വിത്ത് ഗുണം പത്ത്
നൂറ്റാണ്ടുകൾക്കു മുൻപ് ഉപയോഗത്തിൽ ഉണ്ടായിരുന്നതും
ആയുർവേദ മരുന്നുകളുടെ ഉല്പാദനത്തിന് ഉപയോഗിച്ചിപോന്നിരുന്നതുമായ
പലതരം വിത്തുകൾ ഇന്ന് വീണ്ടും പ്രചാരത്തിൽ എത്തിയിട്ടുണ്ട്.
.അമാനുഷിക ഗുണഗണങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഇവയുടെ ഉപയോഗം
ഇന്ന് വർധിച്ചു വരുന്നുണ്ട് . പണ്ട് അരച്ചാൺ വയർ നിറക്കായ്കൻ
കിലോമീറ്ററുകൾ നടന്നവർ ഇന്ന് അരച്ചാൺ വയർ കുറയ്ക്കാൻ ഓടുന്ന
കാലമാണ് . നാരുകളും മറ്റു പോക്ഷകമൂല്യങ്ങളും അടങ്ങിയ ഈ
വിത്തുകളുടെ പ്രചാരം ഇന്നത്തെ ജീവിതശൈലി രോഗങ്ങളുടെ
ഭീകരതയ്ക്ക് തടയിടാൻ ഒരു കൈത്താങ്ങായി ഉപയോഗിക്കാവുന്ന
പ്രകൃതിദത്ത വസ്തുക്കളാണ് . ഇന്ന് പ്രചാരത്തിലുള്ള പലതരം
വിത്തുകൾക്കു ഗുണങ്ങളും ദോഷങ്ങളും ഉണ്ട് . മറ്റു വസ്തുക്കൾ പോലെ
തന്നെ ഇവയെ അറിഞ്ഞു ഉപയോഗിച്ചില്ലെങ്കിൽ, അമിതമായ ഉപയോഗം
എല്ലാം വിപരീത ഫലങ്ങൾ ഉണ്ടാക്കാം . വിത്തിന് ഗുണം പത്താണെങ്കിലും
ആലസ്യമായ ഉപയോഗം പതിന്മടങ്ങു ദോഷമാകാം ഫലം.
ഫ്ളാക്സ് സീഡ്
എട്ടാം നൂറ്റാണ്ടില്‍ ബാബിലോണ്‍ രാജാവായിരുന്നചാര്‍ലി മെയ്ന്‍
ചണവിത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍ മനസിലാക്കുകയും ഇത്
ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. പുരാതന ചൈനയിലും
ഈജിപ്തിലും ഇവയുടെ ഉപയോഗത്തെ കുറിച്ചു പ്രതിപാദിക്കുന്നു
.ആയിരം വര്ഷങ്ങള്ക്കു മുൻപ് ആയുർവേദ മരുന്നുകളിൽ ഇവ
ഉപയാഗിച്ചു വരുന്നതായിരുന്നു . ഇപ്പോള്‍ ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍
ചാര്‍ലിമെയ്നിന്‍റെ കണ്ടെത്തൽ ശരിവെക്കുകയും ഇവയുടെ ഉപയോഗം
പ്രചരിപ്പിക്കുകയും ചെയ്യുന്നു . ഇതിനു പ്രധാന കാരണം ഇവയിൽ
അടങ്ങിയിട്ടുള്ള ലിഗ്‌നുകളും ഒമേഗ 3 ഫാറ്റി ആസിഡുകളുമാണ് ശാസ്ത്രീയമായി
ഇതിൽ കണ്ടെത്തിയിരിക്കുന്ന ഘടകങ്ങൾ .സ്തനാർബുദത്തെയും പ്രോസ്റ്റേറ്റ്
അർബുദത്തെയും പ്രതിരോധിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും
ചെന്നു .
