Archives / 2020 january

ഡോ.യു. ജയപ്രകാശ്
ചിറക്

 

പുസ്തകം എന്റെ  ചിറകാണ്
ചില ചിറകുകൾ കൊഴിയുകയും
 നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു
പഴക്കം കൊണ്ട്
ദിശ അറിഞ്ഞവയും
അറിയാത്തവയുമുണ്ടു.
ജീർണ്ണിച്ചു പൊടിഞ്ഞവയും
വളർന്നു തിടം വയ്ക്കാതെ
മന്ദതയുള്ളവയും
അത്യാവേശക്കാരും ....
ഇപ്പോൾ പറക്കുമുമ്പേ എനിക്കേറെ
കരുതൽ വേണ്ടതുണ്ട്

Share :