Archives / December 2019

. സ്മിത ഒറ്റക്കൽ.
ഒറ്റനോട്ടം

 

കല്ലിൽ കടഞ്ഞെടുത്തതെന്നോ
മഴയായ് പെയ്തതെന്നോ 
അയാൾക്കു തോന്നിയില്ല .....
തീഷ്ണ ജ്വാലകൾ
ഒടുങ്ങുമ്പോൾ
ഒറ്റ മഴയിൽ
കിളിർത്തു വന്ന
പുതു നാമ്പിന്
അവളുടെ 
ഉശിരുണ്ടായിരുന്നു.....
യന്ത്ര വേഗങ്ങളിൽ
ഒരു നിമിഷത്തേക്കുള്ള
ഉറച്ച നോട്ടം....
വർണ്ണനകൾ അവൾക്കുള്ളതല്ല 
കവിതയായതോ പൊള്ളിയ _
ടർന്നുർന്ന വാക്കുകൾ....
വിയർപ്പുതിർന്നു വീണ
പദങ്ങളാൽ ജീവിതം
ഹരിതമാകുന്നു....
അവളുടെ ഉൾച്ചൂടിലുദിച്ച
സൂര്യൻ പ്രണയത്തിന്റെ 
ഒറ്റനോട്ടങ്ങളായി 
അയാളിലേക്ക് ആഴ്ന്നിറങ്ങാറുണ്ട്...
കൈകൾ മുറുകെ പിടിച്ച്
ആരവങ്ങളൊഴിഞ്ഞിടങ്ങളിൽ
 മുഖം കുനിഞ്ഞ് നിൽക്കുന്നു.. ...
ഒരോ വാക്കും മൗനം കുടിച്ച്
സമൃദ്ധമായി വളർന്ന്
അയാളിലേക്ക് പടരുന്നുണ്ടായിരുന്നു .....
ചുറ്റികയറാൻ
ഒരു ചില്ല തേടിയ
തലപ്പു പോലെ.....
 അനുഭവങ്ങൾ
ഇരുണ്ട മേഘങ്ങൾക്കുമേൽ
യാചിച്ചു നിൽക്കുന്നു .....


 

Share :