Archives / December 2019

ശാന്തൻ
മാർഗേ ആന്റ് ഹെർ മദർ .

                                                           

           ആറാമത് ഐ.എഫ്എഫ് കെ മുതൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഇറാൻ സംവിധായകനായ മഖ് മൽ ബഫിന്റെ മാന്ത്രിക സ്പർശം ഈ മേളയിലും നമ്മെ തേടിയെത്തി. തന്മയത്വത്തോടുള്ള കഥ പറച്ചിലും പ്രതീകാത്മകമായ ചിത്രീകരണവും കൊണ്ട് ആദ്യമായി ബഫ് ഇറ്റലിയിൽ നിർമ്മിച്ച "മാർഗേ ആൻറ് ഹെർ മദർ" ശ്രദ്ധേയമായി. വർത്തമാനകാലത്ത് പറയുന്ന കഥ ആഴത്തിൽ വേരൂന്നിയിരിക്കുന്നത് ഭൂതകാലത്തിലാണ്. ഇറ്റാലിയൻ നിയോ റിയലിസത്തിന്റെ സ്വാധീനം ഈ സിനിമയിലുടനീളം മിന്നിമറയുന്നു. കൗതുകകരമായ ട്വിസ്റ്റ്കളും സംഭാഷണവും ബഫിന്റെ മറ്റ് സിനിമകളെപ്പോലെ തന്നെ നമ്മെ വിസ്മയിപ്പിയ്ക്കുന്നു. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന ക്ലൗഡിയ എന്ന കഥാപാത്രത്തിന്റെയും അവരുടെ ആറു വയസുകാരി മകൾ മാർ ഗ്രറിറ്റയുടെയും ജീവിതത്തിലൂടെ വികസിക്കുന്ന സിനിമ ജീവിത യാഥാർത്ഥ്യങ്ങളെ വിസ്മയകരമാം വിധം ആവിഷ്ക്കരിക്കുന്നു.

                                                              

             അവിശ്വാസിയും വിശ്വാസിയും എങ്ങനെ വിഷയങ്ങളെ നേരിടുന്നുവെന്ന് സിനിമ കാണിച്ചുതരുന്നു. കാത്തലിക് ചാരിറ്റി ഡേ കെയറിൽ ഏൽപ്പിച്ച മാർഗറിറ്റയുടെയും അവളുടെ കൂട്ടുകാരുടെയും കുമ്പസാര പരിശീലനത്തിലൂടെ ബാലിശമാണ് മുതിർന്നവരുടെ ജീവിതയെന്ന് ബോധ്യപ്പെടുന്നു. സ്ഥൂല - സൂക്ഷ്മ നിരീക്ഷണങ്ങൾക്ക് വിധേയമാക്കേണ്ടതാണ് ബഫിന്റെ സിനിമകൾ എന്ന് ഈ സിനിമയും വെളിപ്പെടുത്തുന്നു.

 

Share :