Archives / November 2019

.അശോക്‌..
വിശപ്പ്‌.......

കാഴ്ചയിൽ പടുവൃദ്ധൻ,

തുന്നിച്ച യൂണിഫോറത്തിനു-

ചേരാത്ത ശരീരവുമായി 

റോഡുവക്കില്‍ നില്‍ക്കുന്നു.

കയ്യിലെ ബോര്‍ഡ്-

ഉയര്‍ത്തിക്കാട്ടുന്നു.

ബോര്‍ഡില്‍ നിരത്തിയ അക്ഷരങ്ങളിൽ

‘’ഊണ് റെഡി’’യെന്നു

വായിച്ചെടുക്കാം.

 

ഇടക്കിടയ്ക്കയാള്‍...?

ആവേശത്തോടെ-

റോഡിലേക്കും കടന്നുവരാറുണ്ട്.

അതുകണ്ടാല്‍..?

വിശപ്പില്ലാത്തവരും

ഒന്ന് കഴിച്ചുപോകും

എന്നാല്‍ 

അയാള്‍മാത്രം  

വിശപ്പോടെ നില്‍ക്കും ..

 

ഒരു നാൾ-

ഉച്ചയ്ക്കൊന്നര,

ഓടിത്തളര്‍ന്നു വിശന്നുവലഞ്ഞ

ഒരുലോറിയെക്കണ്ട്

ഊണ് റെഡിയെന്ന-

ബോര്‍ഡയാള്‍ ഉയർത്തിക്കാട്ടി.

ചക്രങ്ങളയാളെ,

വിശപ്പടങ്ങുംവരെ ചവച്ചരച്ചു.

അയാളോടൊപ്പം നടന്ന് 

വിശപ്പടങ്ങാത്ത മൂന്നു നാലു ജന്മങ്ങൾ  പിന്നെയും ...

ഊണ് തേടി നടന്നു....

 

         

Share :