Archives / November 2019

ഫൈസൽ ബാവ
മൂന്ന് ലോകകഥകൾ

വളരെ വ്യത്യസ്തമായ മൂന്ന് ലോകോത്തര കഥകൾ ആണ് ഇത്തവണ അവതരിപ്പിക്കുന്നത്. പ്രമേയത്തിലും ആഖ്യാനത്തിലും തികച്ചു വ്യത്യസ്തമായ കഥകൾ.

*റിയുനോസുകെ അകുതഗാവയുടെ In a Grove- ഒരു കാട്ടിൽ, ഫ്രാങ്ക് ആർ സ്റ്റോക്ക്ടണിന്റെ  ദി ലേഡി ഓർ ദി ടൈഗർ" ലിയോ ടോൾസ്റ്റോയിയുടെ  ദി ത്രീ ഹെർമിറ്റ്സ് എന്നീ 3   ലോക കഥകൾ.

1. *In a Grove - ഒരു കാട്ടിൽ*

*റിയുനോസുകെ അകുതഗാവ.*

പ്രതിഭകൾ അവരുടെ ജീവിതത്തെ പലപ്പോഴും സ്വയം ഇല്ലാതാക്കിയിട്ടുണ്ട്. പ്രതിഭയുടെ ആധിക്യം അവരിൽ ഉണ്ടാക്കുന്ന മാനസിക സംഘര്ഷമാകാം, 

എഴുത്തുകാനായ റിയുനോസുകെ അകുതഗാവയും മുപ്പത്തിയഞ്ചാം വയസിൽ സ്വയം ജീവിനൊടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഒരു കാട്ടിൽ എന്ന ഈ കഥ വായിക്കുന്നതിനു മുമ്പ് തന്നെ ഈ കഥയെ ആധാരമാക്കി അകിര കുറോസോവ സംവിധാനം ചെയ്ത ക്ലാസിക്ക് സിനിമ *റാഷമോണ്* കണ്ടിരുന്നു. ഒരു സംഭവം തന്നെ പങ്കാളികളായ മൂന്നു പേരുടെ കാഴ്‌ചപ്പാടിൽ വ്യത്യസ്തമായി മാറുന്ന കഥ. നാം കാണുന്ന സത്യം ആപേക്ഷികമാണ് എന്നും അവസ്ഥകൾക്കനുസരിച്ചു വ്യത്യസ്തമാകാം എന്നും കൊടും ക്രൂരതകൾ വരെ സാധൂകരിക്കുമെന്നും ഒക്കെയുള്ള അവസ്‌ഥ. കാട്ടിൽ ഒരു കൊലപാതകം നടക്കുന്നതാണ് സംഭവം. കാട് ഇവിടെ മനുഷ്യമനസ്സാണ്.

 പോലീസ് കമ്മീഷണറുടെ മുമ്പിൽ ഒരു വിറകുവെട്ടുകാരന്റെ മൊഴിയോടെയാണ് കഥ തുടങ്ങുന്നത്. വിറകുവെട്ടുകാരൻ കാട്ടിൽ കണ്ട ശവശരീരത്തെ പറ്റിയും താൻ കണ്ട പരിസരവും കമീഷണറോട് വിശദീകരിച്ചു.

സഞ്ചാരിയായ ബുദ്ധ സന്യാസിയുടെ മൊഴിയായിരുന്നു അടുത്തത്. കൊല്ലപ്പെട്ടയാളുടെ വസ്ത്രത്തെ കുറിച്ചും സാഹചര്യങ്ങളും സന്യസിയുടെ ഊഹങ്ങളും ആണ് കമ്മീഷണറുമായി  പങ്കുവെച്ചു

 സംഭവുമായി ബന്ധപ്പെട്ടു കുപ്രസിദ്ധ കൊള്ളക്കാരൻ തേജോമാരുവിനെ സാഹസികമായി കീഴടക്കി അറസ്റ്റ് ചെയ്ത വീരവാദം മേലധികരിക്കു മുന്നിൽ അവതരിപ്പിക്കുകയാണ് അടുത്ത ഭാഗം.

പോലീസുകാരൻ  കമ്മീഷണറുടെ മുമ്പാകെ നൽകിയ മൊഴിയിൽ തേജോമാരുവാണ് കുറ്റക്കാരൻ. "കിയോട്ടുവിന് ചുറ്റും പരുങ്ങി നടക്കുന്ന കൊള്ളക്കാരിൽ ഈ തേജോമാരുവാണ് സ്ത്രീകൾക്ക് ഏറ്റവും ദ്രോഹം ചെയ്യുന്നവൻ" ഇതാണ് പോലീസുകാരന്റെ മൊഴിയിൽ ഉള്ള വാദം. 

എന്നാൽ കമ്മീഷണറുടെ മുമ്പാകെ ഹാജരായ വൃദ്ധ പറയുന്നത് തന്റെ മകളുടെ ഭർത്താവിന്റേതാണ് ശവം എന്നാണ്. അവർക്കും ആ കൊള്ളകാരനെയാണ് സംശയം.