വിറ്റാമിൻ എ, എഫ്, സി, ഇ. ധാതുക്കൾ പൊട്ടാസ്യം, മാംഗനീസ്,
മഗ്നീഷ്യം, അമിനോ ആസിഡുകൾ, ശരീരത്തിന് ആവശ്യമായ
ആന്റിഓക്‌സിഡന്റുകൾ, ഗ്ലൂറ്റൻ, സിങ്ക്, അലുമിനിയം, ഇരുമ്പ്, കാൽസ്യം,
അയോഡിൻ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. പ്രതിദിനം ഒരു ടേബിൾ
സ്പൂൺ ചണവിത്ത് മാത്രമേ ഈ പദാർത്ഥങ്ങളുടെ വിതരണം നിറയ്ക്കാൻ
കഴിയൂ.ഫ്ളാക്സ് വിത്ത് കുടലിൽ നേരിയ ഇളവ് നൽകുന്നു, അതിന്റെ
ചലനം മെച്ചപ്പെടുത്തുന്നു. അതിനാൽ, മലബന്ധത്തിന് ഫ്ളാക്സ് സീഡ്
നിർദ്ദേശിക്കപ്പെടുന്നു
ഫ്ളാക്സ് സീഡിലെ സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാനിധ്യം
ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കുന്നു , ശരീരത്തിൽ
നിന്ന് അധിക കൊളസ്ട്രോൾ നീക്കംചെയ്യാനും അതുവഴി രക്തക്കുഴലുകൾ
ശുദ്ധീകരിക്കാനും ഇവയ്ക്കു കഴിയും .
ഫ്ളാക്സ് സീഡ്എങ്ങനെ കഴിക്കാം
ധാന്യങ്ങൾ, സൂപ്പ്, കെഫീർ, തൈര്, കോട്ടേജ് ചീസ്, പച്ചക്കറി, ഫ്രൂട്ട്
സലാഡുകൾ എന്നിവയിൽ ഫ്ളാക്സ് സീഡ് ചേർക്കാം. 1 ടീസ്പൂൺ
കെഫിറിലേക്കോ കഞ്ഞിയിലേക്കോ ചേർക്കാം. ചെറിയ അളവിൽ ഫ്ളാക്സ്
വിത്തുകൾ എടുക്കാൻ ആരംഭിക്കുക. നിങ്ങൾക്ക് അര ടീസ്പൂൺ
ഉപയോഗിച്ച് ആരംഭിക്കാം, ക്രമേണ അളവ് വർദ്ധിപ്പിക്കുക.
ദോഷങ്ങൾ
വിത്തുകളുടെ ഉപയോഗത്തിന് ഒരു വലിയ അളവിലുള്ള ദ്രാവകം
ആവശ്യമാണ്. ഗർഭാവസ്ഥയിലും മുലയൂട്ടുന്ന സമയത്തും സ്ത്രീകൾ,
അതുപോലെ തന്നെ ഗർഭാശയ ഫൈബ്രോയിഡുകൾ, പോളിസിസ്റ്റിക്,
എൻഡോമെട്രിറ്റിസ് തുടങ്ങിയ രോഗങ്ങളുടെ സാന്നിധ്യത്തിലും;പ്രോസ്റ്റേറ്റ്
ക്യാൻസറിനുള്ള സാധ്യതയുണ്ടെങ്കിൽ (പുരുഷന്മാർക്ക് ഇത്
ബാധകമാണ്);കോശജ്വലന പ്രക്രിയകൾ അല്ലെങ്കിൽ മലവിസർജ്ജനം,
വൻകുടൽ പുണ്ണ്, പാൻക്രിയാറ്റിസ്, കോളിസിസ്റ്റൈറ്റിസ്;പിത്താശയത്തിലും
കല്ലുകൾ. ഇങ്ങനെ യുള്ളവരെ ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കരുത്
ചിയ വിത്തുകൾ
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ചിയ വിത്തുകൾക്കു പ്രചാരം
ഏറെയാണ് .31% കൊഴുപ്പുകൾ (അവയിൽ 28% അപൂരിതവും
ഉപയോഗപ്രദവുമാണ്),17% പ്രോട്ടീൻ , 42% കാർബോഹൈഡ്രേറ്റുകൾ
(അവയിൽ 34% ഫൈബർ, പൂർണ്ണമായും പുനരുപയോഗം
ചെയ്യാവുന്നവ),തുടങ്ങി ഒരു ടേബിൾ സ്പൂൺ ചിയയിൽ ഒരു വ്യക്തിക്ക്
ആവശ്യമായ നിരവധി വിറ്റാമിനുകളുടെയും മൈക്രോ
ന്യൂട്രിയന്റ്സിന്റെയും ദൈനംദിന അളവ് അടങ്ങിയിരിക്കുന്നു.
വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു മികച്ച ഉറവിടമാണ് ചിയ
വിത്തുകൾ.
ചിയ വിത്തുകളിൽ ഒമേഗ -3, ഒമേഗ -6 ആസിഡുകൾ ഉണ്ട്, അവ
മനുഷ്യശരീരത്തിൽ ഒഴിച്ചുകൂടാനാവാത്തതും രക്തക്കുഴലുകൾ
ശക്തിപ്പെടുത്തുന്നതിനും രക്ത ഘടനയും പൊതുവായി രക്തചംക്രമണവും
മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കൂടാതെ, വിറ്റാമിൻ എ, ഇ, ബി 1,
ബി 2, കെ, എന്നിവയും ശരീരത്തെ സ്വാധീനിക്കുന്നു, കൂടാതെ സോഡിയം,
പൊട്ടാസ്യം, കാൽസ്യം, ചെമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ
ധാതുക്കളും ഈ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്
രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുക.,അകാല വാർദ്ധക്യം തടയുക,
ഹോർമോണുകൾ സാധാരണമാക്കുക, അധിക ഭാരത്തിനെതിരായി
പോരാട്ടത്തിൽ സഹായിക്കുക, രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുക,
മലബന്ധം ഇല്ലാതാക്കുക. ,ദഹനം മെച്ചപ്പെടുത്തുക,
രക്തചംക്രമണവ്യൂഹത്തെ ശക്തിപ്പെടുത്തുക തുടങ്ങി പലതും ഇവയുടെ
ഗുണപട്ടികയിൽ ഉണ്ട്.
ദോഷങ്ങൾ
ശ്രദ്ധിക്കുക വായുവിൻറെ പ്രശനമുള്ളവർ ഇവയുടെ ഉപയോഗം
നിയന്ദ്രിക്കുക . നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ , ഇത്
വായുവിന്റെയും വീക്കത്തിന്റെയും കാരണമാകും.
അലർജിയുള്ളവർ ശ്രദ്ധിക്കുക ഇവയ്ക്കു വയറിളക്കം, ശ്വസിക്കാൻ
ബുദ്ധിമുട്ട്, ചർമ്മ തിണർപ്പ് തുടങ്ങിയ അലർജി പ്രതിപ്രവർത്തനങ്ങൾ
ഉണ്ട്. ഇവയ്ക്കു മനുഷ്യശരീത്തിലെ പാൽ ഉല്പാദന തോട് കുറയ്ക്കാൻ
കരണമാകാറുന്നതിനാൽ മുലയൂട്ടുന്ന അമ്മമാർ കരടുത്തുക,
എന്നിരുന്നാലും, ഇത് എല്ലാവർക്കും സംഭവിക്കുന്നില്ല.
സൂര്യകാന്തി വിത്തുകൾ
നാഡീവ്യവസ്ഥയുടെ സാധാരണ പ്രവർത്തനത്തിന് ആവശ്യമായ ബി
വിറ്റാമിനുകളുടെ കലവറ ഇതിൽ ഉണ്ട്. ചർമ്മത്തിന്റെ പ്രസരിപ്പിനും ,
കാഴ്ചയ്ക്കും സഹായിക്കുന്ന വിറ്റാമിൻ എ (കരോട്ടിൻ), വിറ്റാമിൻ ഇ
എല്ലുകളും നഖങ്ങളും ശക്തിപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ ഡി.
