സ്വയംപ്രഭ
ഞാന്‍ ജനാല തുറന്ന് പുറത്തേയ്ക്ക് നോക്കി ആ ചെറിയ കാട്ടിലെ മരച്ചോട്ടിൽ മയില്‍ വന്നിരിയ്ക്കുന്നുണ്ടോയെന്ന് നോക്കി. ഒരു ആണ്‍മയിലും ഒരു പെണ്‍മയിലും വഴി തെറ്റി, ഞങ്ങളുടെ ഹോസ്റ്റലിന്‍റെ പുറകിലുള്ള ചെറിയ കാട്ടില്‍ ഒരു മഞ്ഞുള്ള പ്രഭാതത്തില്‍, എത്തിയിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ ആ മയിലുകള ക്യാമറയില്‍ പകര്‍ത്തി. ഉച്ച വരെ അവകള്‍ അവിടെ തന്നെ ഉണ്ടായിരുന്നു. എങ്കില്‍ പിന്നെ കണ്ടില്ല - എങ്ങോട്ടോ പോയി.
പക്ഷേ അടുത്ത ദിവസം മുതല്‍ ഞാന്‍ മുറിയിലെ ജനാല തുറക്കുമ്പോള്‍ ആണ്‍മയിലിനേയും പെണ്‍മയിലിനേയും നോക്കും. എന്നാല്‍ അവയെ കണ്ടിട്ടേയില്ല. അത് എന്‍റെ ശീലമായി മാറിയപ്പോള്‍ - അവകള്‍ എന്‍റെ തന്നെ ആരോയെന്നുരു തോന്നല്‍ എന്നില്‍ കുട് കുട്ടാന്‍ തുടങ്ങി. പലപ്പോയും എന്‍റെ കുട്ടുകാരികള്‍ അത് പറഞ്ഞ് കളിയാക്കുമായിരുന്നു.
\\\"മോളേ, ഇന്ന് മോടെ ബന്ധുകള്‍ വന്നില്ലെ?\\\"
അത് എന്നും രാവിലെ അവരുടെ മാറ്റമില്ലാത്ത വിശേഷം ചോദിക്കലായി മാറി. അവരില്‍ ചിലര്‍ ശൂഭരാത്രി മേസേജ് പോലും അയക്കുന്നത് നിനക്കും നിന്‍റെ മയിലമ്മയ്ക്കും ശൂഭരാത്രി എന്നാവും എന്നാല്‍ അവകള്‍ വന്നില്ല - പിന്നീടൊരിക്കലും.
എന്നെ തിരക്കി ഹോസ്റ്റലില്‍ ആരും വരാത്തതു അവര്‍ക്കറിയാം - അങ്ങനെയാണ് മയിലമ്മയെ എന്‍റെ വളരെ അടുത്ത ബന്ധുവാക്കിയത് അവര്‍. എങ്കില്‍ ആ മയിലുകള്‍ എന്‍റെ ഉള്ളില്‍ കടന്ന് കുടി എന്നോടൊപ്പം വസിയ്ക്കുന്നുവെന്ന് അവര്‍ക്കറിയില്ല - ഞാന്‍ അവയ്ക്ക് പേരുകള്‍ കൊടുത്തതും.
ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ എന്‍റെ മൊബൈയില്‍ നാദം പുറപ്പെടുവിച്ചു. എന്‍റെ സുഹൃത്ത്. ഞാന്‍ തിരക്കിലാണ് പിന്നെ വിളിയ്ക്കാം ഓ.കെ. പറഞ്ഞുവെച്ചു. അപ്പോഴാണ് വേറെ ഒരാളിന്‍റെ വാട്ട്സ് അപ്പ് മേസേജ് എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. പക്ഷേ ഞാന്‍ ആ ആളില്‍ നിന്നും മെസേജ് പ്രതീക്ഷിച്ചതേയില്ല. -
\\\"ഈ മാസം അവസാനത്തെ ദിവസമാണ് ഒരു ബര്‍ത്ത്ഡേ ആഘോഷിയ്ക്കാനുള്ളത്. കഴിഞ്ഞ വര്‍ഷം തന്നെ ഞാന്‍ പറഞ്ഞിരുന്നതാണ്, പേരെഴുതിയ കേക്ക്\\\"......................
അങ്ങനെ മെസേജ് നീണ്ടുപോകുന്നു.
