Archives / November 2019

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
ധ്യാനമഹിമ

എല്ലാം നമുക്കാ-
യെല്ലാം നിനക്കായ്.
പ്രിയതമേ,പ്രിയം മാത്രം
പറഞ്ഞു തളരുമേ!
പ്രിയമെന്തെന്നറിയാതെ
പ്രിയമെന്നോർത്തുപോകയോ!
പ്രിയനായാത്മനാഥനകത്തെന്നും
പിരിയാതെയിരിക്കുന്നതോർക്കുമോ?
ധനമഹിമയിലേറുമാശ്വാസമോ,
ധ്യാനമഹിമ മറന്നാധിവ്യാധികളോ?
ദിവ്യത്വം മറഞ്ഞു ബിരുദലഹരിയോ,
ദിവാസ്വപ്നം തകർന്നാധിയോ?
സ്വാതന്ത്ര്യമേറിയകലും മനമോ,
സ്വന്തം ജീവമാഹാത്മ്യമറിയാതെ.
നാളെയുണരുമെന്നാരറിഞ്ഞൂ
നാട്യം വെടിഞ്ഞു മനുഷ്യത്വ
                                   മേല്ക്കുമോ?
മതദർശനമേറ്റു നയിക്കും
                       ശാന്തിക്കാരനോ,
മാർഗ്ഗദർശനമേകും മതിതെളി
                         യുമെന്നോ!
സൗധങ്ങളേറിയകലും സൗഖ്യമോ
സന്മനസ്സേകുമാത്മബന്ധം
                            മറന്നുവോ!

Share :