Archives / December 2019

സുരേഷ് ഗംഗാധരൻ
വാളാൽ

ഒരിക്കൽ നേതാവൊരു മരം നട്ടു
ആദർശം ഊട്ടിയും
വിപ്ലവം തടംവെട്ടിത്തൂവിയും
വള൪ത്തി വലുതാക്കി.
പട൪ന്നപ്പോൾ മരം നാടിനാകെ
തണലായി
പുരുഷാരം മരത്തിsâ മഹിമ
പുകഴ്ത്തിപ്പാടി
തണൽ എsâ വേലിക്കെട്ടിനുള്ളിൽ മാത്രം,
മുറിച്ചുമാറ്റാൻ ആളെത്തിരഞ്ഞു.
തണലേകുന്ന ശിഖരങ്ങൾ
മുറിക്കാൻ ഒരു പണിയാളരും
മുതി൪ന്നില്ല ( മുതിരുകയുമില്ല )
അത്രയ്ക്കോ ?
അറക്കവാൾ കൈയ്യിലേന്തി
ചുളിയാമുണ്ട് മടക്കിക്കുത്തി
തത്തിപ്പൊത്തി മരത്തിൻ മുകളേറി
വേലിക്കെട്ടുപൊട്ടിച്ച കൊമ്പുമുറിക്കേ
പുളിയനെറുമ്പുകടിച്ചറക്കവാളിനുമേൽ
മലച്ചു വീണു

Share :