താൻ കൊലപാതകി
“ഇന്നെന്താ നേരം വെളുക്കാത്തത്, ചുറ്റിനും ഇരുട്ടാണോ”! “അല്ല!മങ്ങിയ പ്രകാശം കാണുന്നല്ലോ”, അവൾ! ആ മിഴികൾ നന്നായി ഒന്ന് തുറക്കാൻ ശ്രമിച്ചു , ഇല്ല കഴിയുന്നില്ല അവളുടെ ദൃഷ്ടി ഉള്ളിലേക്കു എത്തി ! “എന്താ ഇത് എന്റെ ശ്വാസകോശത്തിൽ”! ഒരു കുഴലോ -!, ഞാൻ ഇതെവിടേയാ, അവൾ ചുറ്റുപാടും ശ്രദിച്ചതു! അപ്പോഴാണ് , അതാ അവിടെ ഒരുപാട് യന്ത്രങ്ങൾക്ക് നടുവിൽ തന്റെ പ്രാണപ്രിയൻ ! ആ കണ്ണുകൾ ദൈന്യതയോടെ തിരയുകയായിരുന്നു .എവിടെ തൻറെ പിഞ്ചോമനകൾ .; ഒരു ഘനഗംഭീരമായ ശബ്ദം! അവൾ നോക്കി അതാ തൻറെ ഓമനകൾ, ഇല്ല അവർ അതാ തൻറെ അരികിലേക്ക് വരുന്നു! !കാണുന്നു പോലുമില്ല അവർ പറന്നകലുന്നു ദൈവമേ എൻറെ പൊന്നോമനകൾ!!!
അവരുടെ കൈത്തലത്തിൽ എത്തിപിടിക്കാൻ അവൾ ശ്രമിച്ചു, ഇല്ല അവർക്കു ചിറകുകൾ മുളച്ചിരിക്കുന്നു .അവർ തന്നെ
അവൾ തിരിച്ചറിഞ്ഞു അതെ എതോ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ ആണ് അവർ. അവരെ ഇവിടെ എത്തിച്ചതോ അവൾ മാത്രം !! സ്നേഹത്തോടെ താൻ ഊട്ടിയ വിഷം കഴിച്ചാണിവർ ഇവിടെ. അമൃത് ചൊരിയേണ്ട മുലപ്പാൽ കൂടി താൻ വിഷമാക്കി തൻറെ പിഞ്ചോമനയ്ക്ക് നൽകി. പുഞ്ചിരിക്കുന്ന തൻറെ മാലാഖ കുഞ്ഞിൻറെ മുഖത്തു നോക്കാൻ സാധിക്കാതെ കണ്ണുകൾ അടച്ചു. അവൾക്കു പ്രിയപ്പെട്ട പാല്പായസം താൻ കാളകൂടമാകി , തൻറെ പ്രാണപ്രിയനും അവൾ ഊട്ടിയ അന്നത്തിൽ വിഷമായിരുന്നു ഒടുവിൽ എല്ലാപേരുടേയും ബാക്കി വന്നതും തനിക്കായി കരുതിയതും അവൾ സേവിച്ചു എന്നതിന് താൻ ഈ പാതകം ചെയ്തു.
ആ നിലവിളി അവളെ ചിന്തയിൽ നിന്നും ഉണർത്തി തൻറെ അരികിലേക്കാണല്ലോ ആ വരവ് എന്താ അദ്ദേഹം ചെയ്യുന്നത്.ആ ആത്മഗതം അവളുടെ കാതിൽ കഴിഞ്ഞു! “താൻ മരിച്ചിരിക്കുന്നു” ! ഈ ഭൂമിയുമായി അവളുടെ ബന്ധം തീർന്നു എന്നിട്ടും അവൾ എല്ലാം കാണുന്ന, അവൾ ആ ചുമരിനോട് ചേർന്ന് തൻറെ പ്രാണപ്രിയൻറെ അരികിലിരുന്നു അവളുടെ ചിന്തകൾ പുറകിലോട്ടു സഞ്ചരിച്ചു.
