Archives / April 2020

, Anamika US , 8th standard ICSE, St Thomas Residential School Mukkolakkal
വയലാർ സ്മരണ പൂക്കൾ

 

 

മിഥ്യയാൽ വീണൊരാ-

 ഭുമിയിൽ,

നിൻ -ശ്രഷ്ഠ,

 ഗാനങ്ങളങ്ങന്നോർക്കവേ -

 

വിരഹം മറന്നു ,

ഞാൻ-

ചക്രവാളത്തിൻ്റെ -

വിശ്വരൂപമായ് മാറവേ!

 

വിരുതിൻ്റെ കൈപ്പട,

വിഹ്വലം മൂളുന്ന-

വിജ്ഞാന -ജാലകം, തുറക്കവേ ..!

 

വിണ്ണിൽ വിതുമ്പുന്ന -

അക്ഷരജാലമെൻ -

വർണ്ണകിരീടങ്ങൾ 

ചൂടവേ!

 

വയലാറിൻ സാരംഗിയായ് -

ഞാൻ മറന്നു പോയ്,

പറയാതെ -

വാചാലയായി നിന്നു...!

 

മലയാള ശൈയ്യയിൽ മറവി -

മറന്നു പോയ് -

മകരന്ദമാരി വന്നൊരു -

നോക്കു പോയ് !!

 

ഒഴുകിയെത്തുന്നു ,

വിജനതയിലാരോ -

പഴം പാട്ടിനുള്ളിൽ ,

വിരിയുന്ന മോഹവും...!

 

യാമങ്ങളതിഥിയായ്-

പിൻതുടർന്നെത്തുന്നു.. രചനയിൽ -ഹേമവും,

സ്വപ്ന സംഗീതവും!

 

ഖഡ്ഗമാം-വേനലിൽ,

ഹിമകണങ്ങളായ് ..

വയലാറിൻ രചനകൾ

തുടിയുണർത്തി !

Share :