Archives / December 2019

ദി ആർട്ട്‌ ഗ്രൂപ്പ്
ദി ആർട്ട്‌ ഗ്രൂപ്പിന്റെ 'കസാൻദ്  സാക്കിസ്' നോവൽ പുരസ്കാരം പള്ളിക്കുന്നന്. 


            ഇന്ത്യൻ എഴുത്തുകാരുടെ സാഹിത്യത്തിനുള്ള  'കസാൻദ്  സാക്കിസ്'  പുരസ്‌കാരത്തിന് നാഷണൽ ബുക്സ്റ്റാൾ പ്രസിദ്ധീകരിച്ച  നോവലിസ്റ്റ് പള്ളിക്കുന്നന്റെ 'നർമ്മദയിലെ പാലം'എന്ന നോവൽ തിരഞ്ഞെടുക്കപ്പെട്ടു . 

മലയാളി മധ്യവർഗ ജീവിതത്തെ അനാവരണം ചെയ്യുന്ന പള്ളിക്കുന്നന്റെ കൃതികൾ തീവ്രമായ രാഷ്ട്രീയ - സാമൂഹിക വിശകലനങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് ജൂറി പരാമർശിച്ചു . മുൻ വർഷം കോവിലൻ പുരസ്കാരം ലഭിച്ച കൃതിയാണിത്

ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ , 
ബാബു കുഴിമറ്റം , 
പ്രൊഫസർ . കെ. വി തോമസ് ,  
രതീഷ്‌ കൃഷ്ണ , 
എന്നിവരടങ്ങുന്ന ജൂറി കമ്മറ്റിയാണ് തിരഞ്ഞെടുത്തത് . 

അമ്പതിനായിരത്തിയൊന്ന് രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് ദി ആർട്ട്‌ ഗ്രൂപ്പ്‌  ഏർപ്പെടുത്തിയ കസാൻദ് സാക്കിസ് പുരസ്കാരത്തിൽ നൽകുന്നത് . അടുത്ത മാസം ആർട്ട്‌  ഗ്രൂപ്പിന്റെ വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും .

അമ്പതിലധികം വർഷത്തെ തന്റെ സാഹിത്യ ജീവിതത്തിൽ  ഇന്ത്യയിൽ നിരോധിക്കപ്പെട്ട 'സാംസ് ഓഫ് ഡേവിഡ് 'ഉൾപ്പെടെ 16 കൃതികളുടെ രചയിതാവാണ്  പള്ളിക്കുന്നൻ . 'ദാവീദിൻറ  സങ്കീർത്തനം' 'യമുനയിലേയ്ക്കൊരു തീർത്ഥയാത്ര' 'വേത്രകീയം' , 'പതിനൊന്നാമൻ' , 'മേരീലാവറന്നോസിന്റ കുടീരം' ,'നർമ്മദ യിലെ പാലം' , 'ബാബാജി' എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ് .       

കൊടുപ്പുന്ന ട്രസ്റ്റിന്റ പ്രഥമ ടി.പി' കിഷോർ സ്മാരക നോവൽ പുരസ്ക്കാരം, അക്ഷരവേദി നോവൽ പുരസ്ക്കാരം, കലാക്ഷേത്രകഥാവേദിയുടെ കഥാസ രിത് നോവൽ  പുരസ്ക്കാരം , പ്രഥമ കുമാരനാശാൻ സ്മാരക നോവൽ പുരസ്ക്കാരം , കോവിലൻ നോവൽ  പുരസ്കാരം എന്നിവ മുൻകാലങ്ങളിൽ  അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .

                                               

Share :