സന്തോഷമായി ഉല്ലസിച്ചു നടന്ന ആ നാളുകൾ അവളുടെ ചിന്തയിലൂടെ മിന്നി മറഞ്ഞു , അതെ ! അന്ന് കോളേജിൽ വെച്ച് ആദ്യമായ് രാജീവിനെ കണ്ട നാൾ ആ കണ്ണുകൾ തന്നെ ശ്രദിക്കുന്നതായ് അവൾ അറിഞ്ഞു.അവർക്കിടയിൽ ഒരു സൗഹൃദം വളർന്നു ഒടുവിൽ അത് പ്രണയമായി.അവർ ഒരുമിക്കാൻ തന്നെ തീരുമാനമെടുത്തു.അവരുടെ നിര്ബന്ധബുദ്ധിക്ക് മുന്നിൽ രക്ഷിതാക്കൾ അടിയറവു പറഞ്ഞു.
ആ വിവാഹം നാട്ടുകാർക്ക് ആഘോഷമായിരുന്നു. അത്ര ആർഭാട ചടങ്ങുകൾ ഉണ്ടായിരുന്നു.കാര്യത്തിൽ ഒന്നും ഇല്ലെങ്കിലും തൻറെ ഇഷ്ട വിരുദ്ധമായ നടന്നതിനാൽ അവളുടെ വീട്ടുകാർ അത് ആഘോഷമാക്കി നേട്ടം അവൾക്കല്ല !ആ തിരിച്ചറിവ് പക്ഷെ അന്ന് അവൾക്കില്ലായിരുന്നു.
വഴി പോലെ നിലവിളക്കുമായി എത്തിയ മരുമകളെ സന്തോഷപൂർവം സ്വീകരിച്ചു ആനയിച്ചു കുടിയിരുത്തി.അവൾക്കവിടെ പരമ സുഖം ജോലിയൊന്നും ചെയ്‌ക്കില്ല,അടുക്കളയിൽ കയറുകയേ വേണ്ട അതിന്റെയും പൊരുൾ അവൾ അറിഞ്ഞില്ല.
അവർക്കിടയിൽ ഒരു മാലാഖ കൂടി വന്നപ്പോൾ ഉത്തരവാദിത്തങ്ങൾ ഏറി അവർക്കു ചില സഹായങ്ങൾ വേണ്ടി വന്നു !!!! അന്നവർ മനസിലാക്കി തങ്ങൾക്കു ചുറ്റും സ്തുതി പാടുന്നവർ , തങ്ങളെ സ്നേഹിച്ചു കൊല്ലുകയാണെന്ന്, തങ്ങളിൽ വിദ്വെഷവും വെറുപ്പും വെച്ച് അഭിനയിക്കുകയാണെന്നു, എന്നാൽ അവിടേയും പ്രത്യാശയുടെ കിരണങ്ങൾ ഉണ്ടായിരുന്നു , മരുഭൂമിയിലെ മരുപച്ച പോലെ ഒരു കൈ അവിടേയും അവരെ തുണച്ചു!!!
ഈശ്വരാനുഗ്രഹം അവരുടെ സ്ഥിതിയിൽ മാറ്റം ഉണ്ടാക്കി.ആ മാറ്റം ബന്ധുക്കളെ ശത്രുക്കളാക്കി.അവരുടെ പ്രണയം പൊട്ടിതകർന്ന് അവർ വേർപ്പെടും എന്ന് ചിന്ധിച്ചിടത്തു, അവരെ അസഹിനീയമാക്കി അവർക്കിടയിലേക്ക് വന്ന ആ കുരുന്ന് ,!!!! തൻറെ മകൾക്ക് നിഷേധിച്ച ഭാഗ്യം അവൾക്ക് ലഭിച്ചതിൻ സന്തോഷം പ്രകടമാക്കുമ്പോളും അവരുടെ കണ്ണുകളിൽ പകയുടെ ചാഞ്ചാട്ടം അവൾ അറിഞ്ഞില്ല . തൻറെ മക്കളെ ഒന്നുപോലെ കാണാൻ സാധിക്കാത്തവർ മിക്കവാറും കുടുംബങ്ങളിൽ കാണാറുണ്ട്, എന്നാൽ അവളുടെ കാര്യത്തിൽ അത് ഇരട്ടപ്രസവിച്ച പോലെയായിരുന്നു.
