Archives / 

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
നയതന്ത്രം

കാള പെറ്റെന്നുകേട്ടു
കയറെടുക്കാനോതും നീതിപീഠം.
അകക്കണ്ണുമറയ്ക്കുങ്കാല-
ത്തകപ്പെട്ടുപോയധ്യാപകർ.
കണ്ണുരുട്ടരുത്,വടിയെടുക്കരുത്
കണ്ണുകളടച്ചുകർമ്മമോ?
കടമകളില്ലവകാശബോധം മാത്രം.
കുട്ടിത്തമകലും കാടുകയറും
കാടുതെളിക്കും കൊള്ളയെങ്ങും.
കാട്ടുനീതിയിൽക്കലികാലം.
അനുസരണവേണ്ടെങ്ങു-
മാലസ്യത്തിലും വിജയലഹരി.
മാർക്കുദാനം മഹനീയം
മാർഗ്ഗമേകും കൂട്ടുകെട്ടുരാഷ്ട്രീയം.
കെട്ടുപോയ് മനുഷ്യത്വം.
പെട്ടുപോയ് പൗരത്വം.
ധർമ്മമകറ്റുമധികാരവീര്യം
ധിക്കാരമേറും ഹൈട്ടെക്കുതന്ത്രം.
ഗുരുത്വമകറ്റിത്തറപറ്റിക്കും
ഗൂഢലക്ഷ്യങ്ങളേറും
               വിദ്യാലയമികവുകളോ!
കുടുംബം തകർക്കുമാധിപത്യം
കഷ്ടം!ദുരിതമേറും ജനാധിപത്യം.
അധികാരലഹരിയിലേറും കൂട്ടുകെട്ടി
ലക്കരെപ്പച്ചതേടും നയതന്ത്രം.
നിയമലംഘനത്തിൻ മുന്നിലധി
                              കാരികൾ
നിയമജ്ഞർ തമ്മിലടിക്കും ദുരന്തം.
ഒരുമയകറ്റിയിരുളിലൂടെ നയിക്കു -
മൊരു മതത്തിനേറും നിയമങ്ങളോ?
ആത്മീയബോധമൊരു മതത്തിനോ-
യലയടങ്ങാതിളകിമറിയും കേളിയോ?
ഖജനാവ് തുറന്നൊഴുകും ധനമോ
ഖിന്നതയകറ്റുമാത്മബോധമേകട്ടെ!
മതാചാര്യരെന്നു മുദ്രചാർത്തട്ടെ
മതികെട്ടു മദിക്കട്ടെ ഭാരതീയരോ!

Share :