Archives / December 2019

കെ. എൻ. സുരേഷ്കുമാർ 
മിന്നൽക്കവിതകൾ 

1

നിന്റെ വരികളിലൂറുന്നതെന്നെ 
പിഴിഞ്ഞ ചെഞ്ചോര നുണഞ്ഞ കാവ്യം
നിൻ രക്തവർണമാണെന്നിട്ടുമെന്നെ തഴഞ്ഞില്ലേ, ഞാൻ വെറും ചെമ്പരത്തി
           
2
 
മുറിച്ചക്കമേലേ-
യിരുന്നിട്ടു ഞാൻ 
കയ്യിലെ പശയെ -
ക്കുറിച്ചു വേവുന്നു!
       
3
 
ഇടയ്ക്കു വീശുമൊരു 
കാറ്റ്,  തണുപ്പിയ്ക്കാ -
നെന്ന പ്രതീക്ഷയിൽ 
ജീവിതം പൂക്കുന്നു

4
 
ഒരു തണുപ്പിൻ കണം 
വറ്റാതിരിയ്ക്കുമേ-
തുഷ്ണകാലത്തെയും 
പരിഹസിയ്ക്കാൻ

5
 
എങ്ങുനിന്നോ കേൾപ്പൂ 
പൊട്ടിത്തെറിയൊച്ച 
ഞാൻ കിടുങ്ങുന്നു
നാളെയാ പൊട്ടലെ -
ന്നുള്ളിലുമായിടാം

 

Share :