Archives / November 2019

ഷുക്കൂർ ഉഗ്രപുരം.
അക്ഷര ബില്ല്

അന്നും ഇന്ദ്രപ്രസ്ഥം തണുപ്പിൻ പുക മഞ്ഞിനാൽ മൂടപ്പെട്ടിരുന്നു, തിരുസഭയിൽ തന്റെ
 മുൻസീറ്റിൽ നിന്നുമയാൾ എഴുന്നേറ്റു നിന്നു! 
എല്ലാ കണ്ണുകളും അയാളുടെ നേർക്ക് പാഞ്ഞു, അയാളുടെ  തെരുവ് റൗഢിയുടെ
ശരീരഭാഷ മൂടി വെക്കാനെന്നവണ്ണം പോക്കറ്റിൽ നിന്നും ഒരു കണ്ണടയെടുത്ത് അദ്ധേഹം
മുഖത്ത് വെച്ചു. 
ഒരു തുണ്ട് കടലാസിൽ നോക്കി ഒട്ടും അക്ഷരസ്ഫുടതയോ ഭാഷാ ശുദ്ധിയോ ഇല്ലാതെ
അയാൾ ഒരു പുതിയ ബില്ലവതരിപ്പിച്ചു ; അക്ഷര ബില്ല്!!
;അക്ഷരങ്ങൾ മൂർച്ചയേറിയ മാരകായുധങ്ങളാണ് "
അതിനെ സാധൂകരിക്കാനായി ഗ്രീക്ക് മിത്തോളജിയിൽ നിന്നും ഒന്നിലേറെ
പഴമൊഴികൾ അയാളുദ്ധരിച്ചു, ‘’നമ്മുടെ രാജ്യ സുരക്ഷക്ക് ആ ആ യുധങ്ങൾ
മഹാഭീഷണിയാണ് ‘’…

ആയതിനാൽ അക്ഷരായുധങ്ങൾക്ക് സർക്കാർ നൽകുന്ന ലൈസൻസില്ലാതെ ഇനിയാരും
ഉപയോഗിക്കുകയോ, സ്വന്തം നിലയിൽ കയ്യിൽ വെക്കുകയോ , മറ്റാരേയെങ്കിലും
സൂക്ഷിക്കാൻ ഏൽപ്പിക്കുകയോ അരുത്!!
വിചാരണയും, ജാമ്യവുമില്ലാതെ ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും കഠിന തടവ്
ലഭിക്കാവുന്ന ശിക്ഷയായിരിക്കും ഇനി മുതൽ ഈ കുറ്റം ചെയ്യുന്നവർക്ക് ലഭിക്കുക!!
തിരുസഭയിലെ എതിർ ചേരിയിൽ നിന്നുമൊരംഗം ചോദിച്ചു കൽബുർഗിയും,
ധബോൽക്കറും, പൻസാരയും കൊല്ലപ്പെട്ടത് ഈ മാരകായുധങ്ങൾ കയ്യിൽ
വെച്ചതിനാണോ സർ’’ ?

മറുപടി പറയാനായി അയാൾ തന്റെ കണ്ണട ഊരിമാറ്റി... 
; രാജ്യസ്നേഹികൾ മാത്രം ഈ ബില്ലിനെ അനുകൂലിച്ചാൽ മതി, രാഷ്ട്ര മാതാവിനെ
ധിക്കരിക്കുന്ന ഭീകരർ ഇതിനെ അനുകൂലിക്കേണ്ടതില്ല

എല്ലാവരും ഡസ്കിൽ ആഞ്ഞടിച്ചു തങ്ങളുടെ രാജ്യസ്നേഹം തെളിയിച്ചു!!

പുറത്തെ തണുത്ത മഞ്ഞുകട്ടകളെല്ലാം ചോദ്യകർത്താവിന്റെ  നെഞ്ചകം  കുത്തിക്കീറി
ഹൃദയത്തിൽ മരവിപ്പിന്റെ സൂചിമുനകൾ വാരിയെറിഞ്ഞു കൊണ്ടിരുന്നു; അയാൾ
തന്റെ നെറ്റിയിൽ തൂങ്ങിയ മുടിയെ ഒതുക്കിക്കൊണ്ട് ഒരു നെടുവീർപ്പോടെ തന്റെ
ഇരിപ്പിടത്തിലിരുന്നു!! അങ്ങനെ അയാളും രാഷ്ട്ര സ്നേഹിയായി മാറി!

Share :