Archives / November 2019

 മാറനല്ലൂർസുധി.
നിള 

നിഴലാട ചുറ്റിയൊഴുകും നിളയുടെ
കളകളാരവമിന്നെവിടെ
അത്തിയും ആഞ്ഞിലും താഴമ്പുപൂത്തൊര
കൈതയും കാണുവാനെങ്ങുമില്ല.

പൊന്തയിൽ നിന്നു പുറത്തേയ്ക്ക്
തെന്നിടുമോളപ്പരപ്പിൽ ചുഴിയിൽ
തുള്ളിക്കളിയ്ക്കും പരൽമീൻ കൂട്ടം
യിന്നെങ്ങെങ്ങു പോയി മറഞ്ഞു

പാദസ്വരങ്ങൾക്കിലുങ്ങിക്കിലുങ്ങി നീ
പാവാടക്കാരിയായ ന്നൊഴുകി
നിൻമാറിൽ നീന്തി കളിക്കും
കുമാരിമാർ മൂകരായി ന്നങ്ങുമാറി

കാടുകൾ മേടുകളൊക്കെ കുലുക്കിനീ
താണ്ഡവമാടിയീഭൂവിൽ
തീരാത്ത രോഷം തിളച്ചുപൊന്തീടവേ
തീരങ്ങളൊക്കെത്തകർത്തു

അമ്പരക്കോണിലെ ചെന്നിണം
കൊണ്ടു നീ ചിത്രങ്ങൾ തുന്നിയ ചേല
മാറിലണിഞ്ഞൊരു നാണം കുണുങ്ങിയാം
കന്യകപോലായിരുന്നു. കന്യക പോലായിരുന്നു.

ഇന്നോ വെറും ചെറു പാറകൾക്കൊപ്പമായി
തള്ളികൾ തുള്ളികൾ മാത്രം
നിൻ മാറു തുരന്നു തുരന്നു
മണൽ കൂമ്പാരമൊക്കെയും കൊണ്ടു പോയ്

ഇന്നുനീ ചുണ്ടുവരണ്ടു വരണ്ടിതാ
 ഒരു തുള്ളി വെള്ളം കുടിക്കാൻ
പുളയുന്നമേനിയിൽ ആളിപ്പടർന്നു
തീജ്ജ്വാല മാത്രമീ ഭൂവിൽ

ഹാ എന്തു കഷ്ടം ജഢമായി മാറിയോ
എന്തേ നിളേ നീ മരിച്ചോ
പുത്തൻയുഗത്തിലെ പുരാണ ചിത്രമായ്
ഈ ഭൂവിൽ നിന്നെന്നെയ്ക്കുമായ് മറഞ്ഞോ

Share :