Archives / January 2018

മുല്ലശേശരി
ഐ.എഫ്.എഫ്.കെയും പുതിയ തലമുറയും പിന്നെ പ്രശ്നസംസ്ഥാനവും

2017 ഡിസംബര്‍ 8 മുതല്‍ 15 വരെ ഫിലിംഫെസ്റ്റിവെല്‍ ആയിരുന്നുവല്ലോ? ഫിലിംഫെസ്റ്റിവെലില്‍ വന്ന ചിത്രങ്ങളെക്കുറിച്ചുള്ള അവലോകനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. (അവലോഹനവും മറ്റും IFFK കാറ്റഗറിയിലുണ്ടാവും)
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പുത്തന്‍ തലമുറ കഎഎഗ-യെ സ്വീകരിച്ച രീതിയും അവരുടെ ആഘോഷിക്കലുമാണ് ഒരു വലിയ പ്രത്യേകതയായി എനിക്ക് തോന്നിയത്.
മുമ്പ് കുറെ \'ബുദ്ധിജീവി\"കളുടെ മാത്രം ഏര്‍പ്പാടായിരുന്നു ഇത്തരം ഫെസ്റ്റിവെലുകള്‍. (കേരളത്തിന് പുറത്ത് ഡല്‍ഹിയില്‍ (?) നടന്ന ഒരു ഫിലിംഫെസ്റ്റിവെലിനെക്കുറിച്ച് മാധവിക്കുട്ടി \"എന്‍റെ കഥയില്‍\"എഴുതിയിട്ടുണ്ട്). അവരുടെ ഭാവപ്രകടനങ്ങണള്‍ കണ്ടാല്‍ തോന്നും അവര്‍ ജനിച്ചത് തന്നെ ഇത്തരം ഫിലിംഫെസ്റ്റിവലുകള്‍ക്ക് വേണ്ടി മാത്രമാണെന്ന്. ഇപ്രാവശ്യം ഇത്തരം \"ബുദ്ധിജീവി\" കള്‍ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. വരും കാലങ്ങളില്‍ ഇവര്‍ ഏറെക്കുറെ വംശനാശം സംഭവിക്കുമെന്നാണ് തോന്നുന്നത്. ആ സ്ഥാനം പുത്തന്‍ തലമുറയുടെ കൈകളില്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. മറ്റൊരു പ്രത്യേകത അവരുടെ കൂട്ടായ സൗഹൃദമാണ്. വളരെ ആരോഗ്യപരമായ സൗഹൃദം അവര്‍ കണ്ടെത്തുകയും അത് നിലനിറുത്തുകയും ചെയ്യുന്നു. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ.
\"പ്രശ്നം സംസ്ഥാന\"ത്തെക്കുറിച്ച് - 1959 (?) കാലഘട്ടമാണെന്ന് തോന്നുന്നു കേന്ദ്രഭരണകൂടം കേരളത്തിന് നല്‍കിയിരുന്ന പേരാണ് ഇന്ത്യയിലെ \"പ്രശ്ന സംസ്ഥാനമാണ് കേരളമെന്ന്\".
അതിന് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. അക്കാലത്ത് തന്നെ മറുപടി നല്‍കിയിരുന്നു. \"അതെ, കേരളം ഒരു പ്രശ്ന സംസ്ഥാനം തന്നെയാണ്. ഇന്ന് മാത്രമല്ല ഇനിയും കേരളം പ്രശ്ന സംസ്ഥാനം തന്നെയായിരിക്കും\". ഇപ്പോഴത്തെ കേന്ദ്ര ഭരണകൂടത്തിനും കേരളത്തിനോട് അതേ മനോഗതി തന്നെയാണ്. എങ്കില്‍ ഇന്ത്യയിലെ ബുദ്ധിജീവികളും ചിന്തയ്ക്ക് വര്‍ഗ്ഗീയത ബാധിച്ചിട്ടില്ലാത്തവരും ആഗ്രഹിക്കുന്നത് ഇന്ത്യ മൊത്തത്തില്‍ കേരളത്തിന്‍റെ മാതൃകയാകണമെന്നാണ്.
അന്ന് ഇ.എം.എസ്. പറഞ്ഞ \"പ്രശ്നസംസ്ഥാന\"ത്തിന്‍റെ അര്‍ത്ഥം കൂടുതല്‍ കൂടുതല്‍ വ്യക്തമായിവരുന്നു - ഇന്ത്യ ഒട്ടാകെ.

Share :