ഞാന്‍ ആ വാട്ട്സ് അപ്പ് നമ്പരില്‍ തിരികെ വിളിച്ചു.
\\\"ഞാന്‍ ബര്‍ത്ത്ഡേ ആഘോഷിക്കാറില്ല. മാത്രവുമല്ല ഞാന്‍ നാട്ടില്‍ പോകുന്നു. പക്ഷേ എനിക്ക് ഒന്ന് കാണണമെന്ന് തോന്നുന്നു. ഇന്ന് വരികയാണെങ്കില്‍ തമ്മില്‍ കാണം .\\\"
ഞാന്‍ പറഞ്ഞ് നിറുത്തി.
വൈകുന്നേരം ആ ആള്‍ വരികതന്നെ ചെയ്തു. - ആദ്യമായി എന്‍റെ ഹോസ്റ്റലില്‍. ഒറ്റയ്ക്കുള്ള താമസവും കുറെയധികം പ്രശ്നങ്ങളുമുള്ള ആളാണെന്ന് എനിക്കറിയാം.മുമ്പ് എന്നോട് പറഞ്ഞിട്ടുമുണ്ട്. ഒരു വര്‍ഷത്തിന് ശേഷമുള്ള ആദ്യത്തെ കുടികാഴ്ച്ചയാണ്. ഈ ഒരു വര്‍ഷം കൊണ്ട് എന്നില്‍ വന്നുകുടിയ എല്ലാമാറ്റങ്ങളും വളരെ വ്യക്തമായി തന്നെ പറയുമ്പോള്‍ ഈ മനുഷ്യനെ എനിക്ക് മനസ്സിലാവുന്നില്ലെന്ന് മനസ് മന്ത്രിയ്ക്കുന്നുണ്ടായിരുന്നു.
നടന്ന് തുടങ്ങിയപ്പോള്‍ ഓരോനായി പറഞ്ഞ് തുടങ്ങി പല തിനെക്കുറിച്ചും പറഞ്ഞ് കൊണ്ടിരുന്നു. മിക്കവാറും എല്ലാവിഷയത്തിനെക്കുറിച്ചും കുറെയധികം ധാരണയുള്ള ആളാണ് ഇന്നത്തെ ഇന്ത്യയെക്കുറിച്ച് മനുഷ്യരുടെ വേര്‍തിരിക്കലിനെക്കുറിച്ച് മറ്റും. വളരെ വ്യാകുലതയോടെ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ കരുതി വെച്ചത് പോലുള്ള ആളല്ലെന്ന് തോന്നി എനിക്ക് ചിലത് പറയാനുള്ളത് കൊണ്ട് സംസാരത്തിനിടെ വളരെ നല്ലൊരു സന്ദര്‍ഭം വരാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഒത്തു വന്ന സന്ദര്‍ഭത്തില്‍ ഞാന്‍ പറഞ്ഞു
\\\"വളരെ കുറച്ച് ദിവസം കുടി മാത്രമേ ഞാന്‍ ഇവിടെ ഉണ്ടാകു പിന്നെ ഞാന്‍ ഇവിടെ നിന്നും ഷിഫ്റ്റ്ചെയ്യുന്നു\\\".
\\\"എവിടെ?\\\".
വളരെ ധ്യതിയിലായിരുന്നു ചോദ്യം.
\\\"എനിക്കൊരു ജോലി ശരിയായിവന്നിട്ടുണ്ട് പിന്നെ എന്‍റെ റിസര്‍ച്ച് ജോലിക്കൊപ്പം തന്നെ നടത്താനാണ് ഉദ്ദേശിക്കുന്നത് അതിന്‍റ ചില മുന്നൊരുക്കങ്ങളും ചെയ്തിട്ടുണ്ട്. . മാത്രവുമല്ല എന്‍റെ പ്രായവും കുടിവരുന്നു. ഇപ്പോയാണെങ്കില്‍ ഒരാള്‍ എന്നില്‍ താല്പര്യവും കാണിക്കുന്നു. ഈ സാഹചര്യത്തില്‍ ഇവിടെ തുടരാന്‍ കഴിയില്ല.\\\"
ഞാന്‍ ആ മുഖത്ത് സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു. തികച്ചും നിശ്ശബദമായി കേള്‍ക്കുക മാത്രം ചെയ്തു ഉള്ളിലുള്ളത് പുറത്ത് കാണിക്കാതെ.