പ്രധാനപ്പെട്ട മൈക്രോ- മാക്രോസെല്ലുകളായ കാൽസ്യം, അയോഡിൻ,
ഇരുമ്പ്, ഫോസ്ഫറസ്, സോഡിയം, സിലിക്കൺ, സെലിനിയം, സിങ്ക് എന്നിവ
ഇതിൽ അടങ്ങിയിരിക്കുന്നു. ഹൃദയ, നാഡീവ്യവസ്ഥകളിൽ ഗുണം ചെയ്യുന്ന
മഗ്നീഷ്യം (100 ഗ്രാമിന് 300 മില്ലിഗ്രാം) എന്നാ തോതിൽ സൂര്യകാണ്ടി
വിത്തിൽ കാണപ്പെടുന്നു .സൂര്യകാന്തി വിത്തുകളിൽ
പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, .
എങ്ങനെ കഴിക്കാം
50 ഗ്രാം സൂര്യകാന്തി വിത്തുകൾ മാത്രമേ കഴിയൂ. സാധാരണ
അസ്ഥി വളർച്ചയ്ക്ക് അത്യാവശ്യമാണ് കോഡ് ലിവറിനേക്കാൾ കൂടുതൽ
വിറ്റാമിൻ ഡി അവയിൽ ഉണ്ട്, അതിന്റെ പ്രധാന ഉറവിടങ്ങളിലൊന്നായി
ഇത് കണക്കാക്കപ്പെടുന്നു. വറുത്തും ( എണ്ണയില്ലാതെ ) ഉപയോഗിക്കാം.
ദോഷങ്ങൾ
സൂര്യകാന്തി വിത്തുകളുടെ തെറ്റായ ഉപയോഗം അവ ശരീരത്തിന്
ദോഷംകരം മാം വിധം മാറ്റുന്നു . സൂര്യകാന്തി വിത്തുകളിൽ കലോറി
വളരെ കൂടുതലാണ്. ഇത് സാധാരണയായി ഉയർന്ന കലോറി ഭക്ഷണങ്ങളിൽ
ഒന്നാണ്, ഇതിൽ 100 ഗ്രാം 600 കിലോ കലോറി അടങ്ങിയിട്ടുണ്ട്. കൂടാതെ,
കൊഴുപ്പും . ഇവയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പുകൾ ശരീരം
എളുപ്പത്തിൽ ആഗിരണം ചെയ്യുന്നുണ്ടെങ്കിലും വിത്തുകൾ ദുരുപയോഗം
ചെയ്യുന്നറ്റുവഴി അസ ദഹനനാളത്തിന്റെ പ്രവർത്തനത്തെ കൂടുതൽ
വഷളാക്കുകയും ചെയ്യും,
.വിത്തുകളുടെ അമിത ഉപഭോഗം അമിത ഭാരം രൂപപ്പെടുന്നതിലേക്ക്
നയിക്കും.ചില സന്ദർഭങ്ങളിൽ, വറുത്ത വിത്തുകൾ നെഞ്ചെരിച്ചിലിന്
കാരണമാകും..
മത്തങ്ങ വിത്തുകൾ
വിറ്റാമിൻ ബി ൪ , നിക്കോട്ടിനിക് ആസിഡ്, വിറ്റാമിൻ ഇ ,
അസ്കോർബിക് ആസിഡ്; ബി വിറ്റാമിനുകൾ -. തിയാമിൻ ബി,
റൈബോഫ്ലേവിൻ (ബി 2) , ല്യൂട്ടിൻ, സിയാക്സാന്തിൻ;റ്റാമിൻ കെ ,
വിറ്റാമിൻ എ തുടങ്ങിയ പോഷകാങ്‌ളടെ കലവറയാണ് ഇവ കൂടാതെ
ധാതു ലവങ്ങളായ
ഫോസ്ഫറസ് മഗ്നീഷ്യം പൊട്ടാസ്യവും ;കാൽസ്യം - ;ഇരുമ്പ് , സിങ്ക്
, സോഡിയം ,മാംഗനീസ് .കോപ്പർ, സെലിനിയം തുഅടങ്ങിയവയും ഇതിൽ
ഉണ്ട് .
