Archives / April 2019

മുല്ലശ്ശേരി
അരുത് ആ കുടങ്ങളിലെ ഭൂതങ്ങളെ തുറക്കരുത് !

 

     കേരളമാണ് മാതൃക സംസ്ഥാനമെന്ന് നാം മാത്രമല്ല മറ്റു സംസ്ഥാനങ്ങളും ഒപ്പം കേന്ദ്രവും പറഞ്ഞു വെയ്ക്കുന്നുണ്ടു. എങ്കിൽ ഇന്ന് കേരളത്തിന്റെ ചിന്തക്ക് ഒരു മുപ്പത് നല്പത് വർഷങ്ങൾക്ക് മുമ്പുള്ള മാതൃകയുണ്ടോ?

       നമ്മുടെ വീക്ഷണത്തിൽ , ചിന്തയിൽ ഒരു ഇടുങ്ങിയ മനോഭാവം കടന്ന് കൂടിയില്ലെന്ന് കരുതാൻ പറ്റുമോ?

         മുമ്പ് നാം  തിരിച്ചറിഞ്ഞ വിശ്വാസ പ്രമാണങ്ങളിൽ ഉറച്ച് നില്ക്കുമായിരുന്നു. പക്ഷേ ഇന്ന് അങ്ങനെയെന്ന് കരുതാനാകുമോ?

       ദുരാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെ പഴയ കാലഘട്ടത്തിലേക്കല്ലേ നമ്മുടെ ഇപ്പോഴത്തെ പ്രയാണം  . ആ 'ഭൂതങ്ങളെയെല്ലാം' മുൻ തലമുറകളിൽ ദീർഘവീക്ഷണമുള്ളവർ അന്ന് കുടത്തിലടച്ചതല്ലേ?
അവയെ വീണ്ടും കുടത്തിനു് പുറത്തെടുക്കാനല്ലേ നാം ശ്രമിക്കുന്നത്?

          അരുതേ  , ആ കുട ങ്ങളെ തുറക്കരുതേ!

Share :