Archives / December 2019

അൻസാർ വർണന
വേട്ട

പട്ടുപോകാൻ വിടാതെ

ചേർത്തണച്ചു പിടിക്കണം

പെൺമക്കളെ

 

അവരാണ് സ്വത്ത്

 

അവർ

തലമുറകളെ പെറ്റ്

കാലങ്ങളെ പടയ്ക്കുവോർ

 

കളിപ്പാട്ടങ്ങൾക്ക് പകരം

വന്യതയുടെ കുരുക്കിട്ട

ഒരുമുഴം കയറാണ്

നമ്മൾ വച്ചു നീട്ടുന്നത്

 

വിശന്ന് കങ്ങിയ വയറും

പേടി തിളച്ച കണ്ണുകളും

വരച്ചിടുന്നത്

കാലം പൊറുക്കാത്ത

കുറ്റപത്രങ്ങൾ

 

 

Share :