എന്നാൽ തേജോമാരുവിന്റെ കുറ്റസമ്മതം കഴിഞ്ഞാൽ അവസാനിക്കും എന്നു കരുതിയാൽ തെറ്റി തീർത്തും വ്യത്യസ്തമായ മോഴിയുമായി ഷിമീഡു ക്ഷേത്രത്തിലേക്ക് വന്ന സ്ത്രീയുടെ മൊഴി. പിന്നീട് കഥ അസാധാരണമായ അവസ്തയിലേക്ക് പോകുന്നു. കൊല്ലപ്പെട്ട ആത്മാവിന്റെ വിവരണം കൂടി ആയതോടെ കഥ മറ്റൊരു തലത്തിൽ എത്തുന്നു. റാഷമോണെന്ന ക്ലാസിക്ക് സിനിമ കണ്ടവർ ഈ കഥ വായിക്കണം. നമുക്കൊന്നും അത്ര പരിചിതമല്ലാത്ത ഒരു രീതി സ്വീകരിച്ചു എഴുതിയ കഥ ലോകത്തെ വിശ്വാത്തര കഥകളിൽ ഒന്നാണ്. എം ടി വാസുദേവൻ നായർ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.

2. *The lady or The Tiger*

*Frank R Stockton*

ഫ്രാങ്ക് ആർ സ്റ്റോക്ക്ടണിന്റെ ഏറ്റവും പ്രശസ്തമായ കഥയാണ് *ദി ലേഡി ഓർ ദി ടൈഗർ*, ഒറ്റ നോട്ടത്തിൽ ഒരു ഭീകര കഥയായി തോന്നുമെങ്കിലും വായനക്കാരനിൽ ഉത്കണ്ഠകൾ നിറക്കുന്ന കഥ. വ്യത്യസ്തമായ ഒരു നീതി നിർവഹണ രീതി പ്രജകളിൽ നടത്തുന്ന ഒരു രാജാവിന്റെ കഥ.  വിചിത്ര രീതികൾ   സ്വീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന ഒരു രാജാവ്, ഭ്രാന്തൻ ആശയങ്ങൾ ആണെങ്കിൽ പോലും അതിന്റെ നീതി നിർവഹണത്തിൽ കൃത്യത പാലിക്കുകയും ചെയ്ത് അതിൽ ആനന്ദം കണ്ടെത്തുക. പ്രജകളിൽ ആരെങ്കിലും ഗുരുതരമായ കുറ്റങ്ങൾ ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടാൽ അവരെ ജനങ്ങൾക്ക് മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കൊണ്ടുവരുന്നു രണ്ടു വാതിലുകൾ ഉണ്ടാകും അതിൽ ഏതെങ്കിലും ഒന്ന് കുറ്റവാളിക്ക് തുറക്കാം. ഒന്നിൽ വിശന്നു വലഞ്ഞ ഒരു കടുവ അടുത്തതിൽ, അയാളുടെ പ്രായത്തിനനുസരിച്ച സുന്ദരിയായ യുവതി, അവളെ അവിടെ വെച്ച് തന്നെ വിവാഹം കഴിക്കണം. അയാൾക്ക് ഭാര്യയുണ്ടോ കാമുകിയുണ്ടോ എന്നൊന്നും ഒരു പ്രശ്‌നമേ അല്ല. അയാളുടെ ഇഷ്ടങ്ങൾക്ക് ഒരു സ്ഥാനവും ഇല്ല രണ്ടായാലും സ്വീകരിച്ചേ മതിയാകൂ കുറ്റവാളിയായ ചെറുപ്പകാരൻ അരീനയിൽ പ്രവേശിക്കുന്നു. എല്ലാ കണ്ണുകളും അയാളിൽ,  അയാൾ രാജാവിന്റെ ക്രൂരമായ കണ്ണുകളിലേക്ക് നോക്കിയതേ ഇല്ല. യാളുടെ കണ്ണുകൾ തന്നെ ഇഷ്ടപ്പെടുന്ന രാജകുമാരിയിൽ ആയിരുന്നു രാജകുമാരി തന്ത്രത്തിൽ ഏതു വാതിലിലുകൾക്ക്  പിന്നിലാണ് കടുവയും സ്ത്രീയും ഉള്ളതെന്ന് രഹസ്യമായി കണ്ടുപിടിക്കുന്നു. രാജാവിന്റെ നീതിനിർവഹണത്തിൽ തികച്ചും ഇടപെടലുകൾ ഉണ്ടാകില്ല എന്നുറപ്പുള്ള രാജാവിന്റെ കണ്ണുവെട്ടിച്ചു കൈക്കൂലി കൊടുത്താണ് രാജകുമാരി രഹസ്യം അറിയുന്നത്. യുവാവിന് രാജകുമാരി തന്ത്രത്തിൽ ചൂണ്ടിക്കാണിക്കുന്ന വാതിൽ തുറന്നാൽ... കടുവയാണ് എങ്കിൽ അയാളെ കടിച്ചു കീറും എന്നാൽ സുന്ദരിയാണ് വരുന്നത് എങ്കിൽ രാജകുമാരിയുടെ മുന്നിൽ വെച്ച് തന്നെ കല്യാണം കഴിക്കേണ്ടി വരും തന്നെ ഇഷ്ടങ്ങൾക്ക് വിരാമം ഇടേണ്ടി വരും അവർ ഏതു വാതിൽ ചൂണ്ടികാണിക്കും... ഈ ആകുലത വായനക്കാർക്ക് വിട്ട് കഥ അവസാനിപ്പിക്കുന്നു സുന്ദരിയോ കടുവയോ? 1882 എഴുതിയ ഈ കഥ ഇന്നും നമ്മെ അലോസരപ്പെടുത്തി അവസാനിക്കുന്നു... The lady , or The Tiger and Other Stories എന്ന സമാഹാരത്തിൽ ആണ് ഈ കഥ ഉള്ളത് 

