്യാഗത്തിൽ അവർക്ക് നഷ്ടപ്പെടുന്ന  അവരുടെ ആരോഗ്യവും സ്വന്തബന്ധങ്ങളും ഒന്നും വകവെയ്ക്കാറില്ല. മക്കളുടെ ആരോഗ്യം, വിദ്യാഭ്യാസം, ജോലി വിവാഹം ഇത്രയും കടമകൾക്കായി മാത്രം മാറ്റിവയ്ക്കുന്ന മാതാപിതാക്കളുടെ ജീവിതം. പല മാതാപിതാക്കളും വിവാഹത്തിന് ശേഷവും മക്കളുടെ ജീവിതത്തിൽ ഇടപെടൽ നടത്താറുണ്ട് ഇത് പലപ്പോഴും മക്കളുടെ ജീവിതത്തെ ബാധിയ്ക്കാറുണ്ട് എന്നതും ഇന്ത്യക്കാരുടെ മാത്രം പ്രത്യേകതയാണ്.

യൗവനം വിട്ടുപിരിഞ്ഞതിന്റെ മാനസിക സംഘർഷവും,വാർദ്ധക്യം കൊണ്ടുതന്ന പുതിയ ആരോഗ്യപ്രശ്നങ്ങളും, നാണയങ്ങൾ ഒഴിഞ്ഞ കീശയും വയോജനങ്ങളുടെ തുടർന്നുള്ള ജീവിതം ദുസ്സഹമാക്കുന്നു . സർക്കാർ ഉദ്യോഗം ചെയ്തിരുന്ന ആളുകളാണെങ്കിൽ അവർക്ക് തുടർന്നുള്ളജീവിതത്തിലേയ്ക്കായ്, മുഴുവൻ ആവശ്യങ്ങളെയും കാണാൻ കഴിഞ്ഞില്ലെങ്കിലും, പെൻഷൻ ഉണ്ടായേയ്ക്കാം. എന്നാൽ ഇതല്ലാത്തവരുടെ ജീവിതം വളരെ പ്രയാസമാകുന്നു ദൈനംദിന ജീവിതാവശ്യങ്ങൾക്കുപോലും മക്കളെയോ മറ്റുള്ളവരെയോ ആശ്രയിയ്ക്കേണ്ടതായി വരുന്നു.സഹായഹസ്തവുമായി മക്കളെ സമീപിയ്ക്കുമ്പോൾ മക്കൾ അവർക്കുവേണ്ടപരിഗണന നൽകാറുണ്ടോ എന്നതിനും ഉത്തരം  ഒരുപക്ഷെ നൽകാൻ കഴിയുന്നതു വർദ്ധിച്ചു വരുന്ന വൃദ്ധാശ്രമങ്ങൾക്കു തന്നെയാകാം.

മക്കളിൽ നിന്നും വയോജനങ്ങൾക്ക് നേരിടേണ്ടി വരുന്ന സഹതാപകരമായ അവസ്ഥകൾക്ക് ഒരു പരിധിവരെ കാരണമാകുന്നത് ഇക്കാലത്തെ ജീവിത സാഹചര്യങ്ങൾ തന്നെയാകാം. അതായത് കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്നകാലത്ത് സ്ത്രീകളോ, കുട്ടികളോ, മറ്റുള്ളവരോവയസ്സായവരുടെ പരിചരണത്തിനായി ലഭ്യമായിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥയിൽ മാറ്റം സംഭവിച്ച് അണുകുടുംബ വ്യവസ്ഥയിലേക്ക് ചുവടുവെക്കുന്നു . മിക്ക മാതാപിതാക്കളും വലിയ വീടുകളിൽ തനിച്ച്മ്പന്നരും, തൊഴിലിൽഏർപ്പെട്ടിരിയ്ക്കുന്നവരും ആയതിനാൽ വയോജനങ്ങളുടെ ശുശ്രുഷയ്ക്കായി അവർ വീടുകളിൽ ലഭ്യമല്ല എന്നതാണ്. അത് കൂടാതെ ഇന്ന് വിദ്യാസമ്പന്നരായ യുവാക്കൾ ജോലി സാധ്യത തേടി വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുകയും ക്രമേണ അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നു എന്നതാണ്.