എങ്ങനെ കഴിക്കാം
ഇത് ഉയർന്ന കലോറി ഉൽപന്ന മായതിനാൽ മിതമായ
ആരോഗ്യമുള്ള ഒരാൾക്ക് ശരാശരി ദൈനംദിന നിരക്ക് ഏകദേശം 50-60 ഗ്രാം
വരെ ഉപയോഗിക്കാം . വറുത്തും ( എണ്ണയില്ലാതെ ) ഉപയോഗിക്കാം.
മറ്റുള്ള കറികളിൽ കൂടി ചേർത്തും കഴിക്കാം
ദോഷങ്ങൾ
ശരീരഭാരം വർദ്ധിക്കുന്ന ,അല്ലെങ്കിൽ ഭക്ഷണനിയന്ത്രണം
പരിശീലിക്കുന്നവരെ സംബന്ധിച്ച ഇവയുടെ ഉപഭോഗം ഉചിതമല്ല
ആമാശയത്തിലെ അൾസർ ഉള്ളവർ , അസിഡിറ്റിയുടെ പ്രശ്നമുള്ളവർ
,സന്ധികളുടെ രോഗങ്ങൾ ഉള്ളവർ എന്നിവരിൽ ഇവ പ്രത്യക്ഷ
ദോഷങ്ങൾ പ്രകടമാക്കാം.
പ്രമേഹ രോഗികൾ നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശം
സ്വീകരിക്കണം .
പപ്പായ വിത്തുകൾ
ആന്റി ഓക്‌സിഡന്റ്‌സുകളാല്‍ സമൃദ്ധമാണ് പപ്പായയുടെ
വിത്തുകള്‍.കൂടാതെ ഫോസ്ഫറസ്, കാല്‍ഷ്യം, മഗ്നീഷ്യം, നാരുകള്‍,
പ്രോട്ടീനുകള്‍ എന്നിവ ഉയര്‍ന്ന തോതില്‍ തന്നെ ഇതില്‍ നിന്നും ലഭ്യമാകും..
carpaine, യെന്ന വസ്തുവിന്റെ സാനിധ്യം intestinal parasites ഇനെ നശിപ്പിച്ചു
intestine സംരക്ഷിക്കാൻ സഹായിക്കുന്നു .
ഇവയുടെ ഉപയോഗം വയറിലെ ക്രിമികളെ നശിപ്പിക്കും. കാന്‍സര്‍
കോശങ്ങളുടെ വളര്‍ച്ച തടയുന്നു. കരളിന്റെ പ്രവര്‍ത്തനത്തെ
ത്വരിതപ്പെടുത്തുന്നു.കിഡ്‌നിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു.
ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നു. മലബന്ധം തടയുന്നു.
എങ്ങനെ കഴിക്കാം
പപ്പായ വിത്തുകളിൽ benzyl isothiocyanate ന്റെ സാനിധ്യം
ഉള്ളതിനാൽ ഇവയുടെ ഉപയോഗം നിയന്ദ്രിച്ചു മാത്രം . ഇവയെ പൊടിച്ചു
മസാലയായും ഉപയോഗിക്കാം , ദിവസേനെ യുള്ള ഡോസേജിൽ 1-2 ടി
സ്പൂൻ മാത്രം ഉപയോഗിക്കാം.