ആ നിശ്ശബദത നീട്ടി കൊണ്ട് പോകാന്‍ ഞാന്‍ അനുവദിയ്ക്കാതെ --
\\\"ഒരഭിപ്രായവും പറഞ്ഞില്ല\\\"
അപ്പോഴും ഒന്നും മിണ്ടിയില്ല. എന്നെ നോക്കുക മാത്രം ചെയ്തു. ആ നടത്ത അപ്പോള്‍ അവസാനിപ്പിയ്ക്കാനുള്ള ശ്രമമാണെന്ന് ഞാന്‍ കരുതിയപ്പോള്‍ -
\\\"എങ്കില്‍ നമ്മുടെ നടത്ത നീട്ടാം\\\"
എന്ന് പറഞ്ഞ് എന്‍റെ കൈയില്‍ പിടിച്ച് -
\\\"ഈ യാത്ര അവസാനിയ്ക്കാതിരുന്നെങ്കില്‍\\\"........
എന്ന് പറയുകയായിരുന്നു. പിന്നെയൊരു സ്വപ്ന ജീവിയെപ്പോലെ സംസാരിച്ച് തുടങ്ങിയിരുന്നു എന്‍റെ കൈയിലെ പിടിത്തം വിടതെ തന്നെ പറഞ്ഞോണ്ടിരുന്നു - ഭ്രൗപതിയെക്കുറിച്ച് - ഭീമനെക്കുറിച്ച് - കര്‍ണ്ണനെകുറിച്ച് ഒക്കെ തനതായ ശൈലിയില്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ എനിക്കും കേള്‍ക്കാന്‍ ആവേശമായി.
എന്ത് മാത്രം നടന്നു വെന്നറിയില്ല. വിശപ്പും ദാഹവും മറന്നുള്ള നടത്ത. രാവ് നീണ്ടുപോകുമ്പോഴും എന്‍റെ കൈയിലെ പിടിത്തവും വിടാതുള്ള ആ നടത്തയില്‍ -
\\\"ഈ രാവും ഈ ചന്ദ്രികയും മറഞ്ഞാല്‍ സുന്ദരീ ഞാന്‍ വെറുമൊരു യാചകന്‍ ................ വരട്ട അത് വരെ ഞാന്‍ എന്‍റെ ആനന്ദം നുകരട്ടേ\\\"............ ഇതാമെന്ന് തോന്നുന്നു ഉമര്‍ ഖയ്യാമിന്‍റെ വരികള്‍.
എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആ മുഖത്തേയ്ക്ക് നോക്കി ഒരു വിഷാദം - വഴി മാറിവന്ന വിഷാദം, ആ വിഷാദഛായായിലും കണ്ണുകള്‍ക്ക് നല്ല ചലനം.
ഞാന്‍ പതുക്കെ പറഞ്ഞു \\\"എനിക്ക് ഹോസ്റ്റലില്‍ പോകണം\\\" പെട്ടെന്ന് നിന്നു എന്‍റെ മുഖത്ത് നോക്കി കൈയിലെ പിടുത്തം വിട്ടു. തിരികെ നടന്നു. നിശബ്ദനായി .
\\\"എങ്കില്‍ നമുക്കൊരു ഒട്ടോയില്‍ പോകാം\\\"
ഞാന്‍ പറഞ്ഞു. മറുപടി പെട്ടെന്നായിരുന്നു.
\\\"വേണ്ട\\\"
\\\"എങ്കില്‍ ഹോസ്റ്റലില്‍ വേഗമെത്തുമല്ലോ\\\"
അത്രയും സമയം കുടി ഈ നടത്ത നീണ്ടുപോകട്ടേ........ \\\"
തിരിച്ചുള്ള യാത്രയില്‍ എന്‍റെ തോളില്‍ പിടിച്ചിരുന്നു. പക്ഷേ സംസാരം തീരെ കുറവും.
ഗേറ്റില്‍ വാച്ച്മാന്‍ ഉണ്ടായിരുന്നു. ഞാന്‍ യാത്ര പറഞ്ഞ് അകത്തുകയറിയപ്പോള്‍ കൈയ് വീശികാണിച്ച് നടന്നകന്നു ആ ആള്‍. ആ മനുഷ്യനെ ആര്‍ക്കും മനസ്സിലാവില്ല ഉറപ്പ്. എന്‍റെ മനസ്സ് എന്നോട് തന്നെ മന്ത്രിച്ചു.