 ഏയ്ജവെൽ റിസേർവ് ആന്റ് അഡ്വക്കസി സെന്ററിന്റെ (Agewell Reserve and Advocacy Centre) കണക്കുകൾ പ്രകാരം ഇന്ത്യയിലെ വയോജനങ്ങളിൽ 62.1%ജനങ്ങൾക്ക് പ്രായത്തിനോടനുബന്ധിച്ച ആരോഗ്യപ്രശ്നങ്ങൾ വേണ്ടുന്നത്ര പരിചരണം ലഭിയ്ക്കുന്നില്ല. 52.4% വയോജനങ്ങൾക്ക്കു ടുംബത്തിന്റെ സഹായം വേണ്ടുന്നത്ര ലഭിയ്ക്കുന്നില്ല 75 % വയോജനങ്ങൾ കുടുംബക്കാർ ശ്രദ്ധിയ്ക്കാത്തവരായി അവശേഷിയ്ക്കുന്നു 67.6% കുടുംബക്കാർ മാതാപിതാക്കളെ സംരക്ഷിയ്ക്കുക എന്ന വ്യാജേന കുട്ടികളെ പരിചരിയ്ക്കുന്നതിനും വീട്ടിലെ മറ്റുകാര്യങ്ങൾ ശ്രദ്ധിയ്ക്കുന്നതിനും ഉപയോഗപ്പെടുത്തുന്നു എന്നും മനസ്സിലാകുന്നു.  ഇന്ത്യയ്ക്കു വെളിയിൽ വയോജനങ്ങൾക്കായി വിവിധതരം പെൻഷൻ പദ്ധതികളും ഹെൽത്ത് ഇൻഷുറൻസ് അനുകൂലങ്ങളും മറ്റു പരിഗണനകളുംലഭ്യമാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ  ഇന്ത്യയിൽ വയോജനങ്ങൾക്കായുള്ള ഗവൺമെന്റിന്റെ സഹായങ്ങൾ വളരെ പരിമിതമാണെന്നു പറയാം.അതുകൊണ്ടുതന്നെ വയോജനങ്ങൾ ചിലർ ഇന്നത്തെ കാലഘട്ടത്തിൽ, കുട്ടികൾക്ക് വേലക്കാർ എന്ന പരിഗണന ആണെങ്കിൽ കുടി വിദേശങ്ങളിൽ സ്ഥിരതാമസമാക്കാൻ തയ്യാറാകുന്നു

ഇന്ദിരാ ഗാന്ധി നാഷണൽ ഓൾഡ് എയ്‌ജ് പെൻഷൻ സ്‌കീം, സീനിയർ സിറ്റിസൺസ് പെൻഷൻ സ്‌കീം, പ്രധാനമന്ത്രി വയോ വന്ദന യോജന, വരിഷ്ട പെൻഷൻ ഭീമാ യോജന, രാഷ്രീയ വയോശ്രീ യോജന തുടങ്ങിയ വളരെ ചുരുങ്ങിയ പദ്ധതികൾ ഗവൺമെന്റ് വയോജനങ്ങൾക്കായി നടപ്പിലാക്കിയിട്ടെണ്ടെങ്കിലും അതേ കുറിച്ചുള്ള ബോധവത്കരണം പര്യാപ്തമാണോ എന്നത് സംശയമാണ്. ഇത് കൂടാതെ, 80-വയസ്സിൽ താഴെയുള്ള വയോജനങ്ങൾക്ക് 3 ലക്ഷം വരെയും 80-വയസ്സിൽ കുടുതലുള്ളവർക്ക് 5 ലക്ഷം വരെയും വരുമാനത്തിന് നികുതി നൽകേണ്ടതില്ല എന്ന ആനുകൂല്യവും വയോജനങ്ങൾക്കായി ഗവണ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ വിമാനയാത്രയിലും ട്രെയിൻ യാത്രയിലും ടിക്കറ്റിനു കുറഞ്ഞ തുകയാണ് വയോജനങ്ങളിൽ നിന്നും ഈടാക്കുന്നത്. ഇത്തരത്തിലുള്ള മിതമായ പരിഗണന മാത്രമാണ് ഇന്ന് ഇന്ത്യയിൽ വയോജനങ്ങൾക്കായുള്ളത്.