3. *The Three Hermits* 

 *Leo Tolstoy*

ലിയോ ടോൾസ്റ്റോയ് എന്ന മഹാ പ്രതിഭയുടെ ചെറുകഥയാണ് ദി ത്രീ ഹെർമിറ്റ്സ്, അത്ഭുതപ്പെടുത്തുന്ന കഥകളാണല്ലോ ടോൾസ്റ്റോയ്യുടേത്, ഈ കഥയും നമ്മെ അത്ഭുതപ്പെടുത്തും എന്ന് മാത്രമല്ല വിശ്വാസം ആത്മീയത എന്നതിന്റെ ഒക്കെ യഥാർത്ഥ വശങ്ങൾ പലതും നമ്മൾ കണ്ടുശീലിച്ചതല്ല എന്നും മനസിലാകും, ഒരാളിലെ  ജ്ഞാനത്തെ നമ്മൾ ഏതു അളവുകോല് വെച്ചായിരിക്കും അളക്കുക? എന്നാൽ ആ അളവുകോൽ ചിലപ്പോൾ ശരിയാക്കണം എന്നില്ല എന്ന് മനസിലാക്കിത്തരും,  ബിഷപ്പിനു മുന്നിൽ എത്തുന്ന ദ്വീപിൽ താമസിക്കുന്ന പ്രകൃതരെന്നു തോന്നിക്കുന്ന  മൂന്നു മനുഷ്യർക്ക്  ദൈവത്തെ പറ്റിയോ പ്രാർത്ഥനകൾ പറ്റിയോ എന്തറിയാൻ, അതിനാൽ അവരെ ദൈവത്തിന്റെ വഴിയിലേക്ക് നയിക്കേണ്ട ചുമതല ബിഷപ്പിനുണ്ടല്ലോ, ബിഷപ്പ് അവരെ പഠിപ്പിച്ച പ്രാർത്ഥനകൾ ചൊല്ലികൊണ്ട് അവർ ദ്വീപിലേക്ക് തിരിച്ചു, എന്നാൽ ഇടക്ക് വെച്ച് അവരാ പ്രാർത്ഥനാ മന്ത്രങ്ങൾ മറന്നു പോയി അത് വീണ്ടും ചോദിയ്ക്കാൻ ആ മനുഷ്യൻ വരുന്ന വരവ് കണ്ട് ബിഷപ്പ് ആദരവോടെ അവരെ നോക്കി അവരോളം അറിവ് തന്നിലില്ലെന്നും ബിഷപ്പ് മനസിലാക്കുന്നു,  വർഷങ്ങൾക്ക് മുമ്പ് വായിച്ച കഥ ഒരു ഓർമ്മയായി ഇന്നും മനസ്സിൽ നിൽക്കുന്നു ആരാണ് ആ മൂന്ന് തപസ്വികൾ ? ഔപചാരികതയോ സ്ഥാനമാനങ്ങളോ ഒന്നുമല്ല മനസ്സിന്റെ  ഉള്ളിന്റെ ഉള്ളിൽ നിന്നും വരുന്ന നിന്നും ഉത്ഭവിക്കുന്ന ഉറവയാണ് ദൈവം എന്നും കഥയിൽ  പറയുന്നു, ഏറ്റവും ദരിദ്രനായവനെയും ഒരു പദവിയില്ലാത്തവനെയും ഒരുപോലെ കാണാൻ ദൈവത്തിനറിയാം, ആ മനീഷികൾ തന്നെ അപ്പോൾ തന്നെ മാനവികതയുടെ ദൈവമായിമാറും  എന്ന ലളിതപാഠം പഠിക്കാം.  സാഹിത്യത്തിലെ ഒരു മഹാ പ്രതിഭയുടെ    ഇത്തരം  അത്ഭുതങ്ങൾ നിറഞ്ഞ  ടോൾസ്റ്റോയ് കഥകൾ, വായിക്കാൻ ആരും എന്നും ഇഷ്ടപെടും,   എന്നും  മനസ്സിൽ നിൽക്കുന്ന കഥകളെയും ആ മഹാ പ്രതിഭയെയും, ടോൾ സ്റ്റോയ് ക്‌ളാസ്സിക്കുകളെ കുറിച്ച് ഇനിയും ഏറെ പഠിക്കാനുണ്ട്... 

മൂന്നു കഥകളിലൂടെ ഒരു നടത്തം

.....

 

 

Share :