Archives / December 2019

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
ഉഗ്രശാസനൻ

 

ഞാനായടങ്ങിയൊതുങ്ങി
ഞങ്ങളായൊരുമയായീ.
ഞാനെന്ന സത്യമറിയാതവർ
ഞങ്ങളായാടിയൊടുങ്ങും.
ഞാനിരിക്കും രഥമുടൽ
ഞാനുണർന്നു സാരഥിയായ്.
എൻമനം കടിഞ്ഞാണാ-
യേറ്റുനയിക്കുമടങ്ങു-
മശ്വങ്ങളഞ്ചും മമ ബലത്തിൽ
മതികെടാതെ മുന്നേറിടും.
അറിവിലേറിയഹന്തയോ-
യഭയമേകുമാത്മബോധമകന്നുവോ!
മനസ്സിനടിമത്തമായ് മയങ്ങുമോ
മാനംനടിക്കുമറിവിലോ!
മാർഗ്ഗം പിഴയ്ക്കുമാധിയേറും.
മതികേടേറിയുടലുരുകും .
ഉടനടി സത്യമറിയുവാ-
നുള്ളിലാത്മനാഥനഭയമായ്.
ഉഗ്രശാസനനെന്നറിഞ്ഞണ-
യുമെങ്കിലാനന്ദമെന്നും

Share :