ദോഷങ്ങൾ
പപ്പായയുടെ വിത്തുകളുടെ അമിത ഉപയോഗം
പ്രത്യുല്‍പാദനശേഷിയെ ബാധിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഡിഎന്‍എയെയും ആരോഗ്യമുളള കോശവളര്‍ച്ചയേയും പ്രതികൂലമായി
ബാധിക്കുമെന്നും ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
തണ്ണിമത്തൻ വിത്ത്
പ്രോട്ടീൻ കൊഴുപ്പുകൾ,കാർബോഹൈഡ്രേറ്റ്സ് തുടങ്ങിയ വയ്‌ക്കൊപ്പം
തയാമിൻ , വിറ്റാമിൻ ബി 2 അല്ലെങ്കിൽ റൈബോഫ്ലേവിൻ , വിറ്റാമിൻ ബി
3 അല്ലെങ്കിൽ നിയാസിൻ, വിറ്റാമിൻ ബി 6 ;ഫോളിക് ആസിഡ് അല്ലെങ്കിൽ
ബി 9 എനീ വിറ്റാമിനുകളുടെ സാനിധ്യം ഇവയെ പോക്ഷകപ്രദമാക്കുന്നു
.കാൽസ്യം ;ഇരുമ്പ്, മഗ്നീഷ്യം -;ഫോസ്ഫറസ് -;പൊട്ടാസ്യം - ;സോഡിയം,
സിങ്ക് - ചെമ്പ് - മാംഗനീസ് - .തുടങ്ങിയ ധാതുക്കളും ഇവയെ
സമ്പന്നമാക്കുന്നു .തണ്ണിമത്തൻ വിത്തുകളിൽ അമിനോ ആസിഡുകൾ,
സാപ്പോണിനുകൾ, ആൽക്കലോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ടാന്നിനുകൾ
എന്നിവയും അടങ്ങിയിട്ടുണ്ട്.
ദഹനനാളത്തിന്റെ തകരാറുകൾ നിയന്ദ്രിക്കുക , വൃക്കകളിലെ
വേദനാജനകമായ പ്രതിഭാസങ്ങൾ തടയുക , ബ്ലഡ് ഷുഗർ നിയന്ദ്രിക്കുക
തുടങ്ങിയവയെ സഹായിക്കും .തണ്ണിമത്തൻ വിത്തുകളിൽ പ്രോട്ടീന്റെ
ദൈനംദിന മൂല്യത്തിന്റെ 60% അടങ്ങിയിരിക്കുന്നതിനാൽ , ഇത്
പേശികളുടെ നാരുകളുടെ രൂപവത്കരണത്തിന് കാരണമാകുന്നു,
.ഉണങ്ങിയ തണ്ണിമത്തൻ വിത്തിന് സമ്മർദ്ദം കുറയ്ക്കാനും വിളർച്ച
തടയാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണമാക്കാനും
സഹായകമാണ്
എങ്ങനെ കഴിക്കാം
വിത്തുകൾ മുളപ്പിച്ചും , വറുത്തും ( എണ്ണയില്ലാതെ )
ഉപയോഗിക്കാം . ഉപ്പു ചേർത്ത് ഒരു സ്നാക്ക് ആയി കഴിക്കാം , മറ്റുള്ള
കറികളിൽ കൂടി ചേർത്തും കഴിക്കാം . 50-60 ഗ്രാം ഒരു സാദാരണ
ആരോഗ്യമുള്ള വ്യക്തിക്ക് ഒരു ദിവസം കഴിക്കാം.
ദോഷങ്ങൾ
അമിത വണ്ണമുള്ളവർ ,വൃക്ക രോഗമുള്ളവർ , ഗർഭിണികൾ ,
മുലയൂട്ടുന്ന അമ്മമാർ ഇവർ ഇത് ഉപയോഗിക്കരുത്
നാരങ്ങ കുരു
നാരങ്ങ കുരുവിൽ , നാരങ്ങായുടേത് പോലെ തന്നെ വിറ്റാമിൻ സി
യും , ആന്റിഓക്സിഡന്റ്കളും എല്ലാം ഉണ്ട് . ഇവയിലെ സാലിസിലിക്
ആസിഡിന്റെ സാനിധ്യം ഇവയെ ഒരു വേദന സംഹാരി ആക്കി മാറ്റുന്നു .
