Archives / November 2019

കൃഷ്ണൻനമ്പൂതിരി ചെറുതാഴം
ഭാവി തുലാസ്സിൽ

ബിരുദം കൊണ്ടെന്തു കാര്യം
ഭാരം താങ്ങും മനമോ?
ഭാവം മറഞ്ഞാടുമേ
ഭാവി തുലാസ്സിലെന്നോ?
ഭദ്രമായ് സാമ്പത്തികം
ഭയമായ് ജീവിതം.
ഭാഗ്യം തേടിയോട്ടമായ്
ഭഗവാൻ മറഞ്ഞുനില്പൂ.
ബോധമവ്യക്തമായ്
ബന്ധങ്ങൾ മറക്കുമേ!
ബുദ്ധൻ ഗ്രഹിച്ചു സത്യം
ബന്ധമാത്മാവുമൊത്തായ്.
ബന്ധമേകും വികാരമോ
ബുധനായ് വിവേകമോ!
ബോധമേകും ധർമ്മമോ
ബോധം മറന്നു പൗരത്വമോ!

 

Share :