Archives / December 2019

അനീഷ് ആശ്രാമം
പൈങ്കിളി

കാട്ടുവള്ളി പൂവഴകില്‍
കളിയാടാന്‍ വന്ന
നാട്ടുചോല പൂങ്കുയിലേ
പാട്ടുപാടി പുലര്‍കാല കിനാവില്‍
നാട്ടഴകിന്‍ നിലാവില്‍ നീ
ഈ പുഴയോരത്തൊന്നു വായോ...

മകരന്ദം നിറയും നിറമാറില്‍
മലര്‍മുത്തേ പൂക്കൈതപ്പൂമണം
നുകരാനായ് അണയുന്നു സുരലോക ശലഭം
വെള്ളിക്കസവിന്‍ ചേലയഴകില്‍ പുഞ്ചവയലോരത്ത്
അന്നനട പൂവേണി താളം പിടിക്കുന്നു
നെല്‍ക്കതിരിന്‍ ചാഞ്ചാട്ടം

ചിത്തിരപ്പൈങ്കിളിപ്പെണ്ണേ മടന്തേ
എട്ടുപറകണ്ടത്തിലെന്‍റെ ചെറുവള്ളിക്കുടിലില്‍
കറ്റ നിരത്തിയ കാഞ്ചന മലര്‍ മഞ്ചത്തില്‍
ഇന്നീ തിരുവോണ രാവില്‍
മണിത്താലി ചാര്‍ത്തി കൊണ്ടുപോകും.

 

Share :