ദുരന്തങ്ങൾ സ്വാഭാവികമാണ്, ചുറ്റിനും കഴുകൻ കണ്ണുകൾ ഉണ്ടെങ്കിൽ നിനച്ചിരിക്കാതെയാവും അത് എത്തുക. ഈശ്വരനെക്കാൾ സാത്താന് ആധിപത്യമുള്ള സമൂഹത്തിൽ ശനി ഭഗവാനെയും ബാധിക്കുന്നു!! , പിന്നല്ലേ പാവപെട്ട മനുഷ്യർ, ചതികൾ മനസിലാക്കി മുന്നോട്ടു പോകുമ്പോളും ഒളിവിൽ മറവിൽ കൂടെ നില്കുന്നത് നാം കാണില്ല, എന്നാൽ സഹായിക്കാൻ കരങ്ങൾ ഉണ്ടെങ്കിൽ അവിടെ അതിൽ നിന്നും രക്ഷ നേടുക സ്വാഭാവികം. എന്നാൽ തങ്ങളുടെ നാശം കൊതിച്ചവർക്കു തങ്ങളെ സഹായിക്കാൻ സാധിക്കില്ല എന്ന് അവർ അറിയാൻ വൈകി.
സ്നേഹത്തോടെ സൗഹൃദത്തോടെ ഉള്ള പിന്നിലെ കുത്തു തിരിച്ചറിയാൻ സാധിച്ചില്ല, അന്ന് അവർ സ്നേഹത്തോടെ അകറ്റി നിർത്തി ഇല്ലായിരുന്നുവെങ്കിൽ!! കപടമായ സ്നേഹം നടിച്ചു വഞ്ചിച്ചു ഇല്ലായിരുന്നുവെങ്കിൽ !!!!!വീണപ്പോൾ ഒരു കൈ തന്നു സഹായിച്ചിരുന്നുവെങ്കിൽ!! ഇന്ന് ഈ ഭൂമിയിൽ താനും തൻറെ കുടുംബവും ഉണ്ടാകുമായിരുന്നു.
അതാ അവർ ഓടിയെത്തുന്നു, അതെ തൻറെ പ്രാണപ്രിയൻ -അതാ തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ചിറകുകൾ വീശി മക്കളുടെ അടുത്തേക്ക് . ഇവിടെ താൻ വഞ്ചകിയായ് !, അതെ മകൾക്കും ഭർത്താവിനും വിഷം നല്കിയവൾ തനിക്കു നരകമാണ് വിധി.!
ആരും പിച്ചിചീന്താതെ അവരെ താൻ രക്ഷിച്ചു!! എന്നാൽ താൻ കൊലപാതകി !!! ആയികോട്ടെ, ഈ കുറ്റവും തനിക്കിരിക്കട്ടെ. അതാ നരകത്തിലേക്ക് അവളെ കൊണ്ട് പോകാൻ അവർ എത്തി.!
കുറ്റം ചെയ്തവർ സ്വതന്ത്രമായി വിരഹിക്കുന്ന നാട്ടിൽ തന്റെ കുടുംബത്തെ കഴുകന്മാർക്കു പിച്ചിച്ചീന്താൻ നൽകാതെ രെക്ഷിച്ചതിനുള്ള ശിക്ഷ നരകം . സാരമില്ല അവർ ചിറകുകൾ വിരിച്ചു പറന്നു പോയല്ളോ ! അവൾ കാത്തിരിക്കാൻ തീരുമാനിച്ചു അവർക്കായി , അതേ അവളെ ഇവിടെ എത്തിച്ചവർക്കായി !