Archives / November 2019

എസ്.സരസ്വതി
 കടപ്പത്രം

ഒരു കടപ്പത്രത്തിന്റെ

വിലയേയുള്ളൂ നിനക്ക്

അതൊരു വെറും

കടലാസെന്ന

ബോധം വരുവോളം

നിന്റെ മൂല്യത്തെക്കുറിച്ചും

അതിനു ലഭിക്കുന്ന

ലാഭവിഹിതത്തെക്കുറിച്ചും

കമ്പോളത്തിലെ

ഉയർച്ചതാഴ്ചകളിൽ

അതിനുണ്ടാകുന്ന

രൂപപരിണാമങ്ങളെക്കുറിച്ചും

പേർത്തും പേർത്തും പറഞ്ഞും

കൂട്ടിയും കുറച്ചും

ചുളുങ്ങിടാതെ

സേഫിൽ സേഫായിരിക്കാം

 

 

Share :