 ഏകദേശം യൗവനത്തിന്റെ അവസാനഘട്ടത്തിൽ ജനങ്ങൾക്ക്പ്രായസംബന്ധമായ അസുഖങ്ങൾ കാഴ്ചക്കുറവ്, കേൾവിക്കുറവ്, ഓർമ്മക്കുറവ് എന്നീ ആരോഗ്യപ്രശ്നങ്ങൾ ആരംഭിയ്ക്കുന്നു. ഇവ കൂടാതെ ക്യാൻസർ, ബുദ്ധിമറച്ചിൽ, സ്വാധീനക്കുറവ് തുടങ്ങിയ മറ്റുപല ആരോഗ്യപ്രശ്നങ്ങളും അവരെ വേട്ടയാടുന്നു. ഇത്തരം സാഹചര്യത്തിൽ അവർക്ക് സാമ്പത്തിക സഹായത്തിനുപരി പരസഹായവും വൈദ്യസഹായവും അനിവാര്യമായി വരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ആരോഗ്യരംഗത്ത് വയോജനങ്ങൾക്കായുള്ള പ്രത്യേക പരിഗണയും,വയോജനങ്ങൾക്കായുള്ള ശുശ്രുഷകേന്ദ്രങ്ങളും സംരക്ഷയും പര്യാപ്തമല്ല എന്നതും, വയോജനങ്ങളുടെ ജെറിയാട്രിക് കെയറിൽ (Geriatric care) പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഡോക്ടർമാരും , നഴ്‌സിംഗ് സ്റ്റാഫും വളരെ കുറവാണ്.കാരണം വയോജനചികിത്സയിൽ പ്രത്യേക പഠനം നടത്താൻ ഇന്ത്യയിൽ വേണ്ടത്ര സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും പണം ചെലവഴിച്ച് പഠിച്ച് ഇന്ത്യയിലെത്തുമ്പോൾ വയോജനങ്ങൾക്കായുള്ള സേവനത്തിനായുള്ള സാദ്ധ്യതകൾക്കുവേണ്ടി അലഞ്ഞു തിരിയേണ്ട അവസ്ഥയാണ് ഇന്ത്യയിലുള്ളത്. ഇവിടെ പൂർണ്ണമായും വയോജനചികിത്സയ്ക്കായുള്ള ആശുപത്രികൾ വേണ്ടത്ര ഇല്ല, അല്ലെങ്കിൽ അതിന്റെ ആവശ്യകതയെക്കുറിച്ചും സാധുതയെക്കുറിച്ചും ഇത്രയും ആഗോ ളവത്കരിയ്ക്കപ്പെട്ടിട്ടും ജനങ്ങൾ ബോധവാന്മാരല്ല എന്നത് തികച്ചും ഖേദകരമായ ഒരു അവസ്ഥ തന്നെയാണ്കു ട്ടികൾക്കായി പ്രത്യേക വിഭാഗം എന്നതുപോലെ വയോജനങ്ങൾക്കായി പ്രത്യേക വിഭാഗം എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. അതുകൊണ്ടു തന്നെ മറ്റു രോഗികൾക്കിടയിൽ വേണ്ടത്ര ശ്രദ്ധ ലഭിയ്ക്കാതെ വയോജനങ്ങൾ കഷ്ടപ്പെടുന്നു.

 കൊച്ചിയിലെ അമൃത ആശുപത്രി, അപ്പോളോ ആശുപത്രി ചെന്നൈ അവെയർ ഗ്ലോബൽ ആശുപത്രി അഹമ്മദാബാദ്, ബാപ്പിസ്റ്റ് ആശുപത്രി ബംഗളൂരു, ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ, ഡോ കാമാക്ഷി ആശുപത്രി ചെന്നൈ, ഫോർട്ടിസ് ആശുപത്രി ചെന്നൈ, നാരായണ മൾട്ടി സ്പെഷാലിറ്റി ആശുപത്രി അഹമ്മദാബാദ് തുടങ്ങിയ തുടങ്ങിയ കുറച്ച്ആ ശുപത്രികളിൽ ഈ അടുത്തകാലത്തായി വയോജനങ്ങൾക്കായി പ്രത്യേക വിഭാഗം ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഇന്നും ഒരു ശക്തമായ തുടക്കംകുറിച്ചിട്ടുണ്ടോ എന്നത് സംശയമാണ് ഇത് കൂടാതെ ജീരിയാട്രിക് സൊസൈറ്റി ഓഫ് ഇന്ത്യ വയോജനങ്ങൾക്കായുള്ള സേവന പരിപാടികൾക്കായി തുടക്കം കുറിച്ചിട്ടുണ്ട്

