Archives / December 2019

ഇന്ദുലേഖ വയലാർ.
താലി

 

മിന്നും, പൊന്നാൽ തീർത്തു ,

ചെക്കന്റെ മനസ്സിന്റെയിഷ്ടം,

ചന്തമേറും, കുഞ്ഞിത്താലി,

പെണ്ണിനു , മനസ്സിനു ശക്തി ,

 

ചാരിത്ര്യത്തിൽ കഥകൾ,

ചരിത്രത്തിൽ കുറിച്ച ഫലകങ്ങൾ,

ചാരത്തു കത്തി നില്ക്കും ദീപം,

ചാരിതാർത്ഥ്യത്തിൽ ,

തെളിഞ്ഞ , നെടു വീർപ്പുകൾ .

 

സ്വപ്നം കോർത്തു വച്ച പന്തൽ ,

സ്വർഗ്ഗം തീർക്കാൻ എത്തി ,

സന്തോഷത്തിൽ കുരവകൾ 

സാഹോദര്യത്തിൻ തേങ്ങൽ.

 

കരങ്ങൾ, താതൻ, ഇണക്കി ,

കർത്തവ്യത്തിൽ സാക്ഷിയായ് ,

പടിയിറങ്ങുന്നു മോഹങ്ങൾ,

സ്നേഹ കുരുന്നിനൊപ്പം.

 

താലിച്ചരടിന്നഭിമാനമല്ലോ,

അർദ്ധനാരീശ്വര സങ്കല്പം,

ചേർത്തു നിർത്തും കുടുംബം,

ഈ ചൈതന്യ ശക്തിയ്ക്കുള്ളിൽ .

നിറയട്ടെ, പൊൻ കതിർ പോലെ, സുഖ ദുഃഖ സമ്മിശ്ര നിറപറ കൾ ,

തകർത്തെറിയല്ലേ , ഇവരുടെ ,

ജീവിത നൗകകൾ, ഈ സംസാര

സാഗര തിരകളിൽ .

 

മിന്നും , കുഞ്ഞു താലിയ്ക്കുള്ളിൽ,

ശതകോടിയാന്മ മന്ത്രങ്ങൾ,

തിളങ്ങുന്ന, ജീവിത, ബന്ധങ്ങൾ,

ശാന്തി തീരങ്ങൾ,

സാന്ത്വന ഭാവങ്ങൾ,

കൂട്ടുകുടുംബത്തിൽ ഭാവുകങ്ങൾ.എന്റ സ്നേഹം, എന്നോടുളള സ്നേഹം . എന്റെ കൂടപിറപ്പുകൾക്ക് .

സ്നേഹ സമ്മാനം എല്ലാ സ്നേഹ നിറവുകൾക്കുo ഈ സമ്മാനം

........................................

........... സൗഭാഗ്യം .......

.......................................

കുഞ്ഞനുജത്തിമാർ മൂന്നല്ലോ

എന്നും സ്നേഹ ദീപങ്ങൾ,

കളിയും ചിരിയും , അടിയും , പിടിയും പരിഭവമൊഴികളുo

എത്ര ഹൃദ്യ o,

പ്രായമേറുന്തോറുമ വയുടെ ,

വർണ്ണങ്ങൾ മിന്നിത്തിളങ്ങും ,

എന്നും, അവരെ നിയ്ക്കെന്നുംമക്കൾ,

കൂടപിറപ്പുകൾ, അരുമ കിടാങ്ങൾ,

ആത്മാവിൻ ജീവ ശലഭങ്ങൾ,

ഓർക്കുവരെന്നെ എന്നു o

ചിരിയുടെ നിറമാല ചാർത്തി,

 

പിന്നേയും, മനസ്സിൽ നിറഞ്ഞു ,

അനിയത്തീഭാവം വീണ്ടും .

ലക്ഷ്മിയായി വീട്ടിലെത്തി,

ചേട്ടത്തിയമ്മ തൻ ഭാവം .

എന്റെ മനസ്സിൽ , കരുതി പണ്ടെ ,

ത്രിശക്തി പോലെ, യനു ജത്തിമാർ

 

എല്ലാ മനുഗ്രവും നല്ലിയെന്നും

അച്ഛന്റ പ്രതിരൂപംചേട്ടൻ ,

ക്ഷമയും , സ്നേഹവും , ചൊല്ലി പഠിപ്പിച്ച , അമ്മയുടെ മനസ്സിന്നൊപ്പം

 

ഓർമ്മകൾ മറഞ്ഞു പോകും വരെ 

ഈ , സൗഭാഗ്യ കുടീരത്തിൽ,

അച്ഛന്റെ നിശബ്ദ ഹൃദയ താളത്തിൽ,

സ്നേഹ കുടീരം തീർക്കും നല്ല

കൂട്ടുകുടുംബങ്ങൾ പോലെ

Share :