Archives / December 2019

ശ്രീജിത്ത്‌ ബോസ് 
*നിന്നിലെ എനിക്കായ്*

നിന്റെ ഒരു തുണ്ട്

ആകാശം ഞാനെടുത്തു...

നക്ഷത്രങ്ങളെ നിനക്കായ് 

മാറ്റിവെച്ചു... 

ചന്ദ്രനെ ഞാനെടുത്തു 

നിലാവു കൊണ്ട് നിൻ കണ്ണെഴുതി 

കൊതിതീർക്കാൻ.. 

കാര്മേഘങ്ങളെ ഞാനെടുത്തു, 

മഴനൂലുകൊണ്ടു നിന്റെ 

മുടിതുമ്പു കെട്ടാൻ... 

വസന്തം ഞാൻ കടം കൊണ്ടു 

നിൻ കണ്ണിൽ കാടു 

പൂക്കാൻ...   

 

ഒരു മഴവില്ല് ഞാൻ 

കട്ടെടുത്തു, 

നിൻ മനസിന്‌ ചന്തം 

ചാർത്താൻ... 

 

കോടമഞ്ഞിൻ തൂവൽ 

സ്പർശം ഞാനെടുത്തു, 

നിൻ ചിരി അഴകിലേക്ക്

തൊട്ടുവെക്കാൻ ... 

 

അങ്ങകലെയാകാശ തുടുപ്പ്‌ 

ഞാൻ തൊട്ടെടുത്തു 

ഒടുവിൽ നിൻ സീമന്ത 

രേഖയിലൊളിച്ചിരിക്കാൻ...

 

 

   

Share :