Archives / December 2019

ബിജുതുറയിൽക്കുന്ന്
ക്രിസ്തുമസ്സ്

ക്രിസ്തുവിൻ ത്യാഗത്തെ

യോർക്കുവാനെത്തുന്നു

ക്രിസ്തുമസ്സ് രാവുകൾ.

ഉജ്ജ്വല സ്നേഹത്തിനു

ത്തമമൂർത്തിയാം

ക്രിസ്തുരാജന്റെ തിരുനാളൊരുങ്ങുന്നു.

ദേവാലയാങ്കണം

പുൽക്കൂട് തീർക്കുന്നു

ദേവനെ യോർക്കുവാൻ

കാലിത്തൊഴുത്തിന്റെ മാതൃക തീർക്കുന്നു.

പുൽക്കൂടിനുള്ളിൽ കളിമൺ പ്രതിമകൾ പൂനിലാവിൽ ഉണ്ണിയേശുവെ കാത്തിടും.

മൂന്നു രാജാക്കൻമാർ നക്ഷത്ര ലക്ഷ്യത്തിൽ മൂവന്തി നേരത്ത് സാക്ഷ്യം വഹിച്ചിടും.

കാലിത്തൊഴുത്തിൽ പിറന്നു നീയുലകിന്റെ നാഥനായ് മാറുന്നു.

പുണ്യപുരാതന മീദിനം പാവങ്ങൾ നെഞ്ചേറ്റി ലാളിക്കുമാസുദിനം.

     

Share :