Archives / December 2019

ഷിബു കൃഷ്ണൻ
കുപ്പിവള

കൈത്തണ്ടയിലെ
കുപ്പിവളകളായി
ഇടിമിന്നൽ പൊട്ടുന്ന
വേഗത്തിൽ ആകാശത്ത്
കാർമേഘ ചില്ലുകൾ
പറവകളെ പോലെ
ഭൂമിയിലേക്ക്
പതിപ്പിക്കുമ്പോൾ,
ചൂടു നീരാവിയിൽ

കൂട്ടിവെച്ച മോഹങ്ങൾ
മഴത്തുള്ളികളായി
പെയ്തു തോർന്നു.
ചേമ്പിലയിലെ വെള്ളം
ഉതിർന്നു വീഴും പോലെ
യൗവനം മാറുവിരിച്ചു പുളയുന്നു.
എന്റെ കയ്യിലെ
കുപ്പിവളകൾ എറിഞ്ഞുടക്കാൻ
കഴുകന്റെ ചിറകുകളുമായി
നീ പറന്നു വന്നു.
കുതറി വീഴ്ത്തിയ
മനസ്സിനെ ആകാശത്തേക്ക്
തെറിപ്പിച്ചു കൊണ്ട്
ഞാൻ സ്വയം കുപ്പിവള
പോലെ പൊട്ടിച്ചിതറുന്നു...

Share :