ഇവയ്ക്കു വിഷാംശം ഇല്ലാതാകുന്നതിനുള്ള കഴിവുണ്ട് , വിരശല്യം
അകറ്റാൻ സഹായിക്കും , ഒരു വേദനസംഹാരി ആയി പ്രവർത്തിക്കും
തുടങ്ങി ഒട്ടനവധി ഗുണങ്ങൾ ഇവയ്ക്കുണ്ട്.
എങ്ങനെ കഴിക്കാം
വിത്തിലെ എണ്ണ നീക്കം ചെയ്തശേഷം ഇവയെ ഒരു മെഡിസിൻ
ആയി ഉപയോഗിക്കാം . ചതച്ച കുരുവിൽ വെള്ളം ചേർത്തും
ഉപയോഗിക്കാം . ഇത് ഒരു മെഡിസിൻ ആയി മാത്രമേ ഉപയോഗിക്കാവു .
ദോഷങ്ങൾ
ചിലരിൽ ഇവ ഗ്യാസ്ട്രിറ്റിക്സ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു
.ഇവ ഒരു മെഡിസിൻ ആയി ഉപയോഗിക്കുന്നതിനു മുൻപ് തീർച്ചയായും
ഡോക്ടര്ഡ്സ് നിർദ്ദേശം സ്വീകരിക്കണം
ചക്കക്കുരു
മാംസ്യത്തിന്റെ കലവറയാണ് ഇവ , കൂടാതെ വിറ്റാമിൻ ബി ,
പൊട്ടാസിയം എന്നിവയും അടങ്ങിയിട്ടുണ്ട്. സിങ്ക് , കാൽസിയും ,ഇരുമ്പു
,കോപ്പർ തുടങ്ങിയവയും ഇതിൽ ഉണ്ട് .
മുഖ കാന്തി വർധിപ്പിക്കൽ , അനീമിയ, ദഹനക്കുറവ്
തുടങ്ങിയവയെ പോസിറ്റീവായി നിയന്ദ്രിക്കാൻ സാധിക്കും
എങ്ങനെ കഴിക്കാം
ചക്ക കുരു പുഴിങ്ങിയും , പൊടിച്ചും , കാർലിയയും എല്ലാം
ഉപയോഗിക്കാം , സാദാരണം അർഗ്യമുള്ള യാൾക്കു 100-150 gm വരെ
ഉപയോഗിക്കാം
ദോഷങ്ങൾ
പഠനങ്ങൾ തെളിയിക്കുന്നു , ഇതിലെ ടാന്നിൻ , ട്രിപ്സിൻ
തുടങ്ങിയ ആന്റിന്യൂട്രിയന്റ മാംസ്യം , സിങ്ക് , ഇരുമ്പു
തുടങ്ങിയവയുടെ ആഗിരണത്തെ തടസ്സപ്പെടുത്തും .ചില
മരുന്നുകൾക്കൊപ്പം ഇവയുടെ ഉപയോഗം ബ്ലീഡിങ്ങിനു കാരണമാകാം
.പ്രമേഹം , അമിതവണ്ണം , വൃക്കരോഗം , ഗ്യാസ്ട്രിറ്റിക്സ് തുടങ്ങിയ
രോഗമുള്ളവർ ശ്രദ്ധയോടെ ഉപയോഗിക്കുക .
ഇന്ന് നമ്മുടെ നാട്ടിൽ പ്രചാരത്തിൽ ഉണ്ട് , ചിലതു ചിലർക്ക്
ഗുണമുണ്ടാക്കാം എന്നാൽ മറ്റുചിലർക്ക് ദോഷമുണ്ടാക്കുന്നു . അതിനാൽ
സ്വയം പരീക്ഷിക്കുന്നതിനു മുൻപ് വിദഗ്ധരുടെ ഉപദേശം തീർച്ചയായും
സ്വീകരിക്കണം .
അമൃതാണെന്നു സങ്കല്പിച്ചു ഉപയോഗിക്കുന്നത് കാളകൂടമാകരുതേ