Archives / January 2018

ഇന്ദുലേഖ വയലാർരാമവർമ്മ
കവിത

പരശ്ശതംഅക്ഷരപുണ്യം
പരസ്പരപ്രണയമധുരം
വാക്കുകൾക്കുള്ളിലെമധുരം
വർണ്ണവിതാനങ്ങൾപോലെ!

മനുഷ്യമനസ്സിൻനിർവ്വചനം
മഹത്ച്ചരിതങ്ങൾ,പാടി
മഹനീയ,സംവത്സരങ്ങളിലൂടെ
മനുഷ്യവിചാരങ്ങളുണർന്നു!

മനുഷ്യചിന്തകൾ,കവിതയാം
അശ്വരഥമേറിപാഞ്ഞു
നോക്കും,വാക്കും,ചൊല്ലുകളും
നേർക്കുനേർവന്നുപൊരുതീ

ഇതിഹാസകഥകളും
യുദ്ധചരിതങ്ങളും
ഇതിവൃത്തമായിനിരന്നു
നേർക്കുനേർമനുഷ്യജീവിതം
അടരാടിനിന്നതലങ്ങൾ.

അടിമത്ത്വംനിഴലാക്കി
മാറ്റിയചിന്തകൾ
അക്ഷരപുണ്യനേട്ടം
അലങ്കാരം,രുപകതാള
ഉപമകളിലൂടെ,കവിതതൻ
നൃർത്തനലഹരിയായ്

കാലം,വീണ്ടുമവൾക്കൊരു
കമനീയരൂപവുംനല്കി
ഗാനങ്ങളിലുംലളിതപദങ്ങളാൽ
വേറിട്ടചിന്തകളുണർത്തി
കവിത,സർവ്വാംഗസുന്ദരീ

പിന്നെയും,യുവത്വങ്ങൾ
മുന്നിലേയ്ക്കാഞ്ഞുതള്ളി
ഒരുപിടിആശയംകുറുക്കി
-യറിവിൻയദ്ധ്യായംതുറന്നു
ആധുനീകത,പൊട്ടുകുത്തി
പ്രണയസാക്ഷാത്ക്കാരമാക്കി

സാമൂഹ്യ,രാഷ്ട്രീയവഴിയേ,
ജനസമൂഹത്തിൻ്റരികിലൂടെ
വാക്കുകൾക്കതീതമാം
ശക്തിയാർജ്ജിച്ചെത്തുന്നു
മനഷ്യമനസ്സിൻവാചാലതയിൽ

വടിവാളുകൾപോലേ
വെടിനാദംപോലേ
അക്ഷരമാർജ്ജിച്ചവഴിയിൽ
പിടിച്ചുനില്പുഞങ്ങൾ
ഈനൂറ്റാണ്ടിൻ്റെകവികൾ
കവിതയെ,മനോഹരമാക്കാൻ

Share :