ഇന്ന് കാണുന്ന നമ്മുടെ ഇന്ത്യ ഈ ഓരോ വയോജനങ്ങളുടെയും വിയർപ്പിന്റ ആകെ തുകയാണ്. അവരുടെ വിയർപ്പാണ് നമ്മുടെ ഇന്നത്തെ സമ്പത്ത് അവരുടെ അനുഭവസമ്പത്താണ് ഇന്ന് നമ്മുടെ ഔഷധം. നമ്മുടെ ഓരോരുത്തരുടെയും സഞ്ചാരം അവർ പിന്നിട്ടുപോയ വാർദ്ധക്കിലേയ്ക്ക്തന്നെയാണ്. തലമുറകളെ ബന്ധിപ്പിയ്ക്കുന്ന പ്രധാന കണ്ണികൾ വയോജനങ്ങളാണ്. ഇവർ ശക്തരും സന്തുഷ്‌ഠരും ആയിരിയ്ക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അവരെ ഇന്നവർ അനുഭവിയ്ക്കുന്ന അവസ്ഥയിൽ നിനു മുക്തരാക്കേണ്ടത് നമ്മുടെ കുടി ആവശ്യമാണ്.

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ കണക്കിലെടുത്തുകൊണ്ട്അനുയോജ്യമായ പദ്ധതികളും പെൻഷൻ പദ്ധതികളും നടപ്പിലാക്കുന്നതിൽ ഇനിയും കൂടുതൽ ഉത്സാഹങ്ങൾ ആവശ്യമാണ്. വയോജനങ്ങൾക്ക് സമ്പത്തിക സഹായങ്ങൾ ഉറപ്പുവരുത്തുന്നതിലൂടെ സാമ്പത്തികമായ പ്രയാസങ്ങളാൽ വീട്ടിൽ നിന്നും ഇറങ്ങിപോകുകയും, ആത്മഹത്യ മാർഗ്ഗം തേടുകയും ചെയ്യുന്ന വയോജനങ്ങളെ രക്ഷിയ്ക്കാൻ കഴിഞ്ഞേക്കാം. അതുപോലെത്തന്നെ വയോജനങ്ങളെ സേവിയ്ക്കുന്നതും ശുശ്രുഷിയ്ക്കുന്നതും മഹത്തായ കർമ്മമായി പരിഗണിച്ചുകൊണ്ട് ഡോക്ടർമാരും നേഴ്സുമാരും വയോജന ശുശ്രുഷയ്ക്കായി പ്രത്യേക പരിശീലനം നേടി അവർക്കായി സേവനം അനുഷ്ഠിയ്ക്കും എന്നുള്ള തീരുമാനം ഇന്നത്തെ യുവതലമുറകൾ എടുക്കണം സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളല്ലാതെ ഗവണ്മെന്റും വയോജനങ്ങൾക്കായി സൗജന്യചികിത്സയും വൈദ്യസഹായവും വാഗ്ദാനം ചെയ്യുന്നതും വയോജനങ്ങളുടെ ഇന്നത്തെ അവസ്ഥയിൽ നിന്നുംമുക്തിനേടുന്നതിനു അവരെ സഹായിച്ചേക്കാം .

വാർദ്ധക്യം എന്നത് നമ്മളിൽ ഓരോരുത്തർക്കും നടന്നുപോകേണ്ട വഴിയാണ് അതിനാൽ വയോജനസേവാ നമുക്ക് നമ്മുടെ വീട്ടിൽ നിന്നുതന്നെ ആരംഭിയ്ക്കാം. മറ്റു രാഷ്ട്രങ്ങളെപ്പോലെ വയോജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്ന ഗവൺമെന്റും, വയോജനങ്ങൾക്കായി പ്രത്യേകം പരിശീലനം നേടിയ ഡോക്ടർമാരും നേഴ്‌സുമാരും വയോജനങ്ങൾക്കായി പ്രത്യേകവിഭാഗങ്ങളും ഉൾപ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങളും അടങ്ങുന്നഇന്ത്യ എന്നുള്ള സ്വപ്നസാക്ഷാത്കാരം അതിവിദൂരമാകാതിരിയ്ക്കട്ടെ.

Share :