Archives / November 2019

 ബിജു തുറയിൽക്കുന്ന്
 'ഗുളികകള്‍ '

 ഗു ളികകള്‍; എന്റെ ദൈവങ്ങള്‍ 

അമൃതാകും വിഷമെന്നു പലവുരു കേള്‍ക്കുന്ന 

തിക്തരസമാര്‍ന്ന ഗുളികകള്‍ 

എന്റെ മറവിയിലുപകാരിയാകുന്ന ഗുളികകള്‍ 

മാറാത്ത വേദന മാറ്റുന്ന ഗുളികകള്‍ 

 ഗുളികകള്‍ ആത്മമിത്രങ്ങള്‍ 

കാത്തുമുഷിയും കഴുകന്റെ ചിറകൊച്ച 

കാതുകളില്‍ വന്നലയ്ക്കവേ

മരണമുറങ്ങുന്ന കവറുകളൊക്കെയും 

മാടിവിളിക്കുന്നുവെന്നെ 

എന്റെ നിദ്രയ്ക്ക് ഹേതുവാം ഗുളികകള്‍ 

ബഹുവര്‍ണസ്വപ്‌നങ്ങള്‍ നല്‍കുന്ന ഗുളികകള്‍

എന്നെയുറക്കുമീഅമൃതാകും ഗുളികകള്‍  

 ഗുളികകള്‍ എന്റെ സ്വപ്‌നങ്ങള്‍ 

അമൃതിന്നുമമൃതായ ഗുളികകളിന്നുഞാന്‍ 

അമിതമായ് വാരിവിഴുങ്ങി 

എന്റെ കവറുകളെല്ലാമൊഴിഞ്ഞു 

ഗുളികകളില്ലാത്ത കവറുകളിന്നെന്റെ 

ചിതയില്‍ നീറുന്നതുകാണുന്നു ഞാന്‍ദൂരെ 

 ഗുളികയില്ലാത്തയീനാട്ടില്‍!!!

   

Share :